നാലു മണിക്കൂറിനുള്ളിൽ മോഷണക്കേസിൽ തുമ്പുണ്ടാക്കി ചാമരാജനഗർ പോലീസ്…

ബെംഗളൂരു : മോഷണം നടന്ന നാലു മണിക്കൂറിനുള്ളിൽ മോഷ്ടിക്കപ്പെട്ട ഏകദേശം 50 ലക്ഷം രൂപയുടെ പാൻ മസാല ചാമരാജനഗർ പോലീസ്
പിടിച്ചെടുത്തു.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു മോഷണം ഉണ്ടായത്. ധർമ്മപുരി താലൂക്കിലെ തിരുപ്പൂരിൽ നിന്ന് നാലു മണിക്കൂറിനുള്ളിൽ പോലീസ് മോഷണമുതലും വാഹനവും കണ്ടെത്തി.

ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് മൂന്നു വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തമിഴ്നാട് തിരുപ്പൂർ ജില്ലയിലെ ധർമ്മപുരി താലൂക്കിൽ അബ്ദുല്ല 21 വയസ്സ് ആണ് അറസ്റ്റിലായത്.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

10 മുതൽ 12 പേരും വരെ അടങ്ങുന്ന സംഘമാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു.

ചാമരാജനഗർ കോളി പാലിയ ഗ്രാമത്തിൽ ജവഹർ ലാലിന്റെ ഗോഡൗൺ കുത്തിപ്പൊളിച്ച് ആണ് പ്രതികൾ മോഷണം നടത്തിയത്.

മോഷണ വിവരം റിപ്പോർട്ട് ചെയ്ത നാല് മണിക്കൂറിനുള്ളിൽ തന്നെ മോഷണ വസ്തുക്കളും പ്രതികളെയും കണ്ടെത്തിയ ചാമരാജനഗർ പോലീസിന് പൊലീസ് സൂപ്രണ്ട് ദിവ്യ സാറാതോമസ് അഭിനന്ദനം അറിയുകയും സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
[masterslider id="10"]

Related posts