ബെംഗളൂരു : ലോകത്തിലെ ഏറ്റവും ദൂരം കൂടിയ വ്യോമ പാതയായ അമേരിക്കയിലെ സൻഫ്രാൻസിസ്കോയിൽ നിന്ന് നമ്മ ബെംഗളൂരുവിലേക്ക് എയർ ഇന്ത്യയുടെ ആദ്യ വിമാനം പറത്തിയത് വനിതകൾ മാത്രം അടങ്ങുന്ന പൈലറ്റുമാർ.
ശനിയാഴ്ച രാത്രി 8.30ക്ക് സർഫ്രാൻസിസ്കോയിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ Al 178 വിമാനത്തിൽ 4 വനിതാ പൈലറ്റുമാർക്കൊപ്പം 238 യാത്രക്കാരും ഉണ്ടായിരുന്നു.
വിമാനം പറത്താൻ ഏറ്റവും സാങ്കേതികത്തികവ് ആവശ്യമുള്ള ഉത്തരധ്രുവം വരെ കീഴടക്കി അവർ ഇന്ന് പുലർച്ചെ നഗരത്തിലെ കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലം തൊട്ടപ്പോൾ പിറന്നത് ചരിത്രം.
ബോയിംഗ് 777-200LR വിമാനം പറത്തിയത് 8000 കിലോമീറ്റർ വിമാനം പറത്തിയ പരിചയമുള്ള ക്യാപ്റ്റൻ സോയ അഗർവാളിൻ്റെ നേതൃത്വത്തിൽ മറ്റ് പൈലറ്റുമാരായ ക്യാപ്റ്റൻ പാപഗിരി തൻമയ്, ക്യാപ്റ്റൻ ആകാൻഷാ സോണാവരേ, ക്യാപ്റ്റൻ ഷിവാനി മാൻഹാസ് എന്നിവരും ഈ ഉദ്യമത്തിൽ പങ്കു കൊണ്ടു.
#FlyAI : Welcome Home
Capt Zoya Agarwal, Capt Papagiri Thanmei, Capt Akanksha & Capt Shivani after completing a landmark journey with touchdown @BLRAirport.Kudos for making Air India proud.
We also congratulate passengers of AI176 for being part of this historic moment. pic.twitter.com/UFUjvvG01h
— Air India (@airindiain) January 10, 2021
Karnataka: With four women pilots, Air India's longest direct route flight landed at Kempegowda International Airport in Bengaluru from San Francisco, flying over the North Pole and covering a distance of about 16,000 kilometres. pic.twitter.com/KciYlqyDaC
— ANI (@ANI) January 10, 2021
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.