ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1781 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1799 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.42 % മാത്രം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1799 ആകെ ഡിസ്ചാര്‍ജ് : 834968 ഇന്നത്തെ കേസുകള്‍ : 1781 ആകെ ആക്റ്റീവ് കേസുകള്‍ : 24714 ഇന്ന് കോവിഡ് മരണം : 20 ആകെ കോവിഡ് മരണം : 11641 ആകെ പോസിറ്റീവ് കേസുകള്‍ : 871342 തീവ്ര…
Read MoreDay: 21 November 2020
അനധികൃത സ്വത്ത് സമ്പാദന കേസ്;ഡി.കെ.ശിവകുമാറിന് സി.ബി.ഐയുടെ സമൻസ്.
ബെംഗളൂരു: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ സമന്‍സ് നല്കി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സിബിഐ നോട്ടീസ് നല്‍കിയത്. 23ന് ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. Karnataka: Central Bureau of Investigation (CBI) summons state Congress president DK Shivakumar (in file photo) to appear before it on November 23 in connection with the CBI raid on his residence on October 5. The Congress leader says…
Read Moreഅവശ്യമെങ്കിൽ ബിനീഷ് കൊടിയേരിയെ ഇനിയും ചോദ്യം ചെയ്യും:എൻ.സി.ബി.
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറിയിച്ചു. ആവശ്യമെങ്കില്‍ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്നും എന്‍ സി ബി. മറ്റ് പ്രതികള്‍ നല്കിയ മൊഴികള്‍ ബിനീഷിനെതിരായ കേസില്‍ നിര്‍ണായകമാകും. ബിനീഷ്ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടെന്നുമാണ് മൊഴി. മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാല് ദിവസമാണ് എന്‍സിബി ചോദ്യം ചെയ്തത്. കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെടാത്തതിനെ തുടര്‍ന്നാണ് ജയിലിലേക്ക്…
Read Moreഉദ്യാന നഗരപരിധിയിലെ കൂടുതൽ ഉദ്യാനങ്ങൾ നവീകരിക്കുന്നു…
ബെംഗളൂരു : 30 കോടി രൂപ ചെലവിൽ അൻപതോളം ഉദ്യാനങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതിയുമായി ബിബിഎംപി. മഹാലക്ഷ്മി ലേഔട്ട് അസംബ്ലി കോൺസ്റ്റിറ്റ്യൂവൻ സി പരിധിയിൽ വരുന്ന 22 പാർക്കുകൾ ആണ് ആദ്യ പരിഗണനയിൽ എന്ന് മന്ത്രി ഗോപാലയ്യ അറിയിച്ചു. ഉദ്യാനത്തിലെ ചെടികളും വൃക്ഷങ്ങളും പരിപാലിക്കുന്ന അതിനോടൊപ്പം പുതിയ സെക്യൂരിറ്റി ക്യാബിൻ, ശൗചാലയങ്ങൾ, നട പാതകൾ എന്നിവയും നിർമ്മാണപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവ കുമാരസ്വാമി പാർക്ക്, ആഞ്ജനേയ പാർക്ക്, ബസവണ്ണ പാർക്ക്, വാസവി പാർക്ക്, മഹാത്മാഗാന്ധി മിനി ചിൽഡ്രൻ പ്ലേഗ്രൗണ്ട്, നന്ദിനി ലേഔട്ട് ബി എച്ച് ഈ എൽ പാർക്ക്,…
Read Moreസിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല
ന്യൂഡൽഹി: ഈ അധ്യയനവർഷത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കില്ല എന്നും പരീക്ഷാ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. കോവിഡ് പശ്ചാതലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. അസോച്ചാം സംഘടിപ്പിച്ച വെബ്ബിനാറിലാണ് പരീക്ഷകൾ റദ്ദാക്കില്ലെന്ന് അനുരാഗ് ത്രിപാഠി പറഞ്ഞത്. പരീക്ഷ എങ്ങനെ നടത്താമെന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്നും പരീക്ഷാ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി– മാർച്ചിൽ പരീക്ഷ നടത്തുമോ എന്ന ചോദ്യത്തിനു അദ്ദേഹം ഉത്തരം നൽകിയില്ല.
Read Moreമനുഷ്യരുടെ പ്രായം 25 വയസ്സുവരെ കുറക്കാമെന്നു ഗവേഷകർ; ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ കാല്‍വയ്പ്പ്!!
