“സുഗതാഞ്‌ജലി”കവിത ആലാപന മത്സരം ബെംഗളൂരു ഈസ്റ്റ് മേഖല.

പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തുന്ന”സുഗതാഞ്‌ജലി”കവിത ആലാപന മത്സരം ബെംഗളൂരു ഈസ്റ്റ് മേഖലയിൽ, ഫെബ്രുവരി 13/ 14  തിയ്യതികളിയായി വൈകിട്ട് 4 മണിമുതൽ ഗൂഗിൾ Platform ൽ നടക്കും . 13 ആം തിയ്യതി ജൂനിയർ വിദ്യാര്ഥികക്കും 14 ആം തിയ്യതി സീനിയർ വിദ്യാർത്ഥികൾക്കുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ  മേൽനോട്ടത്തിലാണ്  കാവ്യാലാപന മത്സരം നടത്തുന്നത് .മലയാളം മിഷന്റെ ഭാഗമായി മലയാളം പഠിക്കുന്ന കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ബെംഗളൂരു ഈസ്റ്റ് മേഖലയിൽ നടക്കുന്ന പരിപാടിക്ക്  അനൂപ് കുറ്റ്യേരിമ്മൽ, ശിവദാസ് എംപി , പ്രശാന്ത് ടി എസ്, ശ്രീകുമാർ എസ് , മീര നാരായണൻ, അമ്പിളി ശിവദാസ്, ലന്യ ശനീർ, ജീന, ധന്യ ശ്രീകുമാർ  എന്നിവർ നേതൃത്വം നൽകും.
ഇന്ദിര ബാലൻ , രതി സുരേഷ് , അർച്ചന സുനിൽ , രേഖ മേനോൻ , കല ജികെ എം സിമിതാ മനോജ് എന്നിവരാണ് വിധികർത്താക്കൾ .
മലയാളം മിഷൻ ബെംഗളൂരു ഈസ്റ്റ് മേഘയ്ക്കു വേണ്ടി കോർഡിനേറ്റർ   അനൂപ് കുറ്റ്യേരിമ്മൽ (9880770648 ) അറിയിച്ചതാണ് ഇക്കാര്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts