കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: അറസ്റ്റ് നിയമപരമല്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് കേസ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരി നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. അതേസമയം ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ബെംഗളൂരു സെഷൻസ് കോടതിയിൽ ഇന്ന് വാദം തുടരും. നേരത്തെ നവംബർ 18ന് കേസ് പരിഗണിച്ചിരുന്നെങ്കിലും തുടർവാദം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മൂന്ന് മണിയോടെ കേസ് പരിഗണിക്കും. ബിനീഷിന്റെ വാദമാണ് ഇന്നും തുടരുക. അതേസമയം ബിനീഷിനെതിരേ കൂടുതൽ തെളിവുകളുമായി എൻഫോഴ്സ്മെന്റ് കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിക്കുമെന്നാണ് സൂചന. കേസിൽ ലത്തീഫിനെയും അനന്ത പത്മനാഭനെയും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളും ഇ.ഡി…

Read More

നാലു മണിക്കൂറിനുള്ളിൽ മോഷണക്കേസിൽ തുമ്പുണ്ടാക്കി ചാമരാജനഗർ പോലീസ്…

ബെംഗളൂരു : മോഷണം നടന്ന നാലു മണിക്കൂറിനുള്ളിൽ മോഷ്ടിക്കപ്പെട്ട ഏകദേശം 50 ലക്ഷം രൂപയുടെ പാൻ മസാല ചാമരാജനഗർ പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു മോഷണം ഉണ്ടായത്. ധർമ്മപുരി താലൂക്കിലെ തിരുപ്പൂരിൽ നിന്ന് നാലു മണിക്കൂറിനുള്ളിൽ പോലീസ് മോഷണമുതലും വാഹനവും കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് മൂന്നു വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തമിഴ്നാട് തിരുപ്പൂർ ജില്ലയിലെ ധർമ്മപുരി താലൂക്കിൽ അബ്ദുല്ല 21 വയസ്സ് ആണ് അറസ്റ്റിലായത്. 10 മുതൽ 12 പേരും വരെ അടങ്ങുന്ന സംഘമാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു. ചാമരാജനഗർ കോളി പാലിയ…

Read More

നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യത…

ബെംഗളൂരു : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദതിന്റെ പരിണിതഫലമായി ബംഗളൂരുവിലും അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത ഒറ്റപ്പെട്ട മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. തീവ്ര മഴയ്ക്കുള്ള സാധ്യത യുടെ പശ്ചാത്തലത്തിൽ നവംബർ 25 26 തീയതികളിൽ ദക്ഷിണ കന്നഡ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് യെല്ലോ അലർട്ട് നൽകിക്കൊണ്ട് അധികൃതർ അറിയിച്ചു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

Read More

വരുന്നു… നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 3 സ്വകാര്യ തീവണ്ടികൾ…

ബെംഗളൂരു :നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 3 സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ സാദ്ധ്യത. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തീവണ്ടി ഗതാഗതം സാധാരണ നിലയിലാകുമ്പോൾ ആണ് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ 3 സ്വകാര്യ ട്രെയിസുകൾ സർവ്വീസ് നടത്തുക. ബെംഗളൂരു ക്ലസ്റ്ററിൽ റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐ.ആർ.സി.ടി.സി അപേക്ഷ നൽകിയിട്ടില്ല. അതു കൊണ്ട് തന്നെ ജീവനക്കാർ ഉൾപ്പെടെ പൂർണമായ സ്വകാര്യ കമ്പനി തന്നെയായിരിക്കും ഈ റൂട്ടിൽ സർവ്വീസ് നടത്തുക.

Read More

കേരളത്തിൽ സംസ്ഥാനാന്തര യാത്രക്കാരുടെ ക്വാറൻ്റീൻ ഒഴിവാക്കാനുള്ള സാദ്ധ്യത തെളിയുന്നു.

quarantine

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ക്വാറൻറീൻ ഒഴിവാക്കാനുള്ള സാദ്ധ്യത. തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ നിരവധി പേർ എത്താനുള്ള സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഈ ആലോചന. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർക്കും ക്വാറൻ്റീൻ ഒഴിവാക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇപ്പോൾ 7 ദിവസത്തെ സമ്പർക്ക രഹിത നിരീക്ഷണം നിർദേശിച്ചിട്ടുണ്ട്, മാത്രമല്ല നിർബന്ധിത കോവിഡ് ടെസ്റ്റുമുണ്ട്. നിലവിൽ ഏഴു ദിവസത്തിനകം തിരിച്ച് പോകുന്നവർക്ക് ക്വാറൻ്റീൻ ഇല്ല. അതേ സമയം വിദേശ രാജ്യങ്ങളിൽ നിന്ന്…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് തന്നെ തുടരുന്നു; ഒരു ലക്ഷത്തിനടുത്ത് പരിശോധനകൾ നടത്തിയതിൽ 1509 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;1645 പേർ ആശുപത്രി വിട്ടു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1509 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1645  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 1.57 % മാത്രം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1645 ആകെ ഡിസ്ചാര്‍ജ് : 838150 ഇന്നത്തെ കേസുകള്‍ : 1509 ആകെ ആക്റ്റീവ് കേസുകള്‍ : 24708 ഇന്ന് കോവിഡ് മരണം : 24 ആകെ കോവിഡ് മരണം : 11678 ആകെ പോസിറ്റീവ് കേസുകള്‍ : 874555 തീവ്ര…

Read More

മൈസൂരു- മംഗളൂരു വിമാന സർവ്വീസ് ഡിസംബർ 10 മുതൽ.

