ബെംഗളൂരു : നഗരത്തിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട പോലീസിൻ്റെ ഇടപെടലുകളെ കുറിച്ച് പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടോ, എങ്കിൽ അത് നിങ്ങൾക്ക് നേരിട്ട് സിറ്റി പോലീസ് കമ്മീഷണെറെ അറിയിക്കാൻ ഒരു അവസരം.
ഇന്ന് രാവിലെ 11 മണി മുതൽ 12 മണി വരെ അതിനുള്ള അവസരമുണ്ട്.പൊതു ജനങ്ങൾക്ക് #AskCPBlr എന്ന ടാഗികൂടെ ട്വിറ്ററിലൂടെ ചോദ്യങ്ങൾ പങ്കുവയ്ക്കാം.
തത്സമയം മറുപടി ലഭിക്കും.
Time for teamwork! Join me for a live session to exchange ideas and find solutions to the common concerns in Bengaluru. Be there tomorrow! #AskCPBlr pic.twitter.com/P55EJs34jT
— Kamal Pant, IPS (@CPBlr) November 20, 2020
മാസത്തിൽ എല്ലാ നാലാമത്തെ ശനിയാഴ്ചയും രാവിലെ 11 മുതൽ ഒരു മണി വരെ അതത് പോലീസ് സ്റ്റേഷനുകളിൽ പോയി നിർദേശങ്ങൾ സമർപ്പിക്കാനും കേസ് വിവരങ്ങൾ അറിയാനും അവസരമുണ്ട്.
“മാസിക ജനസമ്പർക്ക ദിവസ്” എന്ന സംവിധാനത്തിന് ഓരോ സാറ്റേഷനിലും പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.