ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1005 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1102 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.01%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1102 ആകെ ഡിസ്ചാര്‍ജ് : 888917 ഇന്നത്തെ കേസുകള്‍ : 1005 ആകെ ആക്റ്റീവ് കേസുകള്‍ : 13508 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 12044 ആകെ പോസിറ്റീവ് കേസുകള്‍ : 914488 തീവ്ര പരിചരണ…
Read MoreDay: 25 December 2020
ബെംഗളൂരു കലാപം;17 എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
ബെംഗളൂരു :ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ ആയി നടന്ന കലാപത്തിൽ ഉൾപ്പെട്ട 17 എസ്.ഡി.പി.ഐ. പ്രവർത്തകരാണ് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായിരിക്കുന്നത്. കലാപത്തിനിടയിൽ കോണ്‍ഗ്രസ് എംഎൽഎ യുടെ വീട് തീവെച്ച് നശിപ്പിക്കുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. എസ്.ഡി.പി.ഐ. ബെംഗളൂരു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ് കെ ജി ഹള്ളി വാർഡ് പ്രസിഡന്റ് ഇമ്രാൻ അഹമ്മദ് തുടങ്ങിയവരാണ് പൊലീസ് വെടിവെപ്പിൽ കലാശിച്ച കലാപത്തിന് ഗൂഢാലോചന നടത്തിയതെന്നും നേതൃത്വം നൽകിയതെന്നും എൻഐഎ അറിയിക്കുന്നു. കലാപത്തിന് ആഹ്വാനവും നേതൃത്വവും…
Read Moreപ്രശസ്ത നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു.
തിരുവനന്തപുരം: പ്രമുഖ നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു. ഷൂട്ടിങിനിടെ സുഹൃത്തുക്കള്‍ ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തൊടുപുഴ മലങ്കര ജലാശയത്തിലാണ് മുങ്ങി മരിച്ചത്. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളാണ് സമീപകാല ഹിറ്റുകള്‍. പാവം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു ഈ സമയം കയത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്ബോള്‍ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Read More“കോവിഡ് 19 ന് നടുവിലെ പ്രതീക്ഷ”: ഒരു വേറിട്ട സന്ദേശവുമായി ക്രിസ്തുമസ് ആഘോഷം.
ബെംഗളൂരു: മഹാമാരി സമ്മാനിച്ച ആശങ്കകൾക്കും അസ്വസ്ഥതകൾക്കും നടുവിൽ ക്രിസ്തുമസ് സന്ദേശത്തിന് ആവേശം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ സന്ദേശവുമായി ഒരു പള്ളിയുടെ യുവജനവിഭാഗം. കോവിഡ് 19 നുള്ളിലെ പ്രതീക്ഷ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇവർ പുൽക്കൂട് നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരു ഈസ്റ്റ് മാർത്തോമാ യുവജന സഖ്യത്തിന്റെ സന്നദ്ധ പ്രവർത്തകരാണ് ആനുകാലിക പ്രാധാന്യമുള്ള ക്രിസ്മസ് സന്ദേശവുമായി ശ്രദ്ധ ആകർഷിച്ചതും കയ്യടി നേടിയതും. ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷവും ഈ സന്ദേശവും മഹാമാരി വരുതിയിലാക്കാൻ അനസ്യൂതം പ്രവർത്തിച്ചുവരുന്ന ആശുപത്രികളിലെയും പോലീസ് സ്റ്റേഷനുകളിലെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെയും എല്ലാ മുൻനിര…
Read Moreബൊമ്മനഹള്ളിയിൽ മലയാളി വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ; മലയാളി പിടിയിൽ.
ബെംഗളൂരു : മകൻ നാട്ടിൽ പോയ സമയത്ത് വാടകക്കാർ എന്നാ വ്യാജേന വീട്ടിലെത്തി മലയാളി വീട്ടമ്മയെ തലക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ 2 പേർ പിടിയിലായതായി സൂചന. http://88t.8a2.myftpupload.com/archives/60461 മലയാളിയായ അൻസാർ ആണ് ഇതിൽ ഒരാൾ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. കോടി ചിക്കനനളളി മുനീശ്വര ലേ ഔട്ടിൽ താമസിച്ചിരുന്ന നെയ്യാറ്റിൻ കര സ്വദേശിനി നിർമ്മല മേരി (65) യെ ഡിസംബർ 3 നാണ് വീട്ടിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആഭരണങ്ങളും അവരുടെ കടയിലെ പണവും നഷ്ട്ടപ്പെട്ടിട്ടുണ്ട്.
Read Moreവരാൻ പോകുന്നത് മരം കോച്ചുന്ന തണുപ്പ് …. കാലാവസ്ഥാ പ്രവചനം.
ബെംഗളൂരു : നഗരത്തിൽ മരം കോച്ചുന്ന തണുപ്പിൽ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ തന്നെ പല ദിവസങ്ങളും. എന്നാൽ ഇവിടെയൊന്നും നിൽക്കില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. നഗരത്തിലെ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സി.എസ്.പാട്ടീൽ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ എച്ച് എ എൽ വിമാനത്താവളത്തിൽ 12.3 ഡിഗ്രിയും ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ താപനില 12.6 ഡിഗ്രിയുമായി കുറഞ്ഞിരുന്നു. വടക്കൻ കർണാടകയിലെ ബീദറിൽ 5.6 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞിരുന്നു. റായ്ച്ചൂർ, ബാഗൽ കോട്ട്…
Read More