കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (20-11-2021).

കേരളത്തില് ഇന്ന് 6075 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര് 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര് 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്ഗോഡ് 100 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
May be an image of text that says 'കോവിഡ് 19 റിപ്പോർട്ട് 20.11.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 61,114 ഇതുവരെ രോഗമുക്തി നേടിയവർ: 49,96,878 പുതിയ കേസുകൾ നേടിയവർ തിരുവനന്തപുരം 949 വ്യക്തികൾ 1002 കൊല്ലം ജില്ലയിൽ ചികിത്സയിലുള്ള 8922 കൊല്ലും ഇടക്കി 772 പത്തനംതിട്ട- 668 പത്തനംതിട്ട ആലപ്പുഴ 11,കോട്ടയം 4565 212 ആലപ്പുഴ 29 പത്തനംതിട്ട 2888 213 കോട്ടയം 239 എറണാകളം-1 കോട്ടയം 6, 488 ഇടുക്കി എറണാകളം പത്തനംതിട്ട കോട്ടയം പാലക്കാട്- കണ്ണൂർ 241 പത്തനംതിട്ടെ -49, എറണാകുളം 835 എറണാകളം കോട്ടയം- 963 7740 722 എറണാകുളം-33 507 പാലക്കാട് .മറമ്വർ 205 6407 മലപ്പുറം 187 4,കാസറഗോഡ് 215 1885 കണ്ണർ-1,മറ്റുള്ളവർ- 158 പാലക്കാട് 26, മലപ്പുറം കോഴിക്കോട് 553 2723 വയനാട് 203 കണ്ണൂർ തിരുവനന്തപുരം പത്തനംതിട്ട മലപ്പുറം വയനാട് കാസറഗോഡ് 367 കാസറഗോഡ് കണ്ണൂർ-3 കണ്ണർ 100 183 ആകെ 1045 6075 6061 കണ്ണൂർ-1 61114'
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,854 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,87,692 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 5162 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 302 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിലവില് 61,114 കോവിഡ് കേസുകളില്, 6.8 ശതമാനം വ്യക്തികള് മാത്രമാണ് ആശുപത്രി/ഫീല്ഡ് ആശുപത്രികളില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്ക്കാരിന്റെ പുതിയ മാര്ഗനിര്ദേശമനുസരിച്ച് അപ്പീല് നല്കിയ 216 മരണങ്ങളും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,299 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 24 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5686 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 330 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6061 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1002, കൊല്ലം 668, പത്തനംതിട്ട 29, ആലപ്പുഴ 239, കോട്ടയം 473, ഇടുക്കി 288, എറണാകുളം 963, തൃശൂര് 507, പാലക്കാട് 187, മലപ്പുറം 158, കോഴിക്കോട് 775, വയനാട് 118, കണ്ണൂര് 471, കാസര്ഗോഡ് 183 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 61,114 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,96,878 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us