ബെംഗളൂരു :2016 ഫെബ്രുവരിയിൽ നടന്ന അപകടവുമായി ബന്ധപ്പെട്ട് ഇരുചക്രവാഹനയാത്രക്കാരന്റെ മരണത്തിനിടയാക്കിയ കേസിൽ സ്ത്രീക്ക് മൈസൂരു കോടതി ആറുമാസം തടവും 2,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എ.ടി.എമ്മിലെ സുരക്ഷാജീവനക്കാരനായ കൃഷ്ണയാണ് മരിച്ചത്. കൊളംബിയ ഏഷ്യ ആശുപത്രി ഭാഗത്തുനിന്ന് ഫൗണ്ടൻ സർക്കിളിലേക്ക് തന്റെ ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന കൃഷ്ണയെ പിന്നിൽനിന്നെത്തിയ സ്ത്രീയുടെ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കൃഷ്ണ മൂന്നുമാസത്തിനുശേഷമാണ് മരിച്ചത്. ബെംഗളൂരു സ്വദേശിനിയായ ഗിരിജാ സ്വാമിയെയാണ് സിറ്റി നാലാം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
Read MoreDay: 1 January 2021
ഇന്ന് 877 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1084 പേര്‍ക്ക് ഡിസ്ചാര്‍ജ്.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 877 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1084 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.74 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1084 ആകെ ഡിസ്ചാര്‍ജ് : 897200 ഇന്നത്തെ കേസുകള്‍ : 877 ആകെ ആക്റ്റീവ് കേസുകള്‍ : 11058 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 12096 ആകെ പോസിറ്റീവ് കേസുകള്‍ : 920373 തീവ്ര പരിചരണ…
Read More“പുതിയ കാഴ്ചകളും പുതിയ ബന്ധങ്ങളും”ആകട്ടെ 2021…സജീഷ് ഉപാസന എഴുതുന്നു.
ഓരോ ദിവസവും ഓരോ ആഴ്ചകളും മാസങ്ങളും കൊല്ലങ്ങളും ഓർമ്മകളിലേക്കു മറയുകയാണ്. പ്രതീക്ഷകളോടെ തുടങ്ങിയ 2020 അപ്രതീക്ഷിതമായി മഹാമാരിയിൽ മുങ്ങി പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു വന്നിരിക്കയാണ്. ഓരോ നന്മക്കും ഓരോ തിന്മ ഉണ്ടാകും എന്ന് പറയുന്നതുപോലെ തന്നെ ഈ കോവിഡ് കാലത്തും വ്യക്തിപരമായി പല ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും മനുഷ്യന് ഒരിക്കലും നിയന്ത്രിക്കാൻ കഴിയാതിരുന്ന പല കാര്യങ്ങളും നിയന്ത്രണതീതമായി എന്ന് വേണം പറയാൻ. ലോകം മൂന്നു മാസത്തോളം നിശ്ചലമായപ്പോ പ്രകൃതി അതിന്റെ ഒരു തിരിച്ചുവരവ് നടത്തിയതായി നമ്മൾ ശ്രദ്ധിച്ചു കാണും. 2020നെ ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ഒരു…
Read Moreകോവി ഷീൽഡ് വാക്സിന് അനുമതി.
ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് ഷീല്‍ഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി വിദഗ്ധസമിതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും സ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ചതാണ് കോവിഷീല്‍ഡ് വാക്‌സിന്‍. മറ്റ് രണ്ട് വാക്‌സിനുകളുടെ അപേക്ഷകളില്‍ പരിശോധന തുടരുകയാണ്. കോവിഷീല്‍ഡ് വാക്‌സീന് 62ശതമാനം മുതല്‍ 90 ശതമാനം വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യു.കെ ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ ഫലം. കോവിഡ് വാക്‌സിന്റെ പരീക്ഷണത്തിനായി നാളെ കേരള മടക്കമുള്ള സംസ്ഥാനങ്ങളിൽ ഡ്രൈ റണ്‍ റിഹേഴ്‌സല്‍ ആരംഭിക്കാനിരിക്കെയാണ് വാക്‌സീന്‍…
Read Moreമഹാമാരിയുടെ വര്‍ഷം…ബെംഗളൂരുവിലെ വാര്‍ത്തകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം;പ്രതീക്ഷയായി പുതുവര്‍ഷം…. എല്ലാ വായനക്കാർക്കും ഒരു നല്ല പുതുവർഷം ആശംസിക്കുന്നു.
ബെംഗളൂരു : 2016 മുതല്‍ നഗരത്തിലെ മലയാളികള്‍ അറിയേണ്ട വാര്‍ത്തകള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍ എത്തിച്ച ബെംഗളൂരു വാര്‍ത്ത കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പ്രധാന വാര്‍ത്തകള്‍ ചുവടെ ചേര്‍ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം ഞങ്ങളുടെ വാര്‍ത്തകള്‍ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും നന്ദി അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ലോക്ക് ഡൌണ്‍ കാലത്ത് നഗരത്തിലെ മലയാളികള്‍ക്ക് ഒരു വഴികാട്ടിയാകാന്‍ ഒരു പരിധി വരെ ഞങ്ങൾക്ക് കഴിഞ്ഞു എന്നതിൽ ഞങ്ങള്‍ക്ക് ചാരിതാർത്ഥ്യമുണ്ട്. ഞങ്ങളുടെ ടീമിലെ രണ്ടുപേര്‍,പ്രജിത്ത് ,ഷിറാന്‍ ഇബ്രാഹിം എന്നിവര്‍ നഗരത്തില്‍ യാത്ര ക്ലേശം നേരിടുന്നവര്‍ക്ക്…
Read Moreപോലീസ് തലപ്പത്ത് വൻ അഴിച്ചുപണി.
ബെംഗളൂരു: കർണാടക പൊലീസ് സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ തസ്തികകൾ മാറ്റി പുതിയ ചുമതലകൾ നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ പ്രവർത്തന സുതാര്യതയിലെ അഭിപ്രായവ്യത്യാസവും തുറന്ന വാക് പോരും മുറുകിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ അഴിച്ചുപണി. അഡീഷണൽ പോലീസ് കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ വിഭാഗ ആയിരുന്ന ശ്രീ ഹേമന്ത് നിമ്പാക്കറും ജയിൽ -ക്രിമിനൽ വിഭാഗത്തിന്റെ ഇൻസ്പെക്ടർ ജനറലായിരുന്ന ശ്രീമതി രൂപയും തമ്മിൽ ഉയർന്നുവന്ന പരസ്യമായ അഭിപ്രായവ്യത്യാസം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവുപ്രകാരം ശ്രീ നമ്പാൽക്കറിന് ആഭ്യന്തര സുരക്ഷാ…
Read Moreതൽക്ഷണ വായ്പ അപ്ലിക്കേഷൻ കേസ്: മൂന്നാമത്തെ ചൈനക്കാരനും അറസ്റ്റിൽ.
ന്യൂഡൽഹി: ഇന്ത്യയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തൽക്ഷണ വായ്പ ആപ്ലിക്കേഷന്റെ ഇന്ത്യയിലെ മേധാവിയും ചൈനീസ് പൗരനും ആയ 27 കാരൻ ഡൽഹി വിമാനത്താവളത്തിൽ വച്ച് ഹൈദരാബാദ് പോലീസിന്റെ പിടിയിലായി. ഡൽഹി വിമാനത്താവളം വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇതോടുകൂടി ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന ചൈനീസ് പൗരന്മാരുടെ എണ്ണം മൂന്നായി. കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന കുർണൂൽ സ്വദേശി നാഗരാജു എന്നയാളും പോലീസ് പിടിയിലായിട്ടുണ്ട്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഏകദേശം ഒരു കോടി നാല്പതുലക്ഷം ഇടപാടുകളാണ് ഇതുവരെ കമ്പനി നടത്തിയിട്ടുള്ളത് എന്നും…
Read Moreപുതു വത്സരത്തിലെ വീണപൂവ്…..സതീഷ് തോട്ടശ്ശേരിയുടെ കഥ.
