ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 792 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.593 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി .0.69% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 593 ആകെ ഡിസ്ചാര്‍ജ് : 905751 ഇന്നത്തെ കേസുകള്‍ : 792 ആകെ ആക്റ്റീവ് കേസുകള്‍ : 9649 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 12140 ആകെ പോസിറ്റീവ് കേസുകള്‍ : 927559 തീവ്ര പരിചരണ വിഭാഗത്തില്‍…
Read MoreDay: 10 January 2021
ഗോവധ നിരോധന നിയമത്തിന്റെ മറവിൽ ആക്രമണം; ഇറച്ചിക്കടകൾ കത്തിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് ഗോവധ നിരോധന -കന്നുകാലി സംരക്ഷണ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇറച്ചി കടകള്‍ക്ക് നേരെ ആക്രമണം. മംഗളൂരു ഒലാപേട്ടിലെ തൊക്കോട്ട് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നു ഇറച്ചികടകളാണ് അക്രമികള്‍ തീയിട്ടത്. താല്കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന ലത്തീഫ്, ഖാദര്‍, ഹനീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കടകളാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മംഗളൂരു എം.എല്‍.എ യു.ടി. ഖാദര്‍ രംഗത്തെത്തി. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹ്യവിരുദ്ധരെ അമര്‍ച്ച ചെയ്യണം. ഇറച്ചികടകള്‍ നടത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ നഗരസഭ ഒരുക്കണമെന്നും…
Read Moreഅധ്യാപകർക്കിടയിലെ കോവിഡ് വ്യാപനം സ്കൂളുകളുടെ പ്രവർത്തനത്തിന് ഭീഷണിയാകുന്നു
ബെംഗളൂരു: സംസ്ഥാനത്ത് പത്താംക്ലാസ്, രണ്ടാം വർഷ പി.യു. ക്ലാസ് തുടങ്ങിയശേഷം കോവിഡ് സ്ഥിരീകരിച്ചത് 211 അധ്യാപകർക്ക്. ഉത്തരകന്നഡ ജില്ലയിൽ മാത്രം 20 അധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബെലഗാവിയിൽ 19 പേർക്കും ശിവമോഗ, ഹാസൻ, മാണ്ഡ്യ എന്നീ ജില്ലകളിൽ 39 അധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുമകൂരു, മൈസൂരു, ചാമരാജ്നഗർ, ഗദക് എന്നീ ജില്ലകളിലായി 45 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു. ജനുവരി ഒന്നുമുതലാണ് പത്താംക്ലാസ്, രണ്ടാംവർഷ പി.യു. ക്ലാസുകൾ തുടങ്ങിയത്. ക്ലാസ് മുറികളിൽ സാമൂഹിക അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. ദിവസവും അണുനശീകരണവും നടത്തിവരികയാണ്. എന്നാൽ കോവിഡ് ബാധിക്കുന്ന…
Read More11 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ റവന്യൂ ഓഫീസറും സഹായിയായ പോലീസും പിടിയിൽ.
ബെംഗളൂരു: ചിക്ക ജാല താലൂക്ക് ഓഫീസിലെ റവന്യൂ ഇൻസ്പെക്ടർ പുട്ടഹനുമയ്യയും ചിക്കജാല പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാജുവുമാണ് കെണി യിലൂടെ പിടിയിലായത്. ഏകദേശം മൂന്നുകോടി രൂപ വിലമതിക്കുന്ന 5 ഏക്കർ ഭൂമി തർക്കത്തിൽ ആയപ്പോൾ ഭൂവുടമ സംരക്ഷണം ആവശ്യപ്പെട്ടു ഇവരെ സമീപിച്ചു. പ്രതിഫലമായി കൈക്കൂലി ആവശ്യപ്പെട്ട ഇവർ പണം കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. തർക്ക വിഷയത്തിൽ ആയ ഭൂമി വിൽക്കുന്നതിനായി മുൻപ് കരാർ ഒപ്പുവച്ചിരുന്നുവെങ്കിലും ധാരണാപത്ര കാലാവധി കഴിഞ്ഞു പോയതിനാൽ ഭൂവുടമ പുതിയ വില്പനകരാർ മറ്റൊരാളുമായി ഒപ്പുവച്ചതാണ് തർക്കത്തിന് തുടക്കം. തർക്കം നിയമനടപടികളിലേക്ക് നീങ്ങിയ…
Read Moreറിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പുഷ്പമേളയ്ക്ക് ഈ വർഷം സാധ്യതയില്ല.