ബെംഗളൂരു : തീരപ്രദേശമായ മംഗളൂരു വിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ആകാശ വീഥി എന്ന ദീർഘകാല ആവശ്യം ഡിസംബർ 10 മുതൽ യാഥാർത്ഥ്യമാകുന്നു. എയർഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള അലയൻസ് എയർ ഇതിനു വേണ്ടുന്ന ഒരുക്കങ്ങൾ പൂർത്തിയാക്കി. പ്രാഥമിക വിവരം അനുസരിച്ച് ബുധൻ വെള്ളി ശനി ഞായർ ദിവസങ്ങളിൽ വിമാന സർവീസ് ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. യാത്രക്കാരിൽ നിന്നുള്ള പ്രതികരണം നല്ലതാണെങ്കിൽ വരും ദിവസങ്ങളിൽ ഇത് ദിവസേനയുള്ള സർവീസ് ആക്കി മാറ്റാനും സാദ്ധ്യതയുണ്ട്. രാവിലെ 11.15ന് മൈസൂരിൽ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.15ന് മംഗളൂരുവിലും 12.40 ന് മംഗളൂരുവിൽ നിന്ന്…

Read More

സ്കൂളുകളും പി.യു.കോളേജുകളും ഡിസംബറിലും തുറക്കേണ്ടതില്ല എന്ന തീരുമാനവുമായി സർക്കാർ.

ബെംഗളൂരു : സ്കൂളുകളും പി.യു.കോളേജുകളും ഡിസംബറിലും തുറക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അറിയിച്ചു. ” ഡിഗ്രി ,എഞ്ചിനീയറിംഗ് കോളേജുകളിൽ ക്ലാസുകൾ ആരംഭിച്ചിട്ടും 5 % മാത്രമാണ് ഹാജർ നില.ഡിസംബറിൽ സ്കൂളുകളും പി.യു.കോളേജുകളും തുറക്കേണ്ടതില്ല എന്നാണ് സർക്കാറിിൻ്റെ തീരുമാനം.ഇനി ഡിസംബർ അവസാനം ഈ വിഷയത്തിൽ ഒരു പുന:പ്പരിശോധന ഉണ്ടാകും “മുഖ്യമന്ത്രി അറിയിച്ചു. ഡിസംബറിൽ തണുപ്പ് കൂടുന്നതിനാൽ ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ കൂടാൻ സാദ്ധ്യത കൂടുതലാണ്, മാത്രമല്ല ഡൽഹിയിലേയും രാജസ്ഥാനിലേയും കോവിഡ് രോഗം വീണ്ടും കൂടിയത് കണക്കിലെടുത്ത് കൊണ്ട് ആണ് കോവിഡ് ടെക്നിക്കൽ കമ്മിറ്റി സ്കൂളുകളും…

Read More

ബി.എം.ടി.സിയിലെ വനിതാ ജീവനക്കാർക്ക് കരാട്ടേ, ജൂഡോ പരിശീലനം നൽകുന്നു.

ബെംഗളൂരു: സ്വയം പ്രതിരോധം ലക്ഷ്യം വച്ചു കൊണ്ട് ബി.എം.ടി.സിയിലെ വനിതാ ജീവനക്കാർക്ക് കായിക പരിശീലനം നൽകുന്നു. വനിതാ ജീവനക്കാർക്ക് എതിരെയുള്ള അക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിനാലാണ് കരാട്ടേ, ജൂഡോ പരിശീലനം നൽകാൻ മാനേജ്മെൻറ് തീരുമാനിച്ചത്. സുരക്ഷാ ജീവനക്കാരികൾ കണ്ടക്ടർമാർ എന്നിവർക്കാണ് 21 ദിവസത്തെ പരിശീലനം നൽകുന്നത്. നിയമസഹായം ,കൗൺസിലിങ്ങ് എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണവും പരിശീലന കാലയളവിൽ സംഘടിപ്പിക്കുന്നുണ്ട്.

Read More

ബെംഗളൂരു നിവാസികളുടെ ചോദ്യശരങ്ങളേറ്റ് സിറ്റി പോലീസ് കമ്മീഷണർ;കൈക്കൂലി ചോദിക്കുന്ന ട്രാഫിക്ക് പോലീസുകാർക്കെതിരെ വാട്സപ്പിൽ പരാതിപ്പെടാം എന്നും നിർദ്ദേശം.

ബെംഗളൂരു : നഗരത്തിലെ പൗരൻമാരുമായി തൽസമയം സംവദിക്കാൻ തയ്യറായ സിറ്റി പോലീസ് കമ്മീഷണർക്ക് നേരിടേണ്ടി വന്നത് നിരവധി ചോദ്യങ്ങൾ. കഴിഞ്ഞ ശനിയാഴ്ച 11 മുതൽ 12 വരെയാണ് സിറ്റി പോലീസ് കമ്മീഷണർ ട്വിറ്ററിലൂടെ ജനങ്ങളുമായി സംവദിക്കാൻ തയ്യാറായത്. 200 ൽ അധികം ട്വീറ്റുകൾ ആണ് #AskCPBIr എന്ന ഹാഷ് ടാഗിലൂടെ പങ്കുവക്കപ്പെട്ടത്. പ്രധാനമായും ചോദ്യങ്ങൾ ട്രാഫിക് പോലീസുകാർക്ക് എതിരായിരുന്നു, നിയമം ലംഘിക്കാതെ യാത്ര ചെയ്യുന്ന ഒരാളെ തടഞ്ഞു നിർത്താൻ ട്രാഫിക് പോലീസിന് എന്ത് അധികാരം ? ട്രാഫിക്ക് പോലീസുകാർ കൈക്കൂലി ആവശ്യപ്പെടുന്നതിനെ കുറിച്ചും നിരവധി…

Read More
Click Here to Follow Us