ബെംഗളൂരു: റോഡപകടങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ മൂന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ഉദ്യാന നഗരി.
ചെന്നൈയും ഡല്‍ഹിയും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍,
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.6 ശതമാനം കൂടുതല്‍ അപകടങ്ങള്‍ ആണ് ഈ വര്‍ഷം നഗരത്തില്‍ രേഖപ്പെടുത്തിയത്.
4684 അപകടങ്ങളിലായി 768 ജീവനുകള്‍ ആണ് റോഡുകളില്‍ പൊലിഞ്ഞത്.
അതെ സമയം കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്ത് ആയിരുന്ന കര്‍ണാടക അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
10958 ആളുകള്‍ ആണ് സംസ്ഥാനത്ത് റോഡുകളില്‍ മരിച്ചത്,അകെ 40658 അപകടങ്ങള്‍ ആണ് ഈ വര്‍ഷം സംസ്ഥാനത്ത് ഉണ്ടായത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വിട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.