പ്രതിരോധ മരുന്ന് വിതരണ ഉദ്ഘാടനം ജനുവരി 16ന് പ്രധാനമന്ത്രി നിർവഹിക്കും: ബെംഗളൂരുവിലെ രണ്ട് ആശുപത്രികൾ ഉദ്ഘാടനച്ചടങ്ങ് പട്ടികയിൽ.

ബെംഗളൂരു: പ്രതിരോധമരുന്ന് വിതരണത്തിന് ഭാരതം പൂർണ സജ്ജമായി. ജനുവരി 16 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും.

രാജ്യത്തെമ്പാടും ആയി ഒരുക്കിയിട്ടുള്ള അയ്യായിരത്തോളം വിതരണ ആസ്ഥാനങ്ങളിൽ ഒരേസമയം ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നത് വിവരസാങ്കേതിക വിദ്യാ പിൻബലത്തോടെയാണ്.

ബെംഗളൂരുവിൽ നിന്നുള്ള ബെംഗളൂരു മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി എം സി ആർ ഐ )യും കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (കെ ഐ എം എസ്- കിംസ്) പ്രധാനമന്ത്രിയുടെ ഉദ്ഘാടന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത

കർണാടകയിൽ ആകെ 235 വിതരണ ആസ്ഥാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 29000 ശേഖരണ – സംഭരണ ആസ്ഥാനങ്ങളും ഒരുക്കിയിരിക്കുന്നു.

പ്രതിരോധ മരുന്നുകളുടെ വിതരണം ഉദ്ഘാടനം ചെയ്യപ്പെടുന്ന തോടെ 6,3000  ആരോഗ്യപ്രവർത്തകർക്ക് ആയിരിക്കും ആദ്യ മാത്രകൾ നൽകുക എന്ന് കർണാടക സർക്കാർ വക്താവ് അറിയിച്ചു.

ഉദ്ഘാടനത്തിന്റെ നടപടിക്രമങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി ജനുവരി 11ന് പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന യോഗത്തിൽ സംസ്ഥാനങ്ങളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും പ്രതിരോധമരുന്ന് വിതരണത്തിന് എടുത്തിട്ടുള്ള നടപടിക്രമങ്ങളും വിശകലനം ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി
[masterslider id="10"]

Related posts

Click Here to Follow Us