ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം മന്ത്രി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകയില്‍ നിന്നും കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സദാനന്ദ ഗൗഡ. After initial symptoms of COVID19, I got myself tested and the report came positive. I have isolated myself. I request everyone who has come in my contact to be careful and follow the protocol. Stay safe. — Sadananda Gowda (…
Read MoreDay: 19 November 2020
പോസിറ്റിവിറ്റി നിരക്ക് 1.56 %;സംസ്ഥാനത്ത് ഇന്ന് പുതിയതായി 1849 പേര്‍ക്ക് കോവിഡ്;1800 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1849 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1800 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 1.56 % മാത്രം. നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 1048 കോവിഡ് കേസുകൾ മാത്രം; 14 മരണം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1800 ആകെ ഡിസ്ചാര്‍ജ് : 830988 ഇന്നത്തെ കേസുകള്‍ : 1849 ആകെ ആക്റ്റീവ് കേസുകള്‍ : 25169 ഇന്ന് കോവിഡ് മരണം : 26…
Read Moreഡൽഹിയിൽ മാസ്ക് ഇല്ലെങ്കിൽ പിഴ 2000 രൂപ
ഡൽഹി:മൂന്നാം ആഴ്ചയിലെ കൊറോണ വൈറസ് കുതിച്ചുചാട്ടം നിയന്ത്രിക്കാൻ സഹായിക്കുന്നതിനായി മാസ്ക് ഇല്ലാതെ പിടിക്ക പെടുന്നവർക്ക് ദില്ലി സർക്കാർഇനിമുതൽ 2000 രൂപ പിഴ ചുമത്തും. നിലവിൽ 500 രൂപയാണ് പിഴ. ദില്ലിയിലെ പൊതുസ്ഥലങ്ങളിൽ മാസ്ക് വിതരണം ചെയ്യണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സാമൂഹിക സംഘടനകളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മാസ്ക് ധരിക്കാനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും മുഖ്യമന്ത്രി കൈകൾ കൂപ്പി ആളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. ദിവസങ്ങൾ നീണ്ട അപേക്ഷകൾക്ക് ഒടുവിലാണ് ഗവൺമെന്റിന്റെ കടുത്ത നിലപാട്. ഉത്സവസീസണിൽ ഭ്രാന്തമായ തിരക്ക് ഗവൺമെന്റിന്റെ കടുത്ത നടപടി എടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. നവംബർ…
Read Moreആന്ധ്രയിലെ ഒരു വ്യാപാരിയിൽ നിന്ന് ഇരുന്നൂറോളം സാരികൾ തട്ടിയെടുത്തതിന് 45 കാരി അറസ്റ്റിൽ.
ബെംഗളൂരു :ആന്ധ്രയിലെ ഒരു ഹോൾസെയിൽ വ്യാപാരിയിൽ നിന്ന് ഇരുന്നൂറോളം സാരികൾ തട്ടിയെടുത്തതിന് 45 കാരി അറസ്റ്റിൽ. ഇന്ദിരാനഗർ നിവാസിയായ എച്ച് ശശികല ആണ് സാമ്പഗേഹള്ളി പോലീസിന്റെ പിടിയിലായത്. വസ്ത്ര വ്യാപാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശശികല തട്ടിപ്പുകൾ നടത്തിയിരുന്നത്. ബംഗളൂരുവിലെ ഒരു ജഡ്ജിയുടെ കുടുംബത്തിലെ വിവാഹച്ചടങ്ങിന് സാരികൾ നൽകാനുള്ള ഓർഡർ ലഭിച്ചതായി നെല്ലൂരിൽ ഉള്ള വെങ്കിടേശ്വരലുവിനെ ബോധ്യപ്പെടുത്തി കൊണ്ടായിരുന്നു തട്ടിപ്പ്. ബാക്കിവന്ന120 സാരികൾ പോലീസ് കണ്ടെടുത്തു. ശശികല മറ്റുപല ഡീലർമാരും ആയി ബന്ധപ്പെട്ടിരുന്നതായി സംശയിക്കുന്നു.
Read Moreബെംഗളൂരു ടെക് സമ്മിറ്റ്-2020 ന് തിരിതെളിഞ്ഞു;പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.
ബെംഗളൂരു: 5 വർഷം മുമ്പ് ആരംഭിച്ച ഡിജിറ്റൽ ഇന്ത്യ സംരംഭം രാജ്യത്തെ ജീവിത രീതിയായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “ഇത് ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ യും ജീവിതത്തെ മാറ്റിമറിച്ചു”. ബംഗളൂരു ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നവീകരണത്തിൽ ഇന്ത്യയ്ക്ക് ഒരു നേട്ടം ഉണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യൻ രൂപകല്പനചെയ്ത ഉൽപ്പന്നങ്ങൾ ലോകത്തിനായി സമർപ്പിക്കാനുള്ള സമയമാണിതെന്നും ഓർമിപ്പിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി അതിലൂടെ രാജ്യത്തുടനീളമുള്ള ആളുകൾക്ക് സേവനങ്ങൾ വിതരണം ചെയ്യുന്നത് വർധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നും എടുത്തുപറഞ്ഞു. India is uniquely…
Read Moreബെംഗളൂരു കലാപം; എസ്.ഡി.പി.ഐ.ഓഫീസുകളിൽ പരിശോധന നടത്തി എൻ.ഐ.എ;നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.
ബെംഗളുരു : ആഗസ്റ്റ് 11 ന് ഡി.ജെ.ഹള്ളി,കെ.ജി.ഹള്ളി എന്നിവിടങ്ങളില്‍ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് 4 എസ്.ഡി.പി.ഐ. ഓഫിസുകൾ ഉൾപ്പെടെ ബെംഗളൂരുവിലെ 43 സ്ഥലങ്ങളിൽ ദേശീയ അന്വേഷണഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. എസ്.ഡി.പി.ഐ.(സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ),പോപ്പുലർ ഫ്രണ്ട് സംഘടനാ പ്രവർത്തകർ ഉപയോഗിച്ചതെന്നു കരുതുന്ന ഒട്ടേറെ ആയുധങ്ങൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. കോൺഗ്രസ് എംഎൽഎയുടെ ബന്ധുവിന്റെ ഫെയ്സ്ബുക് പോസ്റ്റിറ്റിനെ തുടർന്നുണ്ടായ കലാപത്തിൽ റജിസ്ട്രർ ചെയ്ത 68 എഫ്ഐആറുകളിൽ യുഎപിഎ ചുമത്തിയ 2 കേസുകളാണ് എൻഐഎ അന്വേഷിക്കുന്നത്. എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി മുസമ്മിൽ പാഷ ഉൾപ്പെടെ…
Read Moreസംസ്ഥാനത്ത് ഒരു പുതിയ ജില്ല കൂടി രുപീകരിക്കുന്നു.
ബെംഗളൂരു: കർണാടകയുടെ മുപ്പത്തിയൊന്നാം ജില്ലയായി വിജയനഗര. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം വിജയനഗരയെ കർണാടകയുടെ മുപ്പത്തിയൊന്നാം ജില്ലയായി തത്വത്തിൽ അംഗീകാരം നൽകി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം പങ്കുവയ്ക്കും എന്ന് നിയമ പാർലമെന്ററി കാര്യ മന്ത്രി ജെ.സി.മധു സ്വാമി പറഞ്ഞു. ഹംപി ഉൾപ്പെടുന്ന ഒരു പ്രത്യേക ജില്ല വേണമെന്ന നിലപാടിൽ കാലങ്ങളായി ചർച്ച നടന്നു വരികയായിരുന്നു. ഇതോടുകൂടി ബെല്ലാരി ജില്ലയിലെ പടിഞ്ഞാറൻ താലൂക്കുകളിൽ നിന്നുള്ളവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്ന് ബെല്ലാരി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി ആനന്ദ് സിംഗ്…
Read Moreവിവിധ സർക്കാർ വെബ് സൈറ്റുകൾ ഹാക്ക് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു.
