മൈസൂരു- മംഗളൂരു വിമാന സർവ്വീസ് ഡിസംബർ 10 മുതൽ.

ബെംഗളൂരു : തീരപ്രദേശമായ മംഗളൂരു വിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ആകാശ വീഥി എന്ന ദീർഘകാല ആവശ്യം ഡിസംബർ 10 മുതൽ യാഥാർത്ഥ്യമാകുന്നു.

എയർഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള അലയൻസ് എയർ ഇതിനു വേണ്ടുന്ന ഒരുക്കങ്ങൾ പൂർത്തിയാക്കി.

പ്രാഥമിക വിവരം അനുസരിച്ച് ബുധൻ വെള്ളി ശനി ഞായർ ദിവസങ്ങളിൽ വിമാന സർവീസ് ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

യാത്രക്കാരിൽ നിന്നുള്ള പ്രതികരണം നല്ലതാണെങ്കിൽ വരും ദിവസങ്ങളിൽ ഇത് ദിവസേനയുള്ള സർവീസ് ആക്കി മാറ്റാനും സാദ്ധ്യതയുണ്ട്.

രാവിലെ 11.15ന് മൈസൂരിൽ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.15ന് മംഗളൂരുവിലും 12.40 ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ടു 1 40 ന് മൈസൂരുവിൽ മടങ്ങിയെത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts