ബെംഗളൂരു: ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവി ഷീൽഡ് പ്രതിരോധ മരുന്ന് അംഗീകാരം നൽകാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു. ഇന്ന് നടക്കുന്ന പ്രതിരോധ മരുന്നു വിതരണ റിഹേഴ്സൽ പൂർണ്ണ വിജയത്തിൽ എത്തിയാൽ കുത്തിവയ്പ്പുകൾ ബുധനാഴ്ച ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ആദ്യപടിയായി അഞ്ചുകോടിയോളം പേർക്ക് വിതരണം ചെയ്യാൻ ഉള്ള മരുന്നുകൾ ഇതിനകം തന്നെ ഉൽപാദിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ പ്രതിരോധമരുന്ന് ആയ കോവാക്സിൻ വിതരണ അനുമതിക്കായി വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നൽകിയിട്ടില്ല. ലോകാരോഗ്യ സംഘടനയിൽ നിന്നും…
Read MoreDay: 2 January 2021
1000 നഴ്സുമാർക്ക് ബ്രിട്ടനിൽ ജോലി നൽകും;20 ലക്ഷം വാർഷിക ശമ്പളം.
ബെംഗളൂരു: സംസ്ഥാനത്ത് നിന്നുള്ള 1000 നഴ്സുമാർക്ക് ബ്രിട്ടനിൽ ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ. ഇതുമായി ബന്ധപ്പെട്ട കരാർ നാഷണൽ ഹെൽത്ത് സർവ്വീസസ് ഓഫ് ബ്രിട്ടനും ഹെൽത്ത് എഡ്യൂക്കേഷൻ ലണ്ടനും കെ.വി.ടി.എസ്.ഡി.സി.യായി ഒപ്പുവച്ചു. 20 ലക്ഷം രൂപയുടെ വാർഷിക പാക്കേജ് ആണ് ബ്രിട്ടൻ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. ഇവർക്ക് വേണ്ട പരിശീലനം കർണാടക വൊക്കേഷണൽ ട്രൈയിനിങ് ആൻഡ് സ്കിൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ നൽകും.
Read Moreഇന്ന് 755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;976 പേര്‍ക്ക് ഡിസ്ചാര്‍ജ്.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 755 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.976 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.66 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 976 ആകെ ഡിസ്ചാര്‍ജ് : 898176 ഇന്നത്തെ കേസുകള്‍ : 755 ആകെ ആക്റ്റീവ് കേസുകള്‍ : 10834 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12099 ആകെ പോസിറ്റീവ് കേസുകള്‍ : 921128 തീവ്ര പരിചരണ…
Read More88500 പേർക്ക് തൊഴിലവസരം! പുതിയ വ്യാവസായിക മേഖലക്ക് കേന്ദ്രാനുമതി.
ബെംഗളൂരു : 88500 പേർക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന തുമക്കുരു വ്യവസായ മേഖലക്ക് കേന്ദ്രം അനുമതി നൽകിയതായി വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടർ. ചെന്നൈ- ബെംഗളൂരു വ്യാവസായിക ഇടനാഴികയുടെ ഭാഗമായ ഇവിടെ 1702 കോടി ചെലവിൽ 815 ഏക്കർ സ്ഥലത്താണ് വിഭാവനം ചെയ്യുന്നത്. ആത്മ നിർഭർ ഭാരത് പദ്ധതിക്ക് സഹായമാകുന്നതിനൊപ്പം മെഷീൻ ടൂൾസ് നിർമ്മാണം, പ്രതിരോധം, എയറോ സ്പേസ്, ഓട്ടോ മൊബൈൽ, ഐ.ടി.ബി.ടി. എന്നീ രംഗങ്ങളിലെ വളർച്ചക്ക് വിദേശ നിക്ഷേപം ആകർഷിക്കാനും ഈ വ്യവസായ മേഖല സഹായകമാകും.