ബെംഗളൂരു :സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത25 കാരൻ അറസ്റ്റിൽ. കമ്പ്യൂട്ടർ സയൻസിൽ ബിരുദധാരിയും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് പ്രാവീണ്യവും ഉള്ള ശ്രീകൃഷ്ണ യാണ് അറസ്റ്റിലായത്. നിരവധി വെബ്സൈറ്റുകളും ഓൺലൈൻ ഗെയിമിങ് പോർട്ടലുകളും ഹാക്ക് ചെയ്തു നിയമവിരുദ്ധമായി സാമ്പത്തികനേട്ടങ്ങൾ ഉണ്ടാക്കിയെന്ന് തെളിഞ്ഞിട്ടുണ്ട്. ബിറ്റ്കോയിൻ ഓൺലൈനിൽ നേടുന്നതിനായി ഓൺലൈൻ പോക്കർ ഗെയിമുകൾ ഹാക്ക് ചെയ്തിരുന്നതായി പ്രതി സമ്മതിച്ചു. 2019 ൽ കർണാടക സർക്കാരിന്റെ ഈ പ്രൊക്യൂർമെന്റ് വെബ്സൈറ്റ് ഹാക്ക് ചെയ്തതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
Read Moreഡി.കെ. ശിവകുമാറിന്റെ മകളും അന്തരിച്ച കഫേ കോഫീഡേ സ്ഥാപകൻ സിദ്ധാർഥയുടെ മകനും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന്
ബെംഗളൂരു: കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ മകൾ ഐശ്വര്യയും കഫേ കോഫീഡേ സ്ഥാപകൻ അന്തരിച്ച വി.ജി. സിദ്ധാർഥയുടെ മകൻ അമർത്യയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് നടക്കും. നഗരത്തിലെ നക്ഷത്ര ഹോട്ടലിലാണ് കുടുംബാംഗങ്ങൾമാത്രം പങ്കെടുക്കുന്ന ചടങ്ങ് നടക്കുക. ഇരുവരും വിവാഹിതരാകുമെന്ന് കഴിഞ്ഞ ജൂണിൽ ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. വി.ജി. സിദ്ധാർഥയുടെ മരണത്തിനുശേഷം കഫേ കോഫീഡേ സ്ഥാപനങ്ങളുടെ ചുമതല അമർത്യയ്ക്കാണ്. ഡി.കെ. ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള എൻജിനിയറിങ്ങ് കോളേജ് നടത്തുന്നത് ഐശ്വര്യയാണ്. മുതിർന്ന ബി.ജെ.പി. നേതാവ് എസ്.എം. കൃഷ്ണയുടെ കൊച്ചുമകൻകൂടിയാണ് അമർത്യ. ഈ വിവാഹത്തിലൂടെ ഡി.കെ. ശിവകുമാറിന്റെയും എസ്.എം. കൃഷ്ണയുടെയും…
Read Moreഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് 500-ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടി
ബെംഗളൂരു: നഗരത്തിലെ വിവിധ ഐ.ടി. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്ത് 500-ഓളം പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അഞ്ചുപേർ അറസ്റ്റിൽ. ചിറ്റൂർ, വിജയവാഡ സ്വദേശികളായ സായ് കല്യാൺ റാം ( 33), വിശ്വനാഥ് (28), പ്രകാശം (26), ദിലീപ് കുമാർ (22), ശിവ (26) എന്നിവരാണ് പിടിയിലായത്. ശിവാജി നഗറിന് സമീപം സംഘം ‘എച്ച്. ആർ. ഇന്ത്യ കൺസൾട്ടിങ്ങ് സർവീസ്’ എന്ന പേരിൽ ഓഫീസും നടത്തിയിരുന്നു. ജോലി ലഭിക്കുന്നതിന് 30,000 രൂപ മുതൽ 1.6 ലക്ഷം രൂപവരെയാണ് ഇവർ ഈടാക്കിയിരുന്നത്. രജിസ്ട്രേഷൻ ഫീസെന്ന പേരിൽ…
Read More