വൻ ആക്രമണ പദ്ധതി തകർത്ത് ഇന്ത്യൻ സൈന്യം.

ഒരു ട്രക്കിൽ ഒളിച്ചിരുന്ന നാല് ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് വ്യാഴാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചത്.

രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. മുംബൈ ആക്രമണത്തിൻ്റെ വാർഷിക ദിനമായ നവംബർ 26ന് ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി എന്നാണ് അന്വേഷണത്തിൽ വ്യക്തമായത് എന്ന് അധികൃതർ പറഞ്ഞു.

ജമ്മുകാശ്മീരിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി വമ്പൻ ആക്രമണം അഴിച്ചുവിടാൻ പദ്ധതിയിട്ടെ ത്തിയ ഭീകരരെയാണ് സൈന്യം വധിച്ചത്.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

ഇന്ത്യൻ സൈന്യത്തിൻ്റെ ജാഗ്രത യ്ക്ക് നന്ദിപറഞ്ഞുകൊണ്ട്, സൈന്യം ഒരിക്കൽകൂടി ധീരതയും പ്രൊഫഷണലിസ വും കാഴ്ചവച്ചു എന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

ബാൻ ടോൾ പ്ലാസക്കു സമീപം വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരിൽ നിന്ന് നിരവധി തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts