ബെംഗളൂരു : പുലികേശി നഗറിലെ മഞ്ജുശ്രീ നഴ്സിംഗ് കോളേജിലെ 40 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ 210 വിദ്യാർത്ഥികൾ ഉള്ള കോളേജിലെ 70% ഓളം വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന് ഉള്ളവർ ആണ്. ഫെബ്രുവരി 10 നടത്തിയ പരിശോധനയുടെ ഫലം ആണ് ഇന്നലെ. പുറത്ത് വന്നത്. 28 പേർക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല 12 പേർക്ക് നേരിയ ലക്ഷണങ്ങൾ ഉണ്ട്. എല്ലാവരേയും അടുത്ത 14 ദിവസത്തേക്ക് ഐസൊലേഷനിൽ പാർപ്പിക്കാൻ ഉള്ള നടപടികൾ എടുത്തതിനൊപ്പം തന്നെ നിയമ ലംഘനം കണ്ടെത്താൻ മുഴുവൻ സമയ ഫീൽഡ് ഓഫീസറേയും…
Read MoreMonth: February 2021
ഗ്രേറ്റയുടെ”ടൂൾകിറ്റ്”;പരിസ്ഥിതി പ്രവർത്തക നഗരത്തിൽ പിടിയിൽ.
ബെംഗളൂരു : ഗ്രേറ്റ ട്യൂൺബെർഗിൻ്റെ ടൂൾകിറ്റ് ട്വീറ്റ് ഷെയർ ചെയ്ത കേസിൽ ആദ്യ അറസ്റ്റ് നഗരത്തിൽ രേഖപ്പെടുത്തി. “ഫ്രൈഡേ ഫോർ ഫ്യൂച്ചർ “ൻ്റെ സഹസ്ഥാപകയായ പരിസ്ഥിതി പ്രവർത്തകയായ ദിശ രവിയെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. 21 കാരിയായ ദിശയാണ് ടൂൾകിറ്റിൽ മാറ്റം വരുത്തി അയച്ചത് എന്നാണ് കേസ്.ഡൽഹി പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
Read Moreഓക്സ്ഫോഡ് സർവ്വകലാശാലയുടെ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷയായി കന്നഡിഗ വിദ്യാർത്ഥിനി!
ബെംഗളൂരു : ഓക്സ്ഫോഡ് സർവ്വകലാശാലയുടെ വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് പദവിയിലേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരി ,അത് കർണാടകയിലെ മണിപ്പാലിൽ നിന്നുള്ള രശ്മി സാമന്ത് ആണ്. ലിനാക്കർ കോളേജ് എനർജി സിസ്റ്റംസ് എം എസ് സി വിദ്യാർത്ഥിനിയായ രശ്മി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ വിദ്യാർത്ഥിയാണ്. “ഓക്സ്ഫോഡിനെ നവീകരിക്കുകയെന്നതാണ് മുദ്രാവാക്യം, പശ്ചാത്തലം നോക്കാതെ എല്ലാ വിദ്യാർത്ഥികളേയും സഹകരിപ്പിക്കും” എന്ന് രശ്മി അറിയിച്ചു.
Read Moreഗൊരെഗുണ്ടപ്പാളയ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കുറക്കാൻ 2000 കോടിയുടെ സിഗ്നൽ രഹിത ഇടനാഴി വരുന്നു.
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രശസ്തമായ തുമക്കുരു റോഡിലെ ഗൊരഗുണ്ടെ പാളയയിൽ സിഗ്നൽ രഹിത ഇടനാഴി വരുന്നു. 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 5 വർഷം കൊണ്ട് പൂർത്തിയാവും. 6 മേൽപ്പാലവും ഒരു അടിപ്പാതയും അടങ്ങുന്ന പദ്ധതി ബി.ബി.എം.പി. സർക്കാറിൻ്റെ അനുമതിക്കായി സമർപ്പിച്ച് കഴിഞ്ഞു. യശ്വന്ത് പുര ജംഗ്ഷൻ, ബി.ഇ.എൽ, തുമക്കുരു റോഡ്, ഔട്ടർ റിംഗ് റോഡ്, പൈപ്പ് ലൈൻ റോഡ്, എച്ച് എം ടി ജംഗ്ഷൻ എന്നിവിടങ്ങളിലേക്കാണ് മേൽപ്പാത നിർമ്മിക്കുന്നത്. ഒരു അടിപ്പാതയും വിഭാവനം ചെയ്യുന്നുണ്ട്. ബി.ബി.എം.പി.അഡ്മിനിസ്ട്രേറ്റർ ഗൗരവ് ഗുപ്ത,…
Read Moreഡി.കെ.ശിവകുമാറിൻ്റെ മകളുടെ വിവാഹം ഇന്ന്.
ബെംഗളൂരു : കെ.പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാറിൻ്റെയും ഉഷയുടെയും മകൾ ഐശ്വര്യ (22)യും കഫേ കോഫീ ഡേ സ്ഥാപകനായിരുന്ന പരേതനായ ജി.വി.സിദ്ധാർത്ഥയുടെയും മാളവികയുടേയും മകൻ അമർത്യ ഹെഗ്ഡെ (27)യുടെയും വിവാഹം ഇന്ന് വൈറ്റ് ഫീൽഡ് ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കും. മുഖ്യമന്ത്രി യെദിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയ രാഷ്ട്രീയ-സാംസ്കാരിക-ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി പേർ പങ്കെടുക്കും. മുൻ മുഖ്യമന്ത്രിയും, കേന്ദ്ര വിദേശകാര്യ മന്ത്രിയും, മഹാരാഷ്ട്ര ഗവർണറുമായി പ്രവർത്തിച്ചിട്ടുള്ള ബി.ജെ.പി നേതാവ് എസ്.എം.കൃഷ്ണയുടെ മകൾ ആണ് മാളവിക ഹെഗ്ഡെ.
