ബെംഗളൂരു:അടുത്തിടെ നടന്ന കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെ എസ് ആർ പി ) പരീക്ഷ ആൾമാറാട്ട കേസ് അന്വേഷിക്കുന്ന സിറ്റി പോലീസ്, പ്രധാന പ്രതികളെ കണ്ടുപിടിക്കുന്നതിലേക്കായി പുതിയ അന്വേഷണ സംഘം രൂപീകരിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. പരീക്ഷ എഴുതേണ്ടിയിരുന്ന യഥാർത്ഥ ഉദ്യോഗാർത്ഥികൾക്ക് പകരമായി ആൾമാറാട്ട ക്കാരെ അയച്ച ബള ഗാവിയിൽ നിന്ന് ഒരു വലിയ നെറ്റ് വർക്ക് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസ് സമഗ്രമായി അന്വേഷിക്കുന്ന അതിലേക്കായി മാഗഡി സ്റ്റേഷൻ ആസ്ഥാനമാക്കി ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ആൾമാറാട്ട കാരിൽ ഒരാളായ മല്ലികാർജുന യെ കഴിഞ്ഞദിവസം എസ് ഐ സുധയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ തുടരന്വേഷണത്തിന് വേണ്ടിയുള്ള ബളഗാവി യാത്രയ്ക്കിടെ ഇവർ ഒരു അപകടത്തിൽപ്പെട്ടു. നിലവിൽ പോലീസ് കോൺസ്റ്റബിൾ ആയ മല്ലികാർജുന പരീക്ഷക്കിടെ ഇലക്ട്രോണിക് ഗാഡ്ജറ്റ് ഉപയോഗിച്ചതിനാണ് പിടിക്കപ്പെട്ടത്. അറസ്റ്റിലായവരിൽ ഏഴാമൻ ആണ് ഇയാൾ.
അപകടത്തിൽ നിന്നും നിസ്സാര പരിക്കുകളോടെ സംഘം രക്ഷപ്പെട്ടെങ്കിലും അവർ സഞ്ചരിച്ചിരുന്ന എസ്യുവിയുടെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടർന്ന് കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ രൂപീകരിച്ചു.