ഇന്ന് 1870 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 1949 പേർ രോഗമുക്തരായി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1870 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1949 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1949 ആകെ ഡിസ്ചാര്‍ജ് : 840099 ഇന്നത്തെ കേസുകള്‍ : 1870 ആകെ ആക്റ്റീവ് കേസുകള്‍ : 24612 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 11695 ആകെ പോസിറ്റീവ് കേസുകള്‍ : 876425 തീവ്ര പരിചരണ വിഭാഗത്തില്‍ : 418 ഇന്നത്തെ…

Read More

അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ നാലുപേർ നഗരത്തിൽ പിടിയിൽ…. 20 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളും പിടിച്ചു.

ബെംഗളൂരു: രണ്ടു സ്ത്രീകളും രണ്ട് നൈജീരിയൻ പൗരന്മാരും ഉൾപ്പെടുന്ന നാലംഗ സംഘത്തെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇവർ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ കണ്ണികൾ ആണെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന സ്യൂഡോ എഫെഡ്രിൻ എന്ന മാരക മയക്കുമരുന്ന് ഇവരിൽ നിന്നും കണ്ടെടുത്തു. നവംബർ 11നു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ മേഖലാ ഡയറക്ടർ അമീദ് ഗാവട്ടിൻ്റെ മാർഗനിർദേശ പ്രകാരം അമൃത ഹളിയിലെ ഒരു കൊറിയർ സ്ഥാപനം റെയ്ഡ് ചെയ്താണ് പാഴ്സൽ പിടിച്ചെടുത്തത്. തുടർന്നു…

Read More

ബൈക്ക് ഓടിക്കുന്നതിനിടെ വീഡിയോ കോള്‍, കലാശിച്ചത് ഭാര്യയുടെ മരണത്തില്‍; മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ് പട്ടാളക്കാരൻ

ബെംഗളൂരു: ബൈക്ക് ഓടിക്കുന്ന സമയത്ത്‌ പട്ടാളക്കാരന്റെ വീഡിയോ കോള്‍ കലാശിച്ചത് ഭാര്യയുടെ മരണത്തില്‍. വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബൈക്ക് ഹംപില്‍ തട്ടി ഭാര്യ തെറിച്ച് വീഴുകയായിരുന്നു. 35 കാരിയായ പുഷ്പവതിയാണ് മരിച്ചത്.  ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം. ശേഖരയ്യ ലക്ഷ്മയ വിഭൂതിയാണ് വാഹനം ഓടിച്ചത്. ഭാര്യയെ അമ്മ വീട്ടില്‍ കൊണ്ടുവിടുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇയാള്‍ കശ്മീരിലാണ് സൈനിക ജോലി ചെയ്യുന്നത്. ലീവ് കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങാനിരിക്കെയാണ് അപകടം. എന്നാല്‍ അച്ഛനും അമ്മയും വീട്ടിലെത്തുന്നത് എപ്പോഴാണെന്ന് അറിയുന്നതിനായി മക്കള്‍ ഫോണ്‍ വിളിച്ചിരിക്കാനാണ് സാധ്യതെയെന്ന് പുഷ്പവതിയുടെ പിതാവ് പറഞ്ഞു. തിമ്മസാഗര്‍…

Read More

ഓക്‌സ്‌ഫോഡ് വാക്സിൻ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓക്‌സ്‌ഫോഡ് വാക്സിൻ പരീക്ഷണം പൂര്‍ത്തിയായി. പരീക്ഷണം വിജയമോ എന്ന റിപ്പോര്‍ട്ട് തയ്യാറാക്കല്‍ ആരംഭിച്ചു. വാക്‌സിന്‍ വിദേശത്ത് വിജയമെന്ന വിലയിരുത്തല്‍ ഇന്ത്യയിലും നിര്‍ണായകമാകും. ഇതോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ സാധ്യതയേറിയതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണ അതോറിട്ടിയുടെ തീരുമാനം കാത്തിരിക്കുകയാണ്  സിറം ഇന്‍സ്റ്റിറ്റിയൂട്ട്. നിര്‍ണായകമായ മൂന്നാംഘട്ട ട്രയല്‍ റിപ്പോര്‍ട്ടും നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചാല്‍  ലൈസന്‍സിങ്ങിലേക്കു കടക്കും. നിയന്ത്രണ അതോറിറ്റിയുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ വാക്‌സീന്‍ വിതരണത്തിലേക്കു കടക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഓക്‌സ്ഫഡ് വാക്‌സീന്റെ രാജ്യാന്തര ഉല്‍പാദകരായ അസ്ട്രാസെനക്ക, വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി…

