രാത്രികാല നിരോധനാജ്ഞ; നിയന്ത്രണങ്ങൾ, ഇളവുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ബെംഗളൂരു : രാത്രി കാല നിരോധനാജ്ഞ നടപ്പാക്കില്ലെന്ന് ചൊവ്വാഴ്ച അറിയിച്ച മുഖ്യമന്ത്രി ബുധനാഴ്ച രാവിലെയോടെ തീരുമാനങ്ങളിൽ മാറ്റം വരുത്തുകയായിരുന്നു.

ബുധനാഴ്ച രാത്രി മുതൽ ആണ് കർഫ്യൂ എന്ന് ആദ്യ വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഉത്തരവിൽ അത് ഇന്നു മുതൽ എന്നാണ് കൊടുത്തിരിക്കുന്നത്.

രാത്രി 10- രാവിലെ 6 എന്ന സമയക്രമം പിന്നീട് രാത്രി 11- രാവിലെ 5 എന്നുമാക്കി.

അറിയേണ്ട കാര്യങ്ങൾ ഇവയാണ്:

  • രാത്രി പ്രവർത്തിക്കുന്ന വ്യവസായ ശാലകൾക്കും മറ്റു സ്ഥാപനങ്ങൾക്കും പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം.ഇവിടത്തെ ജീവനക്കാർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കയ്യിൽ കരുതിയിരിക്കണം.
  • അവശ്യസാധനങ്ങളുടെ നീക്കത്തിനും ചരക്ക് വാഹനങ്ങളുടെ നീക്കത്തിനും യാതൊരു വിധ വിലക്കും ഇല്ല
  • സംസ്ഥാനാന്തര വിമാന, തീവണ്ടി, ബസ് സർവ്വീസുകൾക്ക് വിലക്കില്ല.
  • വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഓട്ടോ-ടാക്സി ഉപയോഗിക്കാം.
  • ക്രിസ്തുമസുമായി ബന്ധപ്പെട്ട രാത്രി കുർബാനകൾ ദേവാലയങ്ങളിൽ ഇന്ന് കോവിഡ് മുൻ കരുതലോടെ നടത്താൻ അനുമതിയുണ്ട്.

http://88t.8a2.myftpupload.com/archives/61358

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us