വിശാലതയിലേക്കു പരന്ന് കിടക്കുന്ന ഏകാന്തതയുടെ തുരുത്തായ യൂക്കാലിപ്റ്റസ് തോട്ടം. ശ്മശാന മൂകത തളം കെട്ടിയ ഇരുട്ട്. കാറ്റടിക്കുമ്പോൾ മരങ്ങളുടെ ഇലമർമരങ്ങൾ ഇടയ്ക്കിടയ്ക്ക് നിശ്ശബ്ദതക്കു ഭംഗം വരുത്തി. അകലങ്ങളിൽ കെട്ടിടങ്ങൾക്കു മേലെ തെളിഞ്ഞ ആകാശ ക്യാൻവാസിൽ നഗരവാസികൾ പുതുവത്സരം ആഘോഷിക്കുന്നതിന്റെ ആകാശവാണങ്ങളും അമിട്ടുകളും കത്തി ഉയരുമ്പോഴുള്ള പ്രകാശവും കാണായി. ജനുവരി രാവിന്റെ കുളിരിലും വിയർത്ത ശരീരവുമായി ആഭിജാത്യം വിളിച്ചറിയിക്കുന്ന മൂന്ന് ചെറുപ്പക്കാർ മൊബൈൽ ടോർച്ചിന്റെ വെള്ളി വെളിച്ചത്തിൽ തീരാറായ കുപ്പിയിൽനിന്നും അവശേഷിച്ച മദ്യം സമമായി പെപ്സിയുടെ കടലാസ് കപ്പിലേക്കൊഴിച്ചു വെള്ളം ചേർത്ത് ഒറ്റവലിക്ക് കാലിയാക്കി. ന്യൂസ് പേപ്പറിൽ പൊതിഞ്ഞ…
Read Moreവോട്ടെണ്ണലിനിടെ പാക്ക് അനുകൂല മുദ്രാവാക്യം; 3 പേർ പിടിയിൽ.
ബെംഗളൂരു: ബുധനാഴ്ച രാവിലെ എസ്.ഡി.എം. കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ഒരുവിഭാഗം ആളുകൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണ കന്നഡ സ്വദേശികളായ മുഹമ്മദ് ഹർഷാദ് (22),ഇസാക്ക് (28)ദാവൂദ് (36) എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. വോട്ടെണ്ണൽ ദിനത്തിൽ പാക്ക് അനുകൂല പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. വീഡിയോ കൃത്രിമമാണോ എന്നറിയാൻ പരിശോധനക്ക് അയച്ചിട്ടുണ്ട് സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreഇനി 30 രൂപക്ക് വിമാനത്താവളത്തിലെത്താം; ഹാൾട്ട് സ്റ്റേഷൻ തയ്യാർ.
ബെംഗളൂരു : നഗരത്തിൽ നിന്നും ദേവനഹള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിങ്കളാഴ്ച മുതൽ തീവണ്ടിയിൽ യാത്ര ചെയ്യാം. യെലഹങ്കക്കും ദേവനഹള്ളിക്കുമിടയിൽ നിർമ്മിച്ച പുതിയ സ്റ്റേഷൻ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. നഗരത്തിൽ നിന്ന് ബംഗാർ പേട്ട് ,കോലാർ എന്നിവിടങ്ങളിലേക്കുള്ള 8 തീവണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ട്. യെലഹങ്ക ,മജസ്റ്റിക് സിറ്റി കെ.എസ്.ആർ. സ്റ്റേഷനുകളിൽ നിന്നായി ദേവനഹള്ളി വരെ പുതിയ 6 സബർബൻ സർവീസുകൾ കൂടി ആരംഭിക്കും. യെലഹങ്കയിൽ നിന്ന് 10 രൂപയും മജസ്റ്റിക്കിൽ നിന്ന് 30 രൂപയുമാണ് ചാർജ്. സറ്റേഷനിൽ നിന്ന് 3.5 കിലോമീറ്റർ ദൂരത്താണ്…
Read More