ബെംഗളൂരു: കഴിഞ്ഞ മൂന്നു മാസക്കാലമായി നഗരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന രണ്ടായിരത്തോളം വരുന്ന സന്നദ്ധസേവകർക്ക് ശമ്പളം ലഭിച്ചിട്ടില്ല. മഹാമാരി വ്യാപനം തടയുന്നതിൽ പ്രധാന പങ്കുവഹിച്ച ഇവർക്ക് ശമ്പളം നൽകാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
രോഗബാധയേറ്റ വ്യക്തികളെ കണ്ടുപിടിക്കുന്നതിനും ഓരോ രോഗബാധിതരുടെ യും അടുത്ത ബന്ധു വിവരപ്പട്ടിക തയ്യാറാക്കുന്നതിലും പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും മുഖ്യപങ്കുവഹിച്ചവരാണ് ഇവരിലേറെയും.
പതിനെട്ടായിരം രൂപ വരെ പ്രതിമാസ ശമ്പളം നൽകാം എന്ന വ്യവസ്ഥയിലാണ് താൽക്കാലികമായി ഇവരെ നിയമിച്ചത്. മഹാമാരി ഭീതിയിൽ സാധാരണക്കാർക്ക് പുറത്തിറങ്ങാൻ പോലും കഴിയാതിരുന്ന അവസ്ഥയിൽ സ്വന്തം ജീവൻ തൃണവൽഗണിച്ച് ജോലിക്ക് എത്തിയവരാണ് ശമ്പളത്തിന് വേണ്ടി നെട്ടോട്ടമോടുന്നത്.
സന്നദ്ധസേവകരുടെ പ്രതിനിധികൾ ശമ്പളത്തിന് സമീപിച്ചപ്പോൾ നിങ്ങൾ എല്ലാം സന്നദ്ധസേവകർ ആണെന്നും ശമ്പളം പ്രതീക്ഷിക്കരുത് എന്നുമായിരുന്നു ബിബിഎംപി ജോയിന്റ് കമ്മീഷണറുടെ പ്രതികരണം എന്നാണ് ഒരു പ്രതിനിധി വെളിപ്പെടുത്തിയത്.
ശമ്പളം ലഭിക്കാത്ത വിവരം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി എങ്കിലും ഇതുവരെ അനുകൂല പ്രതികരണം ഒന്നും ഉണ്ടായതായി അറിവില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.