ബെംഗളൂരു : തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്ന അല്‍ഷിമേഴ്സിന് ഇന്ത്യയില്‍ മരുന്നൊരുങ്ങുന്നു. ബെംഗളൂരു ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ പ്രൊഫസര്‍ ടി ഗോവിന്ദരാജുവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് അല്‍ഷിമേഴ്സിനെ ചെറുക്കാന്‍ സഹായിക്കുന്ന മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. സ്മൃതി നാശം സംഭവിച്ച തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ മരുന്ന് തന്മാത്രയെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. ടിജിആര്‍63 തന്മാത്ര അല്‍ഷിമേഴ്സ് ബാധിച്ച തലച്ചോറിലെ നാഡീകോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നാണ് കണ്ടെത്തല്‍. 2010 മുതലാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണം സംഘം ആരംഭിച്ചത് . അതേ സമയം ഈ കാര്യത്തില്‍ കൂടുതല്‍…
Read MoreDay: 4 March 2021
പ്രമാദമായ മയക്കുമരുന്ന് കേസ്;കുറ്റപത്രം സമർപ്പിച്ച് സി.സി.ബി.
ബെംഗളൂരു: പ്രമാദമായ കന്നഡ സിനിമാ മേഖലയിലെ ലഹരിമരുന്നുകേസിൽ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ 25 പ്രതികളെ ഉൾപ്പെടുത്തി സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കുറ്റപത്രം സമർപ്പിച്ചു. ഇതിൽ നടിമാർ ഉൾപ്പെടെ 15 പേർ ഇപ്പോൾ ജാമ്യത്തിലാണ്. അഞ്ചുപേർ ജയിലിലും അഞ്ച് പേർ ഒളിവിലുമാണ്. കൊച്ചി സ്വദേശി നിയാസ് മുഹമ്മദ്, ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ ഭാര്യാസഹോദരൻ ആദിത്യ ആൽവ, 4 നൈജീരിയൻ സ്വദേശികൾ എന്നിവർ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 2,390 പേജുകളുള്ള കുറ്റപത്രം ബെംഗളൂരു 33-ാമത് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻ…
Read Moreപോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷ്ടിച്ച് ജപ്പാൻകാരൻ;പിടിക്കപ്പെട്ടപ്പോൾ വിചിത്ര വാദം!
ബെംഗളൂരു: ആർ.ടി. നഗറിലെ സൗത്ത് എ.സി.പി.യുടെ ഓഫീസിൽ നിന്നാണ് ജാപ്പനീസ് പൗരനായ ഹിരോതോഷി തനോക (30) കസേര മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇയാളെ കണ്ടെത്തി പോലീസ് ചോദ്യം ചെയ്തതോടെയാണ് ജപ്പാനിലേക്ക് തിരിച്ചുപോകാതിരിക്കാനുള്ള തന്ത്രമാണിതെന്ന് ബോധ്യമായത്. കേസിൽപ്പെട്ടാൽ കേസു തീരുന്നതുവരെ ഇന്ത്യയിൽത്തന്നെ കഴിയേണ്ടതായി വരും. തനോകയോട് ഫെബ്രുവരി 28-ന് മുമ്പ് തിരിച്ചുപോകണമെന്ന് ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസിൽ (എഫ്.ആർ.ആർ.ഒ.) നിന്ന് നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ തന്നെ തങ്ങുന്നതിന് ഒരു പ്രധാന കാരണമുണ്ട് ഇദ്ദേഹത്തിന്. കഴിഞ്ഞ നവംബറിൽ ബെംഗളൂരു സ്വദേശിയോട്…
Read More