സ്കൂളുകളും പി.യു.കോളേജുകളും ഡിസംബറിലും തുറക്കേണ്ടതില്ല എന്ന തീരുമാനവുമായി സർക്കാർ.

ബെംഗളൂരു : സ്കൂളുകളും പി.യു.കോളേജുകളും ഡിസംബറിലും തുറക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അറിയിച്ചു.

” ഡിഗ്രി ,എഞ്ചിനീയറിംഗ് കോളേജുകളിൽ ക്ലാസുകൾ ആരംഭിച്ചിട്ടും 5 % മാത്രമാണ് ഹാജർ നില.ഡിസംബറിൽ സ്കൂളുകളും പി.യു.കോളേജുകളും തുറക്കേണ്ടതില്ല എന്നാണ് സർക്കാറിിൻ്റെ തീരുമാനം.ഇനി ഡിസംബർ അവസാനം ഈ വിഷയത്തിൽ ഒരു പുന:പ്പരിശോധന ഉണ്ടാകും “മുഖ്യമന്ത്രി അറിയിച്ചു.

ഡിസംബറിൽ തണുപ്പ് കൂടുന്നതിനാൽ ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ കൂടാൻ സാദ്ധ്യത കൂടുതലാണ്, മാത്രമല്ല ഡൽഹിയിലേയും രാജസ്ഥാനിലേയും കോവിഡ് രോഗം വീണ്ടും കൂടിയത് കണക്കിലെടുത്ത് കൊണ്ട് ആണ് കോവിഡ് ടെക്നിക്കൽ കമ്മിറ്റി സ്കൂളുകളും പി.യു. കോളേജുകളും തുറക്കരുത് എന്ന് സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

ടെക്നിക്കൽ കമ്മിറ്റിയുടെ നിർദ്ദേശം ശിരസാവഹക്കുകയാണ്, ഡി.ഡി.ചന്ദന വഴിയും യു ട്യൂബ് ,വാട്സ് ആപ് വഴിയുമുള്ള ഓൺലൈൻ പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

പത്താം ക്ലാസിൻ്റെ പാഠഭാഗങ്ങൾ “സംവേദ” വഴി ഏകദേശം തീർന്നതായും അദ്ദേഹം അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts