ആശ്വാസം പകര്‍ന്ന് രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്

ന്യൂഡൽഹി: ഞായറാഴ്ച വരെയുളള ഒരാഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കോവിഡ് രോഗികളുടെ എണ്ണത്തിലും വൈറസ് മരണങ്ങളിലും ഗണ്യമായി കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെങ്കില്‍ മരണങ്ങളിലെ കുറവ് 19 ശതമാനം വരുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 19 മുതല്‍ 25 വരെയുളള കണക്ക് അനുസരിച്ച് 3.6 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വ്യാപനനിരക്കാണിത്.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

തൊട്ട് മുന്‍പുളള ആഴ്ച 4.3 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചപ്പോഴാണ് കഴിഞ്ഞ ആഴ്ചയില്‍ രോഗികളില്‍ ഉണ്ടായ കുറവ്. സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ചയാണ് ഏറ്റവുമധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത്. 6.45 ലക്ഷം  രോഗികള്‍.

തുടര്‍ന്നുളള ആഴ്ചകളില്‍ രോഗികളുടെ എണ്ണം ക്രമാനുഗതമായി താഴുന്ന കാഴ്ചയാണ് ദൃശ്യമായതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഈ ദിവസങ്ങളില്‍ കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനമായി ഉയരുകയും ചെയ്തത് ആശ്വാസമായി. മരണസംഖ്യയിലും കുറവുണ്ട്.

ഞായറാഴ്ച വരെയുളള ഒരാഴ്ച കാലയളവില്‍ 4400 പേരാണ് രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മുന്‍പത്തെ ആഴ്ച ഇത് 5455 ആണ്. തുടര്‍ച്ചയായ ആഴ്ചകളില്‍ മരണനിരക്കിലും കുറവുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തിലും മരണ നിരക്കിലും കാണുന്ന ഗണ്യമായ കുറവ് വളരെയധികം ആശ്വാസം പകരുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts