രണ്ടാം ഘട്ട വാക്സിൻ 2 കോടി പേർക്ക് !

ബെംഗളുരു: സംസ്ഥാനത്തെ രണ്ടാം ഘട്ട കോവിഡ് കുത്തിവെപ്പ് 2 കോടി പേർക്ക് ലഭിക്കും.

60 വയസിന് മുകളിൽ ഉള്ളവർക്കും  45
കഴിഞ്ഞ ജീവിതശൈലീ രോഗമു
ള്ളവർക്കുമായി മാർച്ച് 1നാണ് രാജ്യവ്യാപകമായി രണ്ടാം വട്ട കുത്തിവയ്പ്പ് ആരംഭിക്കുന്നത്.

കർണാടകയിലെ ദേശീയ ആരോഗ്യമിഷൻ ഡയറക്ടർ ഡോ.അരുന്ധതി ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, ഇതു സംബന്ധിച്ച തയാറെടുപ്പുകൾ അവലോകനം ചെയ്തു.

ഗുണഭോക്താക്കളെ കണ്ടെത്താനായി ആരോഗ്യപ്രവർത്തകർ വീടുകൾ കയറിയിറങ്ങി സർവേ സംഘടിപ്പിച്ചു വരി
4000 ആരോഗ്യപ്രവർത്തകരാണ് നഗരത്തിൽ മാത്രം ഇതിനായി രംഗത്തുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us