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും ലാൽബാഗിൽ സംഘടിപ്പിക്കാറുള്ള പുഷ്പമേള ഈവർഷം ഉണ്ടാകാനിടയില്ല. മഹാമാരിയുടെ ഒരു രണ്ടാംവരവിന്റെ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വർഷം പുഷ്പമേള സംഘടിപ്പിക്കേണ്ടതില്ല എന്ന നിലപാടിലാണ് അധികൃതർ. 1912 ആരംഭിച്ച ലാൽബാഗ് പുഷ്പമേള 213 തവണകൾ പിന്നിടുമ്പോൾ ഇത്തവണ പ്രദർശനം ഒഴിവാക്കപ്പെട്ടാൽ ഇത് നാലാം തവണ യായിരിക്കും പുഷ്പ-ഫല പ്രദർശനം ഒഴിവാക്കപ്പെടുന്നത്. 1951 മുതൽ എല്ലാവർഷവും ജനുവരി 26നും ആഗസ്റ്റ് 15 നും നടത്താറുള്ള പുഷ്പമേള ലക്ഷക്കണക്കിന് സന്ദർശകരെയാണ് ആകർഷിച്ചിരുന്നത്. സംസ്ഥാനത്തുടനീളം എല്ലാ ദൈനംദിന പ്രവർത്തനങ്ങളും ഏകദേശം സാധാരണ നിലയിൽ ആയ…
Read Moreപ്രതിരോധ മരുന്ന് വിതരണ ഉദ്ഘാടനം ജനുവരി 16ന് പ്രധാനമന്ത്രി നിർവഹിക്കും: ബെംഗളൂരുവിലെ രണ്ട് ആശുപത്രികൾ ഉദ്ഘാടനച്ചടങ്ങ് പട്ടികയിൽ.
ബെംഗളൂരു: പ്രതിരോധമരുന്ന് വിതരണത്തിന് ഭാരതം പൂർണ സജ്ജമായി. ജനുവരി 16 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. രാജ്യത്തെമ്പാടും ആയി ഒരുക്കിയിട്ടുള്ള അയ്യായിരത്തോളം വിതരണ ആസ്ഥാനങ്ങളിൽ ഒരേസമയം ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത് വിവരസാങ്കേതിക വിദ്യാ പിൻബലത്തോടെയാണ്. ബെംഗളൂരുവിൽ നിന്നുള്ള ബെംഗളൂരു മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി എം സി ആർ ഐ )യും കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (കെ ഐ എം എസ്- കിംസ്) പ്രധാനമന്ത്രിയുടെ ഉദ്ഘാടന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കർണാടകയിൽ ആകെ 235 വിതരണ ആസ്ഥാനങ്ങളാണ്…
Read Moreഇന്ന് നമ്മ മെട്രോ സര്‍വീസ് തടസ്സപ്പെടും…
ബെംഗളൂരു: ഗ്രീന്‍ ലൈനില്‍ രാവിലെ 7 മണിക്കും 9 മണിക്കും ഇടയില്‍ നാഷണല്‍ കോളേജ്-യെലച്ചന ഹള്ളി സ്റ്റേഷനുകളിക്കിടയില് നമ്മ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. ഈ ലൈനില്‍ നാഗസാന്ദ്ര-നാഷണല്‍ കോളേജ് സ്റ്റേഷനുകള്‍ക്കിടയില്‍ മെട്രോ തടസ്സപ്പെടില്ല. 9 മണിക്ക് ശേഷം ഗ്രീന്‍ ലൈനില്‍ സര്‍വീസ് പൂര്‍ണമായും പുനസ്ഥാപിക്കും. ജെ.പി.നഗര്‍,ബനശങ്കരി സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആണ് സര്‍വീസ് തടസ്സപ്പെടുന്നത്. അതെ സമയം പര്‍പ്പിള്‍ ലൈനില്‍ ബയപ്പനഹള്ളി-മൈസുരു റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ നിയന്ത്രണം നിലവില്‍ ഇല്ല.
Read More