Read More

കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: അറസ്റ്റ് നിയമപരമല്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് കേസ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരി നൽകിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. അതേസമയം ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ബെംഗളൂരു സെഷൻസ് കോടതിയിൽ ഇന്ന് വാദം തുടരും. നേരത്തെ നവംബർ 18ന് കേസ് പരിഗണിച്ചിരുന്നെങ്കിലും തുടർവാദം ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മൂന്ന് മണിയോടെ കേസ് പരിഗണിക്കും. ബിനീഷിന്റെ വാദമാണ് ഇന്നും തുടരുക. അതേസമയം ബിനീഷിനെതിരേ കൂടുതൽ തെളിവുകളുമായി എൻഫോഴ്സ്മെന്റ് കോടതിയിൽ എതിർസത്യവാങ്മൂലം സമർപ്പിക്കുമെന്നാണ് സൂചന. കേസിൽ ലത്തീഫിനെയും അനന്ത പത്മനാഭനെയും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളും ഇ.ഡി…

Read More

നാലു മണിക്കൂറിനുള്ളിൽ മോഷണക്കേസിൽ തുമ്പുണ്ടാക്കി ചാമരാജനഗർ പോലീസ്…

ബെംഗളൂരു : മോഷണം നടന്ന നാലു മണിക്കൂറിനുള്ളിൽ മോഷ്ടിക്കപ്പെട്ട ഏകദേശം 50 ലക്ഷം രൂപയുടെ പാൻ മസാല ചാമരാജനഗർ പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു മോഷണം ഉണ്ടായത്. ധർമ്മപുരി താലൂക്കിലെ തിരുപ്പൂരിൽ നിന്ന് നാലു മണിക്കൂറിനുള്ളിൽ പോലീസ് മോഷണമുതലും വാഹനവും കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് മൂന്നു വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തമിഴ്നാട് തിരുപ്പൂർ ജില്ലയിലെ ധർമ്മപുരി താലൂക്കിൽ അബ്ദുല്ല 21 വയസ്സ് ആണ് അറസ്റ്റിലായത്. 10 മുതൽ 12 പേരും വരെ അടങ്ങുന്ന സംഘമാണ് മോഷണത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു. ചാമരാജനഗർ കോളി പാലിയ…

Read More

നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യത…

ബെംഗളൂരു : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദതിന്റെ പരിണിതഫലമായി ബംഗളൂരുവിലും അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത ഒറ്റപ്പെട്ട മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം. തീവ്ര മഴയ്ക്കുള്ള സാധ്യത യുടെ പശ്ചാത്തലത്തിൽ നവംബർ 25 26 തീയതികളിൽ ദക്ഷിണ കന്നഡ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് യെല്ലോ അലർട്ട് നൽകിക്കൊണ്ട് അധികൃതർ അറിയിച്ചു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

Read More

വരുന്നു… നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 3 സ്വകാര്യ തീവണ്ടികൾ…

ബെംഗളൂരു :നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 3 സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ സാദ്ധ്യത. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തീവണ്ടി ഗതാഗതം സാധാരണ നിലയിലാകുമ്പോൾ ആണ് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ 3 സ്വകാര്യ ട്രെയിസുകൾ സർവ്വീസ് നടത്തുക. ബെംഗളൂരു ക്ലസ്റ്ററിൽ റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐ.ആർ.സി.ടി.സി അപേക്ഷ നൽകിയിട്ടില്ല. അതു കൊണ്ട് തന്നെ ജീവനക്കാർ ഉൾപ്പെടെ പൂർണമായ സ്വകാര്യ കമ്പനി തന്നെയായിരിക്കും ഈ റൂട്ടിൽ സർവ്വീസ് നടത്തുക.

Read More

കേരളത്തിൽ സംസ്ഥാനാന്തര യാത്രക്കാരുടെ ക്വാറൻ്റീൻ ഒഴിവാക്കാനുള്ള സാദ്ധ്യത തെളിയുന്നു.

quarantine

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ക്വാറൻറീൻ ഒഴിവാക്കാനുള്ള സാദ്ധ്യത. തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ നിരവധി പേർ എത്താനുള്ള സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഈ ആലോചന. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർക്കും ക്വാറൻ്റീൻ ഒഴിവാക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇപ്പോൾ 7 ദിവസത്തെ സമ്പർക്ക രഹിത നിരീക്ഷണം നിർദേശിച്ചിട്ടുണ്ട്, മാത്രമല്ല നിർബന്ധിത കോവിഡ് ടെസ്റ്റുമുണ്ട്. നിലവിൽ ഏഴു ദിവസത്തിനകം തിരിച്ച് പോകുന്നവർക്ക് ക്വാറൻ്റീൻ ഇല്ല. അതേ സമയം വിദേശ രാജ്യങ്ങളിൽ നിന്ന്…

Read More
Click Here to Follow Us