ബെംഗളൂരു: കൊറോണ രോഗം തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ നിരവധിയാണ്,അതിന്റെ കൂടെ തന്നെ ജീവിതോപാതി നഷ്ട്ടപ്പെട്ടവരും നിരവധി.
ശമ്പളം ലഭിക്കാതായപ്പോള്‍ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപകന് ആട്ടിടയന്റെ വേഷം കെട്ടേണ്ടി വന്ന വാര്‍ത്ത വരുന്നത് ഉത്തര കര്‍ണാടകയിലെ രായിചൂരില്‍ നിന്നാണ്.
മസ്ക്കിയിലെ സര്‍ക്കാര്‍ കോളേജിലെ ഗസ്റ്റ് അധ്യാപനായ ഈരണ ഗൌഡ ഹുളിഡഡ യാണ് ഈ നിര്ഭാഗ്യവാന്.
പ്രതിമാസം ശമ്പള ഇനത്തില്‍ ലഭിച്ചിരുന്നത് 13000 രൂപയായിരുന്നു,കോളേജ് അടച്ചതോടെ വരുമാനം നിന്നു.
ഇപ്പോള്‍ ഭാര്യയും 3 കുട്ടികളും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ 200 രൂപ ദിവസക്കൂലിക്ക് അടുമേക്കുകയാണ്. രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ജോലി.
കോളേജിലെ നിരവധി അധ്യാപകര്‍ ദുരിതത്തില്‍ ആണെന്നും സര്‍ക്കാര്‍ സഹായം ലഭ്യമാക്കണം എന്നും ഗൌഡ ആവശ്യപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.