സി.പി.എം.കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്ത് ഇ.ഡി.

ബെംഗളുരു: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.) ചോദ്യം ചെയ്യുന്നു.

ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും ബിനീഷിനെ വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്.

പതിനൊന്നു മണിയോടെയാണ് ഇ.ഡി.സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി എത്തിയത്.

ബിനീഷിനെ നേരത്തെ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി.ചോദ്യം ചെയ്തിരുന്നു.

  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!

അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്.

അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ്
ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരിക്കുന്നത്.

അനൂപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി എത്തിയില്ല.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി.അന്വേഷിക്കുന്നത്.

ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി.കണ്ടെത്തേണ്ടിയിരിക്കുന്നത്.

ബിനീഷ് മുന്‍പ് അനൂപിന് പണം നല്‍കി സഹായിച്ചിട്ടുണ്ട് .എന്നാല്‍ 50 ലക്ഷം രൂപ പല അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടില്‍ വന്നിട്ടുണ്ട്.

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

ഇത് നിക്ഷേപിച്ചത് ആരാണ് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അനൂപിന് കഴിഞ്ഞിട്ടില്ല.പണം ബിനീഷിന്റെ നിര്‍ദേശപ്രകാരമാണോ 20 അക്കൗണ്ടുകളില്‍ നിന്ന് വന്നിട്ടുള്ളത് ,അതോ ഏതെങ്കിലും ബിനാമി ഇടപാടുകള്‍ ഉണ്ടോ എന്നും ഇ.ഡി.അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
[masterslider id="10"]

Related posts