ഇന്ന് ലഭ്യമായ ഏത് മാര്‍ഗത്തിലൂടെ ആയാലും പ്രായം കുറവ് തോന്നിപ്പിക്കാന്‍ നോക്കുന്നവരാണ് പലരും. സര്‍ജറികളിലൂടെ പോലും പ്രായം കുറയ്ക്കുന്നതിന് പരിമിതികളേറെയാണ്. എന്നാല്‍ പരിമിതികളൊന്നുമില്ലാതെ നമുക്ക് നമ്മുടെ പ്രായം കുറയ്ക്കാന്‍ കഴിഞ്ഞാലോ!! അതെ, അത്തരത്തിലൊരു പരീക്ഷണം നടത്തി വിജയിച്ചതായാണ് ഇസ്രയേലില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ അവകാശപ്പെടുന്നത്. ലോകത്തിന്റെ പലയിടങ്ങളിലായി ഈ മേഖലയില്‍ നിരവധി ഗവേഷണ- പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്. ഇവയെ എല്ലാം വെല്ലുവിളിക്കുന്ന തരത്തില്‍ ശാസ്ത്രീയമായി തന്നെ പ്രായമായ ഒരു വ്യക്തിയുടെ വയസ് 25 വര്‍ഷത്തോളം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഇസ്രയേലില്‍ നിന്നുള്ള ഗവേഷകര്‍ വാദിക്കുന്നത്. ‘ഓക്സിജന്‍ തെറാപ്പി’ എന്ന ശാസ്ത്രീയമായ…
Read Moreപട്ടിക ജാതിക്കാരുടെ മുടി വെട്ടിയതിന് ബാർബർക്ക് ഊരുവിലക്ക്;മകനെ ബലമായി മദ്യം കുടിപ്പിച്ചു, നഗ്നനാക്കി വീഡിയോ പകർത്തി;പരാതി തഹസിൽദാർക്ക്.
ബെംഗളൂരു : പട്ടിക വിഭാഗക്കാരുടെ മുടി വെട്ടിയതിന് ഊരു വിലക്ക് ഏർപ്പെടുത്തിയതായും ബാർബറുടെ മകനെ പിടിച്ചു കൊണ്ടു പോയി ബലമായി മദ്യം കുടിപ്പിക്കുകയും നഗ്ന വീഡിയോ പകർത്തുകയും ചെയ്തതായി പരാതി. നഞ്ചൻഗുഡിലെ ഹല്ലാര ഗ്രാമത്തിലെ ബാർബറായ മല്ലികാർജുൻ ഷെട്ടി (47)യാണ് നായക് സമുദായത്തിലെ ചില ആളുകൾക്കെതിരെ തഹസിൽ ദാർക്ക് പരാതി നൽകിയത്. ജാതി വിവേചനത്തിൽ വിശ്വസിക്കാത്ത തനിക്കെതിരെ 3 മാസത്തോളമായി പീഡനമാണെന്ന് ഷെട്ടി പറയുന്നു. പട്ടിക വിഭാഗക്കാരുടെ മുടിവെട്ടുകയാണെങ്കിൽ അധിക തുക ഈടാക്കണമെന്നായിരുന്നു ആദ്യത്തെ നിർദ്ദേശം, അതിന് വഴങ്ങാതായതോടെ 50000 രൂപ പിഴ നൽകണമെന്ന്…
Read Moreബന്ദിന് പിൻതുണയുമായി ഓട്ടോ-ടാക്സി തൊഴിലാളികളും.
ബെംഗളൂരു :കന്നട ആക്ടിവിസ്റ്റ് വാട്ടാൾ നാഗരാജിൻ്റെ നേതൃത്വത്തിലുള്ള കന്നട അനുകൂല സംഘടനകൾ ഡിസംബർ അഞ്ചിന് കർണാടകബന്ദിന് ആഹ്വാനം ചെയ്തതായി ഞങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരും ടാക്സി യൂണിയനുകളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മറാഠാ വികസന ബോർഡ് രൂപീകരിക്കുകയും അതിനു വേണ്ടി 50 കോടി രൂപ അനുവദിക്കുകയും ചെയ്ത കർണാടക ഗവൺമെന്റ് നടപടിയെ എതിർക്കുന്നതിനാലാണ് ബന്ദ് സംഘടിപ്പിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ക്യാബ് ഡ്രൈവർമാർക്കും സമാനമായ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read Moreനഗരത്തിലെ പോലീസിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് പരാതിയോ നിർദ്ദേശങ്ങളോ മുന്നോട്ട് വക്കാനുണ്ടോ ? സിറ്റി പോലീസ് കമ്മീഷണറുമായി ഇന്ന് തത്സമയം സംവദിക്കാം..
ബെംഗളൂരു : നഗരത്തിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട പോലീസിൻ്റെ ഇടപെടലുകളെ കുറിച്ച് പരാതികളോ നിർദ്ദേശങ്ങളോ ഉണ്ടോ, എങ്കിൽ അത് നിങ്ങൾക്ക് നേരിട്ട് സിറ്റി പോലീസ് കമ്മീഷണെറെ അറിയിക്കാൻ ഒരു അവസരം. ഇന്ന് രാവിലെ 11 മണി മുതൽ 12 മണി വരെ അതിനുള്ള അവസരമുണ്ട്.പൊതു ജനങ്ങൾക്ക് #AskCPBlr എന്ന ടാഗികൂടെ ട്വിറ്ററിലൂടെ ചോദ്യങ്ങൾ പങ്കുവയ്ക്കാം. തത്സമയം മറുപടി ലഭിക്കും. Time for teamwork! Join me for a live session to exchange ideas and find solutions to the common concerns…
Read More