ബൈക്ക് ഓടിക്കുന്നതിനിടെ വീഡിയോ കോള്‍, കലാശിച്ചത് ഭാര്യയുടെ മരണത്തില്‍; മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ് പട്ടാളക്കാരൻ

ബെംഗളൂരു: ബൈക്ക് ഓടിക്കുന്ന സമയത്ത്‌ പട്ടാളക്കാരന്റെ വീഡിയോ കോള്‍ കലാശിച്ചത് ഭാര്യയുടെ മരണത്തില്‍. വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ബൈക്ക് ഹംപില്‍ തട്ടി ഭാര്യ തെറിച്ച് വീഴുകയായിരുന്നു.

35 കാരിയായ പുഷ്പവതിയാണ് മരിച്ചത്.  ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം. ശേഖരയ്യ ലക്ഷ്മയ വിഭൂതിയാണ് വാഹനം ഓടിച്ചത്. ഭാര്യയെ അമ്മ വീട്ടില്‍ കൊണ്ടുവിടുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

ഇയാള്‍ കശ്മീരിലാണ് സൈനിക ജോലി ചെയ്യുന്നത്. ലീവ് കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങാനിരിക്കെയാണ് അപകടം. എന്നാല്‍ അച്ഛനും അമ്മയും വീട്ടിലെത്തുന്നത് എപ്പോഴാണെന്ന് അറിയുന്നതിനായി മക്കള്‍ ഫോണ്‍ വിളിച്ചിരിക്കാനാണ് സാധ്യതെയെന്ന് പുഷ്പവതിയുടെ പിതാവ് പറഞ്ഞു.

  ഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;

തിമ്മസാഗര്‍ എന്ന സ്ഥലത്തുനിന്നാണ് ഇരുവരും ബൈക്കില്‍ പുറപ്പെട്ടത്. തുടര്‍ന്ന് വഴിയില്‍ വച്ച് ഇയാള്‍ക്ക് വീഡിയോ കോള്‍ വരികയായിരുന്നു. അശ്രദ്ധമായി വാഹനം ഓടിക്കുന്നയാളല്ല ശേഖരയ്യയെന്നും പിതാവ് പറയുന്നു. എങ്ങനെയാണ് അപകടം ഉണ്ടായതെന്നറിയില്ല.

റോഡിനു കുറുകെ സ്ഥാപിച്ച പൈപ്പ് മൂലം റോഡില്‍ രൂപപ്പെട്ട ഹംപാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പത്ത് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സൈനികനായ ശേഖരയ്യ ജോലിസ്ഥലത്തേയ്ക്ക് പോകുമ്പോള്‍ പുഷ്പവല്ലി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

  യുദ്ധത്തിൽ തട്ടി മുട്ട വിപണിയിൽ വില 'പൊട്ടി'; നാടൻ മുട്ടയ്ക്കും കോഴിമുട്ടയ്ക്കും വൻ വിലക്കുറവ്

ദമ്പതികള്‍ക്ക് അഞ്ചാംക്ലാസില്‍ പഠിക്കുന്ന ഒരു മകനും മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകളുമുണ്ട്. റോഡില്‍ ഭാര്യയുടെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു കരയുന്ന ശേഖരയ്യയുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ
[masterslider id="10"]

Related posts

Click Here to Follow Us