അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുന്നു; ഇനി കേരളത്തിലേക്ക് പോകുന്നത് അത്ര എളുപ്പമാവില്ല

തിരുവനന്തപുരം: ഇനി കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം. ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. ഒരു പ്രധാന ഓൺലൈൻ മാധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അതേ സമയം എന്നു മുതലാണ് പുതിയ നിബന്ധന പ്രവർത്തികമാക്കുക എന്ന കാര്യത്തിൽ ഇതുവരെ വിവരങ്ങൾ ലഭ്യമല്ല. നിലവിൽ കോവിഡ് ജാഗ്രത വെബ്സൈറ്റിൽ റെജിസ്റ്റർ ചെയ്യുന്നവർക്ക് മറ്റ് സംസ്ഥാങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാം. ഇപ്പോൾ സ്വന്തം വാഹനത്തിലും ടാക്സിയിലും കർണാടക – കേരള ആർ.ടി.സി.കളിലും തീവണ്ടിയിലും വിമാനത്തിലും കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ആളുകൾ…

Read More

ആശ്വാസം പകര്‍ന്ന് രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്

ന്യൂഡൽഹി: ഞായറാഴ്ച വരെയുളള ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിലും വൈറസ് മരണങ്ങളിലും ഗണ്യമായി കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെങ്കില്‍ മരണങ്ങളിലെ കുറവ് 19 ശതമാനം വരുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 19 മുതല്‍ 25 വരെയുളള കണക്ക് അനുസരിച്ച് 3.6 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വ്യാപനനിരക്കാണിത്. തൊട്ട് മുന്‍പുളള ആഴ്ച 4.3 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചപ്പോഴാണ് കഴിഞ്ഞ…

Read More

ഫഹദ് ഫാസിലും നസ്രിയയും നഗരത്തിൽ !

ബെംഗളൂരു : താരദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയ നസീമും നഗരത്തിലെത്തി.ലക്ഷ്യം അന്തരിച്ച കന്നഡ സിനിമാ താരം ചിരഞ്ജീവി സർജ്ജയുടെയും മേഘ്‌ന രാജിൻ്റെയും കുഞ്ഞിനെ കാണുക എന്നതായിരുന്നു. സ്വന്തം വാഹനത്തിൽ നഗരത്തിൽ എത്തിയ താരദമ്പതികളുടെ വീഡിയോ പ്രാദേശിക മാധ്യമങ്ങളിൽ വർത്തയായി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മേഘ്ന രാജ് ഒരാൺകുഞ്ഞിന് ജൻമം നൽകിയത്.

Read More

മലയാളിയുടെ പെട്രോൾ ബങ്ക് ജീവനക്കാരനെ ആക്രമിച്ച പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റുചെയ്തു (വീഡിയോ)

ബെംഗളൂരു: മലയാളിയുടെ പെട്രോൾ ബങ്ക് ജീവനക്കാരനെ ആക്രമിച്ച പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റുചെയ്തു. ഗുഡ്‌സ് ട്രക്കിൽ നിറച്ച ഇന്ധനത്തിന് അമിതതുക ഈടാക്കി എന്ന് ആരോപിച്ചായിരുന്നു പെട്രോൾ ബങ്ക് ജീവനക്കാരനെ പഞ്ചായത്ത് അംഗം ആക്രമിച്ചത്. ഹൊസ്‌കോട്ടെ ഹസിഗല താലൂക്ക് പഞ്ചായത്തംഗം മഞ്ജുനാഥ് ഗൗഡയാണ് (40) അറസ്റ്റിലായത്. ട്രക്കിൽ 189 ലിറ്റർ ഡീസൽ നിറയ്ക്കുകയും അതുപ്രകാരമുള്ള ബിൽ ജീവനക്കാരൻ നൽകുകയും ചെയ്തു. എന്നാൽ, വാഹനത്തിന്റെ ഇന്ധന ടാങ്കിൽ നിറയ്ക്കാവുന്നത് പരമാവധി 180 ലിറ്റർ ഡീസലാണെന്നും അമിതമായി തുക ആവശ്യപ്പെട്ടെന്നും മഞ്ജുനാഥ് തർക്കിച്ചു. വാഹനത്തിന്റെ ഇന്ധന ടാങ്ക് ക്ഷമത 190…

Read More

രോഗമുക്തരുടെ എണ്ണം കുത്തനെ വർധിച്ചു; മരണ നിരക്കും കുറഞ്ഞു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 4439 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 10106 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ എട്ട് ലക്ഷം കടന്നു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :10106(7153) ആകെ ഡിസ്ചാര്‍ജ് : 710843(700737) ഇന്നത്തെ കേസുകള്‍ : 4439(4471) ആകെ ആക്റ്റീവ് കേസുകള്‍ :81050(86749) ഇന്ന് കോവിഡ് മരണം : 32(52) ആകെ കോവിഡ് മരണം : 10905(10873) ആകെ പോസിറ്റീവ് കേസുകള്‍ :802817(798378) തീവ്ര…

Read More

കേരള ആർ.ടി.സി.യും ബസ് നിരക്കിൽ ഇളവുവരുത്തി.

ബെംഗളൂരു : കേരള ആർ.ടി.സി.യുടെ നഗരത്തിൽ നിന്നുള്ളവോൾവോ എ.സി. ബസുകളിൽ 30 ശതമാനം നിരക്കിളവ് ഏർപ്പെടുത്തി. തിരുവനന്തപുരത്തേക്കുള്ള 2 സർവീസുകളിലാണ് നവംബർ 2 വരെ നിരക്കിളവ്പ്രഖ്യാപിച്ചിരിക്കുന്നത്. സേലം – കോയമ്പത്തൂർ വഴിയുള്ള സർവ്വീസിൽ 1349 രൂപയാണ് പുതുക്കിയ നിരക്ക്.മുൻപ് 1922 രൂപയായിരുന്നു ഈടാക്കിയിരുന്നത്. മൈസൂരുവഴിയുള്ള സർവീസിൽ 2019 രൂപയുണ്ടായിരുന്നത് 1417 രൂപയാക്കി സേലം വഴിയുള്ള ബസിൽ കുറച്ചു. എ.സി.ബസുകളിൽ യാത്രക്കാർ കുറവായതോടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. വാരാന്ത്യങ്ങളിൽ അധിക നിരക്ക് 10% ഈടാക്കിയിരുന്നത് കർണാടക ആർ .ടി.സി.വേണ്ടെന്ന് വച്ചിരുന്നു.

Read More

പ്രമുഖ സീരിയില്‍ നടി മയക്കുമരുന്ന് വാങ്ങാനെത്തി; മഫ്തിയിലെത്തിയ നര്‍കോട്ടിക്‌സ് സംഘം കയ്യോടെ പിടികൂടി

മുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ പ്രമുഖ സീരിയില്‍ നടി അറസ്റ്റില്‍. മുംബൈയില്‍ വച്ചാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടി പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. A team of Mumbai Zonal Unit apprehended two persons at Machhimar, Versova, and succeeded in a seizure of 99 grams of Ganja from their possession, yesterday. The two persons – one Faisal & TV actor Preetika Chauhan – were arrested & produced before court:…

Read More

വെള്ളം കയറിയ വീടുകൾക്ക് 25000 രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി;കുറവെന്ന് പ്രളയബാധിതർ.

ബെംഗളൂരു : വെള്ളിയാഴ്ച പെയ്ത മഴയിൽ വെള്ളം കയറിയ ഹൊസക്കര ഹള്ളിയിലെ ദത്താത്രേയ നഗർ, ഗുരുദത്ത് ലേഔട്ട് എന്നിവിടങ്ങളിലെ വീടുകൾക്ക് 25000 രൂപ വീതം മുഖ്യമന്ത്രി യെദിയൂരപ്പ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. സൗജന്യ റേഷനും നൽകാൻ ഉത്തരവിട്ടിട്ടുണ്ട്, ബി.ബി.എം.പി.അധികൃതരോട് സഹായം നൽകേണ്ട വീടുകൾ കണ്ടെത്തി വീടുകൾ കണ്ടത്തി ധനസഹായ വിതരണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി യെദിയൂരപ്പയും മന്ത്രി ആർ.അശോകയും സന്ദർശിച്ചിരുന്നു. 500-600 വീടുകൾ ആണ് വെള്ളപ്പൊക്കത്തിൽ നശിച്ചത് എന്നാണ് ബി.ബി.എം.പി.യുടെ പ്രാഥമിക കണക്ക്. അതേ സമയം 25000 രൂപ വളരെ…

Read More

നഗരത്തിൽ മലയാളി യുവതി നിര്യാതയായി

ബെംഗളൂരു : തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും കേരള സമാജം യൂത്ത് വിംഗ് ഈസ്റ്റ് സോണ്‍ ജോയിന്റ് കണ്‍വീനറുമായ ജിതു എസ് എം (24) നിര്യാതയായി. മരണ കാരണം വ്യക്തമല്ല, കമ്മനഹള്ളിയിലായിരുന്നു താമസം. നെടുമങ്ങാട് മധുസൂദനന്‍ സുജാത ദമ്പതികളുടെ മകളാണ് ജിതു. എം.എസ്.സി ഫോറൻസിക് സയൻസ് ബിരുദധാരിയായ ജിതു കേരള സമാജം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിറസാനിധ്യമായിരുന്നു. മൃതദേഹം നഗരത്തിലെ അംബേഡ്ക്കര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ തിരുവനന്തപുരം നെടുമങ്ങാടിൽവച്ച് ശവസംസ്‌കാരം കഴിഞ്ഞു.

Read More

150 കോടിയോളം തുക പിരിച്ചെടുക്കാനുണ്ട്;ഗതാഗത ലംഘനത്തിൻ്റെ പിഴയടച്ചില്ലെങ്കിൽ ട്രാഫിക് പോലീസ് വീട്ടിൽ വരും.

ബെംഗളൂരു : നിരവധി ഗതാഗത ലംഘനങ്ങൾ നടത്തി പിഴയൊടുക്കാതെ മുങ്ങി നടക്കുകയാണോ? ഇപ്പോൾ നിങ്ങളുടെ വീടിൻ്റെ വാതിലിൽ പോലീസ് നേരിട്ട് വന്ന് മുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗതാഗത ലംഘനത്തിൻ്റെ പിഴയിനത്തിൽ 150 കോടിയോളം രൂപയാണ് പിരിച്ചെടുക്കാനുള്ളത്  എന്നാണ് ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ ഏകദേശ കണക്ക്. ഈ തുക പിരിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചാണ് പോലീസ് ഗതാഗത ലംഘകരുടെ വീട്ടിൽ കയറിയിറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ട്രാഫിക്കിൻ്റെ ചുമതലയുള്ള പോലീസ് ജോയിൻ്റ് കമ്മീഷണർ രവികാന്ത ഗൗഡയുടെ നിർദ്ദേശപ്രകാരം തുടങ്ങിയ ഈ ശ്രമത്തിൻ്റെ ഫലമായി ആദ്യ ദിവസം ബുധനാഴ്ച…

Read More
Click Here to Follow Us