Read Moreജനിതകമാറ്റം സംഭവിച്ച കോവിഡ് മൂന്നുപേർക്കുകൂടി സ്ഥിരീകരിച്ചു; ഇതിൽ ഒരാൾക്ക് വന്നത് സമ്പർക്കത്തിലൂടെ
ബെംഗളൂരു: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് മൂന്നുപേർക്കുകൂടി സ്ഥിരീകരിച്ചു; ഇതിൽ ഒരാൾ ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയയാളുടെ പ്രാഥമികസമ്പർക്കത്തിൽവന്നയാളാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് പുതിയതരം കോവിഡ് സമ്പർക്കത്തിലൂടെ പടരുന്നത് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് വകഭേദംസംഭവിച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം പത്തായി. ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയവരാണ് പത്തുപേരും. ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയ ഒരു ഡോക്ടറും അദ്ദേഹത്തിന്റെ അമ്മയുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ. ഇതിൽ അമ്മ ഡോക്ടറുടെ പ്രാഥമികസമ്പർക്കത്തിൽ വന്നയാളാണ്. വൈറസ് സ്ഥിരീകരിച്ച മൂന്നുപേരും നഗരത്തിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Read Moreകർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി സമരാനുകൂലികൾ
ന്യൂഡൽഹി: സമര സംഘടനാ നേതാക്കളും കേന്ദ്രസർക്കാരും തമ്മിൽ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും സമരക്കാരെ വിശ്വാസത്തിലെടുക്കാൻ ഇനിയും കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ചർച്ച കൂടി പരാജയപ്പെട്ടാൽ സമരംകൂടുതൽ ശക്തമാക്കാനും രാജ്യമാകെ വ്യാപിപ്പിക്കാനും ആണ് സമര സംഘടന നേതാക്കളുടെ ആലോചന. കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് സമരം തുടരുന്ന സംഘടനകൾ. കാർഷികോൽപ്പന്നങ്ങൾക്ക് നിയമസാധുതയുള്ള താങ്ങുവില ഉറപ്പാക്കുന്ന കാര്യത്തിലും കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച നടക്കുന്ന ചർച്ചയുടെ പരിണിത ഫലം ആയിരിക്കും തുടർന്നുള്ള സമരങ്ങളുടെ ഗതി നിർണയിക്കുക എന്ന് ജയ്…
Read Moreവിമാനത്താവളത്തിലേക്കുള്ള തീവണ്ടി സർവീസുകൾ തിങ്കളാഴ്ച മുതൽ
ബെംഗളൂരു: വിമാനത്താവളത്തിലേക്ക് യാത്രചെയ്യുന്നവർക്ക് ഇനി 14 തീവണ്ടികളുടെ സർവീസുകൾ ഉപയോഗപ്പെടുത്താം. http://88t.8a2.myftpupload.com/archives/61659 ബെംഗളൂരുവിൽ നിന്നും ബംഗാർപേട്ടിലേയ്ക്കും കോലാറിലേയ്ക്കുമുള്ള 8 തീവണ്ടികൾക്ക് വിമാനത്താവള സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കും. ഇതിനുപുറമേ കെ എസ് ആർ, യലഹങ്ക സ്റ്റേഷനുകളിൽ നിന്നായി ആറ് തീവണ്ടി സർവീസുകളും ആരംഭിക്കും. പുതിയ തീവണ്ടി സൗകര്യം വിമാനത്താവളത്തിലെ നൂറുകണക്കിന് ജീവനക്കാർക്ക് ഗുണകരമാകും. മജെസ്റ്റിക്കിൽനിന്നും രാവിലെ 4 45 നും രാത്രി രാത്രി ഒമ്പതിനും സർവീസുകൾ ഉണ്ടാകും. യലഹങ്ക യിൽ നിന്ന് 6 30ന് ദേവന ഹള്ളി യിലേക്കും തിരിച്ച് വൈകിട്ട് 7 45 നും…
Read Moreകോവിഡ് വാക്സിൻ വിതരണം: നഗരത്തിൽ ഇന്ന് ഡ്രൈ റൺ
ബെംഗളൂരു: രാജ്യത്തുടനീളം കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഡ്രൈ റൺ ബെംഗളൂരു അർബൻ ഉൾപ്പടെ ഇന്ന് സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ സംഘടിപ്പിക്കും. ബെലഗാവി, കലബുറഗി, മൈസൂരു, ശിവമോഗ എന്നിവിടങ്ങളാണ് ഡ്രൈ റൺ നടത്തുന്ന മറ്റു ജില്ലകൾ. ഓരോ ജില്ലയിലും മൂന്നുകേന്ദ്രങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജില്ലാതല ആരോഗ്യകേന്ദ്രത്തിലും താലൂക്കുതല ആരോഗ്യകേന്ദ്രത്തിലും പ്രാഥമികതല ആരോഗ്യകേന്ദ്രത്തിലും ഡ്രൈ റൺ നടത്തും. ഇതിന്റെ റിപ്പോട്ട് കേന്ദ്ര ആരോഗ്യവകുപ്പിന് കൈമാറും. കോവിഡ് വാക്സിൻ വിതരണത്തിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കൽ,വാക്സിനേഷൻ നടത്തുന്ന സംഘത്തിന്റെ വിന്യാസം, വാക്സിനേഷൻ നടത്തുന്നതിന്റെ മോക്‌ഡ്രിൽ, വിവരങ്ങളുടെ അവലോകനം, കംപ്യൂട്ടർ സംവിധാനത്തിലേക്കുള്ള അപ്‌ലോഡിങ്, വാക്സിനുകൾ…
Read Moreനഗരത്തിലേക്ക് വരികയായിരുന്ന ബസ് തൃശൂരിനടുത്ത് വച്ച് അപകടത്തിൽ പെട്ടു.
ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് അപകടത്തില്‍ പെട്ടു. തൃശൂര്‍ മണ്ണുത്തി തോട്ടപ്പടി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബെംഗളൂരുവിലേക്ക് പുറപ്പെട്ട വോള്‍വോ ബസ്സാണ് മറിഞ്ഞത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സൂര്യ വോള്‍വോ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബസില്‍ 19 യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More