അർഹതയുള്ള നഴ്സിങ് കോളജുകൾക്ക് അനുമതി പരിഗണിക്കാമെന്ന് ഐഎൻസി 

ബെംഗളൂരു : അർഹതയുള്ള നഴ്സിങ് കോളജുകൾക്ക് അനുമതി പരിഗണിക്കാമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) പ്രസിഡന്റ് ദീലീപ് കുമാർ ഉറപ്പു നൽകിയതായി കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീൽ.

ഐഎൻസി പ്രസിഡന്റിനു പുറമെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെയും കർണാടക നഴ്സിങ് കൗൺസിലിന്റെയും പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. ഐഎൻസി അംഗീകാരം ആവശ്യമില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് പഠിച്ചശേഷം അനുരഞ്ജന ശ്രമങ്ങളുമായി സഹകരിക്കാമെന്നു ദിലീപ്കുമാർ പറഞ്ഞതായും അദ്ദേഹം അറിയിച്ചു. അന്യസംസ്ഥാന വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മന്ത്രി പാട്ടീൽ പറഞ്ഞു.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ

അവർക്ക് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യാൻ തടസ്സങ്ങളുണ്ടാകില്ല. ഇക്കാര്യത്തിൽ ഐഎൻസിയുടെ ഭാഗത്തുനിന്നും പൂർണസഹകരണം ഉറപ്പാക്കും. കൂടുതൽ വ്യക്തതയ്ക്കായി ഇനിയും ചർച്ചകളുണ്ടാകും. നഴ്സിങ് കോളജുകൾക്ക് അംഗീകാരം നൽകാനുള്ള ഐഎൻസിയുടെ അധികാരം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുടുത്ത കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഓഫ് മാനേജ്മെന്റ്സ് ഓഫ് നഴ്സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ് ഇൻസ്റ്റിറ്റ്യൂഷൻസും ഐഎൻസി അംഗീകാരം ആവശ്യമാണെന്നു വാദിക്കുന്ന ഒരു വിഭാഗം സ്വകാര്യ നഴ്സിങ് കോളജ് ഉടമകളും രണ്ടു തട്ടിൽ നിൽക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണു ഒത്തുതീർപ്പു ചർച്ചകൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts