ബെല്ലന്തൂർ തടാകത്തിൽ ചെളിയിൽ താഴ്ന്ന നിലയിൽ കാർ കണ്ടെത്തി !

ബെംഗളൂരു : നവീകരണ പ്രവൃത്തികൾ നടക്കുന്ന ബെല്ലന്തൂർ തടാകത്തിൽ ചെളിയിൽ മുങ്ങിയ നിലയിൽ കാർ കണ്ടെത്തി.

ടൺ കണക്കിന് ചെളി നിറഞ്ഞ തടാകത്തിൽ ചെളിയിൽ പാതി താഴ്ന്ന നിലയിലാണ് രണ്ട് ദിവസം മുൻപ് കാർ കണ്ടത് .

കുറ്റകൃത്യങ്ങൾക്കുപയോഗിച്ചതോ കവർച്ച ചെയ്തതോ ആയിരിക്കാമെന്ന സംശയത്തിൽ പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു.

  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

റജിസ്ട്രേഷൻ നമ്പറിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ച് എത്തിയത് ഇന്ദിരാനഗർ സ്വദേശിയായ ഉടമയിലാണ്.

10 വർഷത്തോളം ഉപയോഗിച്ചിരുന്ന ഈ കാർ പഴകിയതിനെ തുടർന്ന് 2 വർഷം മുൻപ് തടാകത്തിന് സമീപം ഉപേക്ഷിച്ചതാണെന്നാണ് ഉടമയുടെ മൊഴി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts