ബെംഗളൂരു: മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ സ്മാരകത്തിന് ഒരു കോടി ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ.
6 പ്രാവശ്യം ബംഗാരപ്പ പ്രതിനിധീകരിച്ച നിയമസഭാ മണ്ഡലമായ സൊറാബിൽ 21.15 ലക്ഷം ചെലവാക്കി ബംഗാരപ്പയുടെ ഓർമ്മക്കായി നിർമ്മിച്ച പാർക്ക് അദ്ദേഹത്തിൻ്റെ 87 മത് ജൻമദിനത്തിൽ ഓൺലൈൻ വഴി ഉൽഘാടനം ചെയ്യുകയായിരുന്നു യെദിയൂരപ്പ.
1990 – 92 കാലത്താണ് കോൺഗ്രസ് പാർട്ടിക്കാരനായിരുന്ന ബംഗാരപ്പ മുഖ്യമന്ത്രി ആകുന്നത്.
പിന്നീട് അദ്ദേഹം പലപ്പോഴായി ഭാരതീയ ജനതാ പാർട്ടിയിലും കർണാടക ജനതാ പാർട്ടിയിലും സമാജ് വാദി പാർട്ടിയിലും അംഗമായിരുന്നു.
ബംഗാരപ്പയുടെ രണ്ടു മക്കളായ മധു, കുമാർ എന്നിവർ ബി.ജെ.പി.ക്കും ജെ.ഡി.എസിനും കൂടെയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Karnataka: Chief minister BS Yediyurappa inaugurates via video conferencing a statue of former chief minister S.Bangarappa in Shivamogga pic.twitter.com/0C5AnML56c
— ANI (@ANI) October 26, 2020