5-8 വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ തുടങ്ങുന്നു;പുതിയ അധ്യയന വര്‍ഷം ജൂലൈ 15 ന് ആരംഭിക്കും;

ബെംഗളൂരു: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ജൂലൈ 15 ന് ആരംഭിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി എസ് സുരേഷ് കുമാര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ ജൂണില്‍ പൂര്‍ത്തിയാകും. 5-8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 22 തീയതി മുതല്‍ സ്കൂളില്‍ എത്തി പഠിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി.അതെ സമയം കേരളത്തോട് അടുത്ത് കിടക്കുന്ന ജില്ലകള്‍ക്കും ബെംഗളൂരുവിലും ഇതിനു നിയന്ത്രണം ഉണ്ട്. ഇവിടങ്ങളില്‍ 5-7 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് റെഗുലര്‍ ക്ലാസിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ എത്താം. സ്കൂളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കൊറോണ രോഗ…

Read More

അയോധ്യ ക്ഷേത്ര നിർമ്മാണത്തിനുള്ള പണപ്പിരിവിനെതിരെ എച്ച്.ഡി.കുമാരസ്വാമി.

ബെംഗളൂരു : അയോധ്യയിലെ ശ്രീരാമ ക്ഷേത്രനിർമാണ ഫണ്ടിലേക്കുള്ള മൂലധനസമാഹരണയജ്‌ഞം പുരോഗമിക്കുന്നതിനിടെ കർണാടകയിൽ പിരിവിനെതിരെ ഗുരുതരമായ ആക്ഷേപവുമായി മുൻ മുഖ്യമന്ത്രിയും ജനതാദൾ സെക്കുലർ നേതാവുമായ എച്ച് ഡി കുമാരസ്വാമി രംഗത്തെത്തി. It appears that those collecting donations for the construction of Ram Mandir have been separately marking the houses of those who paid money and those who did not. This is similar to what Nazis did in Germany during the regime…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ബെംഗളൂരു : നഗരത്തിലെ ഏതാനും പ്രദേശങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ് കോം അറിയിച്ചു. കനഗദാസ ലേ ഔട്ട്, പോട്ടറി ടൗൺ, ദൊഡ്ഡി ഗുണ്ട, വില്യംസ് ടൗൺ, ചിന്നപ്പ ഗാർഡൻ, ഗാന്ധിഗ്രാമ, എസ്.കെ.ഗാർഡൻ, ഐ.ടി.ഐ.ലേഔട്ട്, ഓൾഡ് ബയപ്പനഹള്ളി, കോൾസ് റോഡ്, നാഗായന പാളയ, തമ്പുച്ചെട്ടി റോഡ്, സത്യനഗർ, അംബേദ്കർ നഗർ, ഗജേന്ദ്രനഗർ, കെ.എസ്.എഫ്.സി. ലേഔട്ട്, കെ.എച്ച്.ബി.കോളനിയും പരിസര പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക. പോട്ടറി റോഡ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിലാണ് ഇത്.  

Read More

അപ്പാർട്ട്മെൻറ് കോംപ്ലക്‌സിലെ കോവിഡ് ബാധിതരുടെ എണ്ണം100 കടന്നു.

ബെംഗളൂരു: രണ്ട് ദിവസം മുമ്പ് 50 ൽ അധികം കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത ബിലേക്കഹളളിയിലെ രോഗബാധിതരുടെ എണ്ണം 105 ആയി ഉയർന്നു.  പശ്ചാത്തലത്തില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. എസ്‌എന്‍എന്‍ രാജ് ലേക്ക് വ്യൂ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹവാര്‍ഷികത്തോടനുബന്ധിച്ച്‌ കോംപ്ലക്‌സില്‍ രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് നിരവധി കേസുകള്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് വിപുലമായ തോതില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക്…

Read More
Click Here to Follow Us