ഇനി സാധാരണ ബി.എം.ടി.സി.പ്രതിമാസ പാസു കൊണ്ട് എ.സി.ബസിലും സഞ്ചരിക്കാം; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : എ.സി ബസുകളുടെ നിരക്ക് 20 ശതമാനം വരെ കുറച്ച്.ബി.എം.ടി.സി. 2 കിലോ മീറ്റർ സ്റ്റേജ് കുറഞ്ഞ നിരക്ക് 10 രൂപയാണെങ്കിലും 4 കിലോ മീറ്റർ സ്‌റ്റേജ് 20 ൽ നിന്ന് 15 രൂപയാക്കി കുറച്ചു. പ്രതി ദിന പാസ് 147 രൂപയിൽ നിന്ന് 120 രൂപയാക്കി കുറച്ചു.പ്രതിമാസ പാസ് 2363 ൽ നിന്ന് 2000 ആക്കി കുറച്ചു. സാധാരണ ബി.എം.ടി.സി പാസ് (1050), സീനിയർ സിറ്റിസൺ (945) പാസ് ഉള്ളവർക്ക് ഞായറാഴ്ചകളിൽ വജ്ര ബസിൽ (എ.സി) യാത്ര അനുവദിക്കും. വിമാനത്താവളത്തിലേക്ക് സർവ്വീസ്…

Read More

യു.കെ.യിൽ നിന്നെത്തിയ 200 പേരെ കണ്ടെത്താൻ കഴിഞ്ഞില്ല.

ബെംഗളൂരു : ജനിതകമാറ്റം സംഭവിച്ച അതി തീവ്ര വ്യാപന ശേഷിയുള്ള വ്യാപനം കണ്ടെത്തിയ യു.കെ.യിൽ നിന്ന് നഗരത്തിലെത്തിയ 204 പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് ആരോഗ്യ മന്ത്രി. ഇത് സർക്കാറിൻ്റെ വീഴ്ചയല്ല യാത്രികർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാലാണ് കണ്ടെത്താൻ കഴിയാത്തത്, അവരെ കണ്ടെത്താൻ പോലീസിന് കർശ്ശന നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. പുതിയ വൈറസ് ബാധിച്ചവരെ കണ്ടെത്തുകയും ചികിൽസ നൽകുകയും ചെയ്തു, യാത്ര ചെയ്തരുടെ ഡ്രൈവർമാരെ കണ്ടെത്തി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. യുകെയിൽ നിന്ന് എത്തിയ 1614 പേരിൽ 26 പേർക്ക് കോവിഡ്…

Read More

നഗരത്തിൽ ഗതാഗത നിയന്ത്രണം!

ബെംഗളൂരു: പുതുവത്സരത്തലേന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുതുവത്സരാഘോഷങ്ങൾക്ക് സാധാരണയായി, ജനങ്ങൾ പങ്കെടുക്കാറുള്ള ബ്രിഗേഡ് റോഡ്,എം.ജി. റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിൽ 31-ന് രാത്രി എട്ടുമുതൽ പുലർച്ചെവരെ ഗതാഗതം പൂർണമായും നിരോധിച്ചു. പോലീസ് വാഹനങ്ങൾ ,ആംബുലൻസുകൾ എന്നിവയ്ക്കുമാത്രമേ ഈ റോഡുകളിലേക്ക് പ്രവേശമുണ്ടാകൂ. എല്ലാ വർഷത്തെയും പോലെ നഗരത്തിലെ പ്രധാന മേൽപ്പാലങ്ങളെല്ലാം പൂർണമായി അടയ്ക്കും. മദ്യപിച്ച് വാഹനമോടിച്ച് മേൽപ്പാലങ്ങളിൽ അപകടമുണ്ടാകുന്നത് ഒഴിവാക്കുന്നതിനാണ് മേൽപ്പാലങ്ങൾ അടയ്ക്കുന്നത്. പുതുവൽസരാഘോഷത്തലേന്ന് കൂടുതൽ പോലീസുകാരെയും നഗരത്തിൽ നിയോഗിച്ചിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് എതിരേയും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരേയും  കർശനനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.…

