അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ നാലുപേർ നഗരത്തിൽ പിടിയിൽ…. 20 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളും പിടിച്ചു.

ബെംഗളൂരു: രണ്ടു സ്ത്രീകളും രണ്ട് നൈജീരിയൻ പൗരന്മാരും ഉൾപ്പെടുന്ന നാലംഗ സംഘത്തെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.

ഇവർ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ കണ്ണികൾ ആണെന്ന് അധികൃതർ അറിയിച്ചു.

ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന സ്യൂഡോ എഫെഡ്രിൻ എന്ന മാരക മയക്കുമരുന്ന് ഇവരിൽ നിന്നും കണ്ടെടുത്തു.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

നവംബർ 11നു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ മേഖലാ ഡയറക്ടർ അമീദ് ഗാവട്ടിൻ്റെ മാർഗനിർദേശ പ്രകാരം അമൃത ഹളിയിലെ ഒരു കൊറിയർ സ്ഥാപനം റെയ്ഡ് ചെയ്താണ് പാഴ്സൽ പിടിച്ചെടുത്തത്.

തുടർന്നു നടത്തിയ അന്വേഷണത്തിൽ കേരള സ്വദേശികളായ രണ്ടു സ്ത്രീകൾ നവംബർ പതിനെട്ടിന് എൻ സി ബി യുടെ പിടിയിലായി.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts