ബെംഗളൂരു: കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിന്റെ പലഭാഗങ്ങളിലും ശക്തമായി മഴപെയ്തു വരികയാണ്. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 15 ദിവസം പ്രായമുള്ള കുഞ്ഞിനേയും ഉയര്‍ത്തിപ്പിടിച്ച് വെള്ളപ്പൊക്കത്തിലൂടെ നടന്നുപോകുന്ന യുവാവാണ് ഇപ്പോള്‍ താരമായിരിക്കുന്നത്.
വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ബംഗളൂരുവിനെ ബുദ്ധിമുട്ടിലേക്കും പ്രയാസത്തിലേക്കും കടത്തിവിട്ടപ്പോള്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും മനസിന് നല്കുന്ന ആനന്ദം വളരെ വലുതാണ്. നഗരത്തിന് പുറത്തുള്ള ഹൊസകെറഹള്ളി മേഖലയില്‍ നിന്നാണ് ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്.
#Karnataka | On camera, men save babies as heavy rain floods streets
@CMofKarnataka @NizzamSarkar@rubusmubu pic.twitter.com/ES0hCZ585K— Maheboob Bagwan (@Maheboobbagwa1) October 24, 2020
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് മുകളില്‍ പിടിച്ച് തോളിന് ഒപ്പമുള്ള വെള്ളപ്പൊക്കത്തിലൂടെ നടന്നുനീങ്ങി എതിര്‍വശത്തുള്ള വീടിന്റെ രണ്ടാം നിലയിലുള്ളവരുടെ കൈയിലേക്ക് കൈമാറുകയാണ്. കുഞ്ഞിനെ കൈമാറിയ ഉടന്‍തന്നെ അടുത്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അയാള്‍ പോകുകയാണ്.
മഴ ശക്തമായ ദക്ഷിണ ബംഗളൂരുവില്‍ വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ വീട്ടില്‍ നിന്ന് ഒരു പെണ്കുഞ്ഞിനെയും ഈ സംഘം രക്ഷപ്പെടുത്തി. രാത്രിയിലും തുടര്‍ന്ന മഴയില്‍ തെരുവുകള്‍ വെള്ളത്തിന് അടിയിലായപ്പോള്‍ നിരവധി പേരാണ് അവരുടെ വീടുകള്‍ വിട്ടു പോകാന്‍ നിര്‍ബന്ധിതരായത്. വരും ദിവസങ്ങളിലും ബെംഗളൂരുവിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.