കണ്ണൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു.

ബെംഗളൂരു : കണ്ണൂർ പതിനേഴാം മൈലിലെ ആരിഫ മൻസിലിൽ കെ.കെ.അൻസാർ (35) നഗരത്തിൽ ഞായറാഴ്ച രാവിലെ 10.30 ന് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു.

ഹൊറമാവിൽ ഹാർഡ് വെയർ കട നടത്തുന്ന അൻസാർ താമസസ്ഥലത്ത് നിന്ന് കടയിലേക്ക് പോകുന്നതിനിടെ കേബിളിൽ തട്ടി നിലത്ത് വീണ അൻസാറിനെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

അൻസാറിനെ ഇടിച്ച വാഹനം  നിർത്താതെ പോയി.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇന്ന് രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം കണ്ണവം വെളുമ്പത്ത് മഖാമിൽ കബറടക്കും.

ഭാര്യ: റാഹിമ മക്കൾ: റിജില ഷംറി, സഹറ,സൻഹ, റഹാന, മുഹമ്മദ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts