ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേരള മുൻ ആഭ്യന്തര മന്ത്രിയുടെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രാഥമിക കുറ്റപത്രമാണ് ബെംഗളൂരു സെഷന്‍സ് കോടതിയില്‍ ഇന്ന് സമര്‍പ്പിച്ചത്. ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാന്‍ കൂടിയാണ് എന്‍ഫോഴ്സ്മെന്റ് നടപടി. നിലവില്‍ പാരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി റിമാന്‍ഡില്‍ കഴിയുന്നത്. കേസില്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി നടപടിക്കെതിരെ ബിനീഷ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
Read MoreDay: 28 December 2020
കര്‍ണാടകയില്‍ ഇന്ന് 653 പുതിയ കോവിഡ് രോഗികള്‍;1178 പേര്‍ക്ക് ഡിസ്ചാര്‍ജ്; നഗര ജില്ലയില്‍ 309 പുതിയ രോഗികള്‍;654 പേർക്ക് ഡിസ്ചാര്‍ജ്
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 653 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1178 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.96%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1178 ആകെ ഡിസ്ചാര്‍ജ് : 892273 ഇന്നത്തെ കേസുകള്‍ : 653 ആകെ ആക്റ്റീവ് കേസുകള്‍ : 12547 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 12070 ആകെ പോസിറ്റീവ് കേസുകള്‍ : 916909 തീവ്ര പരിചരണ വിഭാഗത്തില്‍…
Read Moreഅധികൃതർ അറിയാതെ നഗരത്തിൽ ആയിരക്കണക്കിന് അനധികൃത ശുദ്ധജല കണക്ഷനുകൾ
ബെംഗളൂരു: ശുദ്ധജല വിതരണ ശൃംഖലയിലും ഡ്രെയിനേജ് സംവിധാനങ്ങളിലും “ചോർച്ച” ഉണ്ടോയെന്ന് കണ്ടു പിടിക്കുന്നതിനായി സമീപകാലത്ത് ബെംഗളൂരു ജല-മലിനജല വിതരണ ബോർഡ് (ബി ഡബ്ല്യു എസ് എസ് ബി) നടത്തിയ സർവേയിൽ ആയിരക്കണക്കിന് അനധികൃത കണക്ഷനുകൾ കണ്ടെത്തി. പ്രവർത്തന ചെലവ് ക്രമാതീതമായി വർദ്ധിക്കുകയും വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ നിയമവിരുദ്ധമായ കണക്ഷനുകൾ ജലവിഭവ ചോർച്ചയും വൻ സാമ്പത്തിക നഷ്ടവും ആണ് ഉണ്ടാക്കിയിരിക്കുന്നത്. ബൃഹത് ബെംഗളൂരു മഹാ നഗരപാലിക പ്രദേശങ്ങളിലും പുതുതായി ചേർക്കപ്പെട്ട സ്ഥലങ്ങളിലും ആണ് വൻക്രമക്കേട് നടന്നിരിക്കുന്നത് എന്ന് ഒരു മാസം നീണ്ടു നിന്ന…
Read Moreറിട്ടയേഡ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ തൂങ്ങി മരിച്ച നിലയിൽ.
ബെംഗളൂരു: വിജയനഗർ വിനായക ലേഔട്ട് നിവാസിയും റിട്ടേഡ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറും ആയ ഹനുമന്തപ്പ 69 ആണ് സ്വവസതിയിൽ കിടപ്പുമുറിയിൽ ഞായറാഴ്ച തൂങ്ങിമരിച്ചത്. വീട്ടുകാർ പല പ്രാവശ്യം കതകിൽ തട്ടി വിളിച്ചെങ്കിലും അകത്തു നിന്ന് പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിക്കുകയായിരുന്നു. മരിക്കുന്നതിനു തൊട്ടു മുൻപ് അദ്ദേഹം ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പുകൾ ഒന്നും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല എന്ന് പോലീസ് അറിയിച്ചു. ഹനുമന്തപ്പയുടെ മകൾ പോലീസിന് നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് മാരകമായ എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും…
Read Moreഓട്ടോ ഡ്രൈവറുടെ സഹായത്തോടെ കള്ളനോട്ട് നിർമ്മാണ സംഘം പിടിയിൽ:
ബെംഗളൂരു: ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിന് കൂലിയായി 50 രൂപ ചോദിച്ചപ്പോൾ 100 രൂപ എടുത്തു കൊടുത്തതിൽ സംശയംതോന്നിയ ഓട്ടോ ഡ്രൈവർ യാത്രക്കാരനെയും കൂട്ടി നേരെ പോയത് വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിലേക്ക്. പോലീസിനെ വിവരം ധരിപ്പിച്ചപ്പോൾ വിശദമായ ചോദ്യം ചെയ്യലിലൂടെ സംഘത്തിലെ മറ്റ് രണ്ടുപേർ കൂടി പിടിയിലാവുകയായിരുന്നു. മുഹമ്മദ് ഇമ്രാൻ അഥവാ ഗുലു 32, ഉസ്മാൻ ഖാൻ 31, ജമാൽ അക്ത്ർ38, എന്നിവരാണ് വിൽസൺ ഗാർഡൻ പോലീസ് പിടിയിലായത്. കുറ്റം സമ്മതിച്ച് ഇവരുടെ മുറികൾ പരിശോധിച്ച പോലീസ് ഭാഗികമായും പൂർണമായും പ്രിന്റ് ചെയ്ത നിലയിലുള്ള…
Read Moreകോവിഡ് വ്യാപനം തടയാൻ നന്ദിഹിൽസിലേക്കുള്ള പ്രവേശനം നിരോധിച്ചു
ബെംഗളൂരു: കോവിഡ് വ്യാപനം തടയാൻ നന്ദിഹിൽസിലേക്കുള്ള പ്രവേശനം നിരോധിച്ചു നഗരത്തിനടുത്ത് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ നന്ദിഹിൽസിലേക്കുള്ള പ്രവേശനം 30താം തിയതി മുതൽ മൂന്ന് ദിവസത്തേക്കാണ് നിരോധിച്ചത്. ന്യൂയിറിനോട് അനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തിരക്ക് മുന്നിൽ കണ്ടാണ് മുൻകരുതലിന്റെ ഭാഗമായി കോവിഡ് വ്യാപനം തടയാൻ പ്രവേശനം നിരോധിച്ചത്. ചിക്കബെല്ലാപുര ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ആർ ലത ഇറക്കിയ പ്രസ്താവന പ്രകാരം ഡിസംബർ 30 രാവിലെ 6 മുതൽ ജനുവരി 2 രാവിലെ 6 മണി വരെയാണ് നിരോധനം. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ നന്ദി ഹിൽസിലേക്കുള്ള…
Read Moreസുരക്ഷിത നഗര പദ്ധതി: പരസ്പരം ചെളി വാരിയെറിഞ്ഞ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ.
ബെംഗളൂരു. കേന്ദ്ര സർക്കാരിന്റെ നിർഭയ സാമ്പത്തിക സഹായ പദ്ധതിയുടെ പിൻബലത്തോടെ നഗരത്തിൽ ആകമാനം 7500 ഓളം സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്ന 620 കോടിയുടെ പദ്ധതിയിലാണ് ഉദ്യോഗസ്ഥർ തമ്മിലുള്ള വാക്ക് പോര് രൂക്ഷമാകുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഇല്ലെന്നും സ്ഥാപിത താൽപര്യത്തോടെയുള്ള ലക്ഷ്യംവച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും ആണ് പ്രധാനമായ ആരോപണം. പോലീസ് അഡീഷണൽ കമ്മീഷണർ അഡ്മിനിസ്ട്രേഷൻ വിഭാഗം ശ്രീ ഹേമന്ത് നിമ്പാൽക്കറും പോലീസ് ഇൻസ്പെക്ടർ ജനറൽ ( ഹോം സെക്രട്ടറി) ശ്രീമതി ഡി രൂപയും തമ്മിലാണ് പരസ്യമായ അഭിപ്രായവ്യത്യാസം ഉടലെടുത്തിരിക്കുന്നത്. പ്രവർത്തനങ്ങളിൽ സുതാര്യത കുറവുണ്ടെന്ന ശ്രീമതി…
Read Moreനടൻ വിഷ്ണുവർദ്ധൻ്റെ പ്രതിമ തകർത്തു;സംഘർഷം !
