ഓക്‌സ്‌ഫോഡ് വാക്സിൻ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓക്‌സ്‌ഫോഡ് വാക്സിൻ പരീക്ഷണം പൂര്‍ത്തിയായി. പരീക്ഷണം വിജയമോ എന്ന റിപ്പോര്‍ട്ട് തയ്യാറാക്കല്‍ ആരംഭിച്ചു.

വാക്‌സിന്‍ വിദേശത്ത് വിജയമെന്ന വിലയിരുത്തല്‍ ഇന്ത്യയിലും നിര്‍ണായകമാകും. ഇതോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ സാധ്യതയേറിയതായാണ് റിപ്പോര്‍ട്ട്.

നിയന്ത്രണ അതോറിട്ടിയുടെ തീരുമാനം കാത്തിരിക്കുകയാണ്  സിറം ഇന്‍സ്റ്റിറ്റിയൂട്ട്. നിര്‍ണായകമായ മൂന്നാംഘട്ട ട്രയല്‍ റിപ്പോര്‍ട്ടും നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചാല്‍  ലൈസന്‍സിങ്ങിലേക്കു കടക്കും.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

നിയന്ത്രണ അതോറിറ്റിയുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞാല്‍ വാക്‌സീന്‍ വിതരണത്തിലേക്കു കടക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

ഓക്‌സ്ഫഡ് വാക്‌സീന്റെ രാജ്യാന്തര ഉല്‍പാദകരായ അസ്ട്രാസെനക്ക, വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ബ്രിട്ടീഷ് അധികൃതരെ സമീപിച്ചിട്ടുണ്ട്. യുകെയുടെ നിലപാട് ഇന്ത്യ പരിശോധിക്കും.

ഇതും രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും പരിഗണിച്ചായിരിക്കും വാക്സിൻ നിശ്ചയിച്ചതിലും നേരത്തേ വേണമോയെന്നതില്‍ തീരുമാനം എടുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts