ബെംഗളൂരു: ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ച് പാചകക്കാരൻ മരിച്ചു. റിച്ച്മണ്ട് സർക്കിളിലെ ഉഡുപ്പി ഉപചാർ ഹോട്ടലിൽ ബുധനാഴ്ച രാത്രി 8.15-ഓടെയാണ് സംഭവം.
അസം സ്വദേശിയായ ഹോട്ടലിലെ സഹ പാചകക്കാരൻ മനു (25) ആണ് മരിച്ചത്. മനുവിനൊപ്പം ജോലിചെയ്തിരുന്ന പ്രദീപ് (23), മോഹൻ (20), നവീൻ (24) എന്നിവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
40 ശതമാനത്തോളം പൊള്ളലേറ്റ മോഹന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളം അമിതമായി ചൂടായതിനെത്തുടർന്നാണ് ബോയിലർ പൊട്ടിത്തെറിച്ചതെന്ന് അഗ്നിശമനസേനാ അധികൃതർ പറഞ്ഞു.
ബോയിലർ പൊട്ടിത്തെറിക്കുമ്പോൾ 60-ലധികം പേർ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. പൊട്ടിത്തെറിശബ്ദം കേട്ട് ആളുകൾ ഹോട്ടലിൽനിന്ന് ഇറങ്ങിയോടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.