ബെംഗളൂരു : മാഗഡി റോഡിലെ ടോൾഗേറ്റ് റോഡിന് സമീപം സ്ഥാപിച്ചിരുന്ന പ്രശസ്ത നടൻ വിഷ്ണുവർദ്ധൻ്റെ കോൺക്രീറ്റ് പ്രതിമ തകർത്തതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ സംഘർഷം ഉടലെടുത്തു. ഈ കവലക്ക് ആദിചുംജനഗിരി മഠാധിപതിയായിരുന്നു ബാലഗംഗാധര സ്വാമിയുടെ പേരിടാൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ ഇവിടെ സംഘർഷം നില നിന്നിരുന്നു . സംഭവത്തെ അപലപിച്ച സൂപ്പർ താരം കിച്ചാ സുദീപ്, പ്രതിമ തകർത്തവർക്ക് വിഷ്ണുവർദ്ധൻ്റെ ആരാധകർ തന്നെ വേണ്ട മറുപടി നൽകിയിരിക്കും എന്ന് പ്രസ്താവന ഇറക്കി. നടൻ ദർശൻ അടക്കം സിനിമാ മേഖലയിൽ നിരവധി പേർ…
Read Moreബസ് നിരക്ക് കുറയ്ക്കാൻ തയ്യാറെടുത്ത് ബി.എം.ടി.സി; കൂടുതൽ ബസ്സുകളും നിരത്തിലിറക്കും.
ബെംഗളൂരു: രാജ്യത്തെ ഏറ്റവും കൂടുതൽ ശീതീകരിച്ച ബസുകൾ നിരത്തിലിറക്കി ശ്രദ്ധനേടിയ ബാംഗ്ലൂർ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നിലവിലുള്ള യാത്രാ നിരക്കുകൾ കുറയ്ക്കാൻ ആലോചിക്കുന്നു. 860 ശീതീകരിച്ച ബസുകളാണ് നഗരത്തിൽ സർവീസുകൾ നടത്തിയിരുന്നത്. അതിൽ 70 ബസുകൾ മാത്രമാണ് ഇപ്പോൾ നിരത്തിൽ ഇറങ്ങിയിട്ടുള്ളത്. ഇതിൽ തന്നെ 54 ബസ്സുകൾ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉള്ളതാണ്. ബി എം ടി സി യുടെ ആകെവരുമാനത്തിലെ സിംഹഭാഗവും ശീതീകരിച്ച ബസുകളിൽ നിന്ന് ആയിരുന്നെന്നും മഹാമാരിയുടെ വ്യാപനം ഇത് തകിടം മറിച്ചു എന്നും ബി എം ടി സി യുടെ…
Read Moreസംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി.ദേശീയ നേതാവിൻ്റെ പേരിൽ ഫേസ് ബുക്ക് അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പ്; 2 പേർ അറസ്റ്റിൽ.
ബെംഗളൂരു : സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിൻ്റ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ 10 അംഗ സംഘത്തിലെ 2 പേരെ അറസ്റ്റ് ചെയ്ത് സൈബർ ക്രൈം പോലീസ്. മുഹമ്മദ് ഷൗക്കിൻ (28), ഇബ്രാഹിം (36) എന്നിവരാണ് അറസ്റ്റിലായത്.ഉത്തർപ്രദേശിലെ മഥുര സ്വദേശികളാണ് ഇവർ. 5 മൊബൈൽ ഫോണുകളും 10 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. മുഖ്യ സൂത്രധാരനായ ലിയാഖത്ത് ഉൾപ്പെടെ 8 പേർ റെയ്ഡിനിടെ രക്ഷപ്പെടുകയായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരിൽ മാത്രമല്ല, മുതിർന്ന ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരിൽ…
Read More