ബെംഗളൂരു: മദ്രസ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി എസ്എസ്എൽസിക്ക് തത്തുല്യമായ യോഗ്യതാ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന പദ്ധതി കർണാടക സർക്കാർ പരിഗണിക്കുന്നു.
സാമാന്യമായ മറ്റു പാഠ്യവിഷയങ്ങൾ ഇല്ലാത്തതുകൊണ്ട് നിലവിൽ മദ്രസ വിദ്യാർഥികൾക്ക് മത പഠനങ്ങൾ മാത്രമാണ് സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പഠനം മതകാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നു. തുടർവിദ്യാഭ്യാസം സാധ്യമാകുന്നില്ല.
മദ്രസ വിദ്യാർഥികൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നതോടെ മുറപ്രകാരം ഉള്ള തുടർ വിദ്യാഭ്യാസത്തിന് വഴിതെളിയും.
മദ്രസയിൽ നിന്നും സർട്ടിഫിക്കറ്റുകൾ നേടുന്ന വിദ്യാർത്ഥികൾക്ക് പി യുവിന് പ്രവേശനാനുമതി നൽകുന്ന തരത്തിൽ പുതിയ നിയമ ഭേദഗതിയും ഇതോടൊപ്പം ഉണ്ടാകും.
മുസ്ലിം മത നേതാക്കളുമായി ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടത്തി വരികയാണെന്നും ആശാവഹമായ പ്രതികരണമാണ് എല്ലാ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നും ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പുമന്ത്രി ശ്രീമന്ത് ബാലാസാഹേബ് പാട്ടീൽ അറിയിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.