Read More

കര്‍ണാടകയില്‍ ഇന്ന് 662 പുതിയ കോവിഡ് രോഗികള്‍;1344 പേര്‍ക്ക് ഡിസ്ചാര്‍ജ്…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 662 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1344 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.76 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1344 ആകെ ഡിസ്ചാര്‍ജ് : 893617 ഇന്നത്തെ കേസുകള്‍ : 662 ആകെ ആക്റ്റീവ് കേസുകള്‍ : 12074 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12074 ആകെ പോസിറ്റീവ് കേസുകള്‍ : 917571 തീവ്ര പരിചരണ…

Read More

കന്നുകാലി മാംസം ഇഷ്ടമാണ്, എന്ത് കഴിക്കണമെന്നുള്ളത് എന്റെ അവകാശം: സിദ്ധരാമയ്യ

ബെംഗളൂരു: കന്നുകാലി മാംസം ഇഷ്ടമാണ്, എന്ത് ഭക്ഷണം കഴിക്കണമെന്നത് തന്‍റെ അവകാശമാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ചില വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള പാര്‍ട്ടി നേതാക്കന്മാരുടെ ധൈര്യമില്ലായ്മയെ രൂക്ഷമായി വിമര്‍ശിച്ചാണ് സിദ്ധരാമയ്യുടെ പ്രസ്താവന. താന്‍ കന്നുകാലി മാംസം കഴിക്കാറുള്ള ആളാണ്. അത് ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്? എന്ന് അദ്ദേഹം ചോദിച്ചു. താനിത് അസംബ്ലിയിലും പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ക്ക് കഴിക്കേണ്ട എന്നാണെങ്കില്‍ നിങ്ങള്‍ കഴിക്കണ്ട, അതിനാരും നിര്‍ബന്ധിക്കുന്നില്ല. എന്ത് കഴിക്കണം എന്നുള്ളത് എന്‍റെ അവകാശമാണ് അത് ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. എനിക്ക് കന്നുകാലി മാംസം ഇഷ്ടമാണ്…

Read More

ബൊമ്മനഹള്ളിയിൽ മലയാളി വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു മലയാളി കൂടി പിടിയിൽ.

ബെംഗളൂരു: ബൊമ്മനഹള്ളിക്ക് സമീപം കോടിചിക്കന ഹള്ളിയിൽ മലയാളി വീട്ടമ്മ നിർമ്മല മേരി (65) കൊല്ല പ്പെട്ട സംഭവത്തിൽ ഒരു മലയാളി കൂടി പിടിയിലായി. ആലപ്പുഴക്കാരനായ അൻസാരി എന്ന് വിളിക്കുന്ന ഷാഹുൽ ഹമീദ് ആണ് പോലീസിൻ്റെ പിടിയിലായത്. http://88t.8a2.myftpupload.com/archives/61376 അൻസാരിക്കൊപ്പം മറ്റൊരു മലയാളി കൂടി പിടിയിലായിട്ടുണ്ട് ,നിരവധി കേസുകളിൽ പ്രതിയാണെങ്കിൽ ഈ കൊലപാതകത്തിൽ ഇയാൾക്ക് പങ്കില്ല എന്നാണ് പോലീസിൻ്റെ കണ്ടെത്തിൽ. http://88t.8a2.myftpupload.com/archives/60461 മകനൊപ്പം ജീവിക്കുന്ന നിർമ്മല മേരിയെ വാടകക്ക് വീട് നോക്കാൻ എന്ന വ്യാജേന എത്തിയ അൻസാരി തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഭരണവും പണവും കവർന്നിട്ടുണ്ട്.

Read More

യുകെയിൽ നിന്നെത്തിയ ആറു പേരിൽ അതി വ്യാപന ശേഷിയുള്ള വൈറസ് ബാധ കണ്ടെത്തി: 3 പേർ ബെംഗളൂരുവിൽ.

ബെംഗളൂരു: കഴിഞ്ഞദിവസം യുകെയിൽ നിന്നും ഇന്ത്യയിൽ എത്തിയ ആറു പേരിൽ ആണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ മൂന്നുപേർ ബംഗളൂരുവിലും രണ്ടുപേർ ഹൈദരാബാദിലും ഒരാൾ പൂനെയിലും ആണ് ഉള്ളത്. ഇവരെ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഒറ്റപ്പെട്ട മുറികളിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള വരെ പ്രത്യേകമായി മാറ്റിപ്പാർപ്പിച്ചു നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലാണ് ഇതിനു വേണ്ടുന്ന പ്രത്യേക പരിശോധന നടത്തിയത്. കഴിഞ്ഞ നവംബർ 25 നും ഡിസംബർ 23 നും ഇടയ്ക്ക് മുപ്പത്തി മൂവായിരത്തോളം യാത്രക്കാരാണ് യുകെ…

Read More

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എസ്.എൽ ധർമ്മേ ഗൗഡ മരിച്ച നിലയിൽ.

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എസ്.എൽ ധർമ്മേ ഗൗഡ കടൂർ താലൂക്കിലെ ഗുണ സാഗര റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ 64 കാരനായ അദ്ദേഹം ആത്മഹത്യ ചെയ്തത് ആയിരിക്കാം എന്ന് സംശയിക്കുന്നു. കുടുംബാംഗങ്ങൾക്ക് കിട്ടിയ അവസാന വിവരമനുസരിച്ച് തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടി അദ്ദേഹത്തിന്റെ സഖരായ പട്ടണ യിലുള്ളലുള്ള കൃഷിയിടത്തിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ ഏറെ വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ജെഡിഎസ്…

Read More

സ്കൂളുകൾ തുറക്കുന്നു:10,12 ക്ലാസുകളിലെ അധ്യയനം സാധാരണ നിലയിലേക്ക്.

ബെംഗളൂരു: മുൻ തീരുമാനപ്രകാരം പത്തിലും 12ലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലാസുകൾ ജനുവരി ഒന്നിന് തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടി നടത്തിവന്നിരുന്ന വിദ്യാഗമ – രോഗവ്യാപനം ഭീതിയെ തുടർന്ന് ഒക്ടോബറിൽ നിർത്തിവച്ചിരുന്നു. ഇതും ജനുവരി ഒന്നിനു തന്നെ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ക്ലാസുകളിലേക്കുള്ള അധ്യയനം ജനുവരി 15 മുതൽ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് എന്നും വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു. ഉപരിപഠനത്തിന്…

Read More

കന്നുകാലി കശാപ്പ് നിരോധന ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം; ഗവർണറുടെ അനുമതി കാത്ത് ബിൽ.

ബെംഗളൂരു : കന്നുകാലി കശാപ്പ് നിരോധന നിയമ ഭേദഗതി നടപ്പാക്കുന്നതിനുള്ള ഓർഡിനൻസിന് ഇന്നലെ യെദിയൂരപ്പയുടെ നേതൃത്വത്തിലുളള മന്ത്രിസഭ അംഗീകാരം നൽകി. ഗവർണർ വാജു ഭായ് വാലയുടെ അനുമതി ലഭിച്ചു കഴിഞ്ഞാൽ നിയമം പ്രാബല്യത്തിലാകും. ശീതകാല സമ്മേളനത്തിൽ നിയമസഭ പാസാക്കിയ ബിൽ നിയമനിർമ്മാണ കൗൺസിലിലെ കയ്യാങ്കളിയെ തുടർന്ന് അവിടെ മേശപ്പുറത്ത് വക്കാൻ കഴിഞ്ഞില്ല. കോൺഗ്രസും ജെ.ഡി.എസും ബില്ലിനെ എതിർക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഓർഡിനൻസുമായി സർക്കാർ മുന്നോട്ട് വന്നത്. 6 മാസമാണ് ഓർഡിനൻസിൻ്റെ പരമാവധി കാലാവധി.അതിനുള്ളിൽ നിയമ നിർമ്മാണ കൺസിലിൽ പാസാക്കിയില്ലെങ്കിൽ ബിൽ നിയമമാകില്ല. കൗൺസിലിൽ ബി.ജെ.പിക്ക്…

Read More
Click Here to Follow Us