ബെംഗളൂരു: അടുത്തിടെ സംസ്ഥാനത്ത് ബ്രിട്ടനിൽനിന്നും മടങ്ങിയെത്തിയ പത്തു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിൽനിന്നെത്തിയവരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയി. കഴിഞ്ഞ മാസം 25-നു ശേഷം ബ്രിട്ടനിൽനിന്നും സംസ്ഥാനത്ത് 2,500 പേർ മടങ്ങിയെത്തിയതായാണ് കണക്ക്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കോവിഡ് സ്ഥിരീകരിച്ച പതിനാല് പേരിൽ ഏഴു പേർ ബെംഗളൂരുവിലാണ്. ഇവരുടെ സ്രവം വിദഗ്‌ധ പരിശോധനയ്ക്കായി നിംഹാൻസിലെ ലബോറട്ടറിയിലേക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രിട്ടനിൽ പടരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചതെന്ന് അറിയാനാണ് വിദഗ്‌ധ പരിശോധന നടത്തുന്നത്.
ഇക്കഴിഞ്ഞ 19-ന് ബ്രിട്ടനിൽനിന്നും നഗരത്തിലെത്തിയ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് ആശങ്ക പരന്നിരുന്നു. അടുത്തിടെ ബ്രിട്ടനിൽനിന്നും സംസ്ഥാനത്ത് മടങ്ങിയെത്തിയവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു.
കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ഇല്ലാത്തവരെ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തുകയും ചെയ്തു. ഇതിനു തുടർച്ചയായായാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി എത്തിയ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.