ബെംഗളൂരു :കേരളപ്പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ സംഘടിപ്പിച്ച “ഭൂമി മലയാളം റേഡിയോ മലയാളം 2020” മൽസര ഫലം പ്രഖ്യാപിച്ചു.
മലയാള അധ്യാപനത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ എന്ന വിഭാഗത്തിൽ ബെംഗളൂരു മലയാളിയായ സതീഷ് തോട്ടശ്ശേരിക്ക് ആണ് ഒന്നാം സ്ഥാനം.
നഗരത്തിലെ ഡെക്കാൺ കൾചറൽ സൊസൈറ്റിയുടെ പ്രസിഡൻ്റ് ആണ് സതീഷ് തോട്ടശ്ശേരി, പു.ക.സ ബെംഗളൂരു ഘടകം ജോയിൻ്റ് സെക്രട്ടറിയുമാണ്.
“അനുഭവ നർമ്മ നക്ഷത്രങ്ങൾ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.