Read Moreസൂക്ഷിക്കുക…. ഈ കമ്പനിയില്‍ നിന്ന് വാഹന ഇന്‍ഷുറന്‍സ് എടുക്കാതിരിക്കുക: ഐ.ആര്‍.ഡി.എ.ഐ.
ബെംഗളൂരു :നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങരുത് എന്ന് ഇന്‍ഷുറന്‍സ് രേഗുലേറ്റരി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) മുന്നറിയിപ്പ് നല്‍കി. കൃഷ്ണ രാജപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ല എന്നാണ് ഐ.ആര്‍.ഡി.എ.ഐ. അറിയിച്ചത്. കമ്പനിയുടെ വെബ് സൈറ്റ് : https://dnmins.wixsite.com/dnmins. ഇ മെയില്‍ ഐ ഡി : [email protected]. മേല്‍ വിലാസം : DNMI co. ltd. Portal Office, Krishna Raja Puram, Insurance Info…
Read More“സുഗതാഞ്‌ജലി”കവിത ആലാപന മത്സരം ബെംഗളൂരു ഈസ്റ്റ് മേഖല.
പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തുന്ന”സുഗതാഞ്‌ജലി”കവിത ആലാപന മത്സരം ബെംഗളൂരു ഈസ്റ്റ് മേഖലയിൽ, ഫെബ്രുവരി 13/ 14 തിയ്യതികളിയായി വൈകിട്ട് 4 മണിമുതൽ ഗൂഗിൾ Platform ൽ നടക്കും . 13 ആം തിയ്യതി ജൂനിയർ വിദ്യാര്ഥികക്കും 14 ആം തിയ്യതി സീനിയർ വിദ്യാർത്ഥികൾക്കുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ മേൽനോട്ടത്തിലാണ് കാവ്യാലാപന മത്സരം നടത്തുന്നത് .മലയാളം മിഷന്റെ ഭാഗമായി മലയാളം പഠിക്കുന്ന കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ബെംഗളൂരു ഈസ്റ്റ് മേഖലയിൽ…
Read Moreകൂടുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിദിന ക്ലാസുകൾ തുടങ്ങാൻ നിർദ്ദേശം.
ബെംഗളൂരു : 09-10 ക്ലാസുകൾക്കും പി.യു.സി.ഡിപ്ലോമ ക്ലാസുകൾക്കും പിന്നാലെ 5-8 വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിദിന ക്ലാസുകൾ ഉടൻ തന്നെ തുടങ്ങണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. കോവിഡ് സാങ്കേതിക സമിതിയുമായി കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്. ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കണമെന്നാണ് സർക്കാറിൻ്റെ തീരുമാനം.
Read Moreയു.കെ.യിൽ നിന്നെത്തുന്ന യാത്രക്കാരുടെ നിർബന്ധിത ഏകാന്തവാസം: ഒഴിവാക്കണമെന്ന അപേക്ഷയുമായി യാത്രികർ.
ബെംഗളൂരു: യു കെയിൽ നിന്നും ഇന്ത്യയിലെത്തുന്ന യാത്രികരുടെ നിലവിലുള്ള 14 ദിവസത്തെ നിർബന്ധിത ഏകാന്തവാസം ഒഴിവാക്കണമെന്ന് അപേക്ഷയുമായി യാത്രികർ രംഗത്തെത്തി. രോഗബാധ ഇല്ലെന്ന പരിശോധനാഫലം ഉണ്ടായിട്ടും നിർബന്ധിത ഏകാന്തവാസത്തിൽ കഴിയേണ്ടി വരുന്നത് ദുസ്സഹം ആണ് എന്നാണ് ഇവരുടെ അഭിപ്രായം. ജനിതകമാറ്റം സംഭവിച്ച രോഗാണുക്കളെ യുകെയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് നിർബന്ധിത ഏകാന്തവാസം ഏർപ്പെടുത്തിയത്. പുതിയ വൈറസിന്റെ വ്യാപന ശേഷി വളരെ കൂടുതൽ ആണെന്നതും ദ്രുതഗതിയിലുള്ള വ്യാപനം നിലവിലുള്ള സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കും എന്നതും ഒരു കാരണമായിരുന്നു.
Read Moreമരം കോച്ചുന്ന തണുപ്പിൽ വിറച്ച് നഗരം; തണുപ്പ് 3-4 ദിവസം കൂടി തുടരും.
ബെംഗളൂരു : തണുത്ത് വിറച്ച് നഗരം.12-13 ഡിഗ്രിയിൽ തുടരുകയാണ് നഗരത്തിലെ താപനില എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സി.എസ്.പാട്ടീൽ പറഞ്ഞു. ശിവമൊഗ്ഗ,ബീദർ, കലബുറഗി, മൈസൂരു ജില്ലകളിലും കടുത്ത തണുപ്പ് തുടരുകയാണ്. അടുത്ത 3-4 ദിവസങ്ങൾ കൂടി തണുപ്പും വരണ്ട കാലാവസ്ഥയും തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ എച്ച്.എ.എല്ലിൽ ഇന്നലെ 12.4 ഉം ദേവനഹള്ളി വിമാനത്താവളത്തിൽ 12.8 ഡിഗ്രിയും താപനില രേഖപ്പെടുത്തി.
Read More