ഇന്ന് 8344 പേര്‍ ആശുപത്രി വിട്ടു, 7012 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 8344 പേര്‍ ആശുപത്രി വിട്ടു, 7012 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 8344(8893) ആകെ ഡിസ്ചാര്‍ജ് : 645825(637481) ഇന്നത്തെ കേസുകള്‍ : 7012(7184) ആകെ ആക്റ്റീവ് കേസുകള്‍ : 109264(110647) ഇന്ന് കോവിഡ് മരണം : 51(71) ആകെ കോവിഡ് മരണം : 10478(10427) ആകെ പോസിറ്റീവ് കേസുകള്‍ : 765586(758574) തീവ്ര പരിചരണ വിഭാഗത്തില്‍ :…

Read More

ശൈത്യകാലത്ത് കോവിഡ് വ്യാപനം രൂക്ഷമാകാം; കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ശൈത്യകാലത്ത് രൂക്ഷമാകാമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി ജനം പാലിക്കണം. മാര്‍ഗനിര്‍ദേശം കൃത്യമായി പാലിച്ചാല്‍ അടുത്തവര്‍ഷം ഫെബ്രുവരിയോട കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കഴിയും. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം പിന്നിട്ടതായും വിദഗ്ധ സമിതി അറിയിച്ചു. സുരക്ഷമുന്‍കരുതലുകളില്‍ ഉണ്ടാവുന്ന ഇളവുകള്‍ വീണ്ടും കോവിഡ് വ്യാപനത്തിന്റെ വര്‍ധനവിന് കാരണമായേക്കും. അടുത്തദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ആഘോഷങ്ങളും ശൈത്യകാലവും വ്യാപനം കുത്തനെ ഉയര്‍ത്തിയേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്ന 2021 ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടി അഞ്ച് ലക്ഷം…

Read More

വൈറൽ വീഡിയോ: വെള്ളപ്പൊക്കത്തിൽ തന്റെ കുഞ്ഞിനെ രക്ഷിക്കുന്ന നായ

ബെംഗളൂരു: സംസ്ഥാനത്ത് പലയിടങ്ങളിലും വെളളപ്പൊക്ക കെടുതിയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇപ്പോള്‍ വെളളപ്പൊക്കത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. വിജയപുരയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. കുഞ്ഞിനെ വായില്‍ കടിച്ച്പിടിച്ച് രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. #WATCH Karnataka: A female dog rescues her puppy and shifts it to a safer location in flood-affected Tarapur village of Vijayapura district. Several parts of the state are reeling under flood, triggered…

Read More

ബാര്‍ ഉടമസ്ഥനെ വെടിവച്ചു കൊന്ന കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്ത് പോലീസ്.

ബെംഗളൂരു: രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ബാര്‍ മുതലാളിയെ ബ്രിഗേഡ് റോഡിലെ തന്റെ സ്ഥാപനത്തിന് മുന്നില്‍ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി മനിഷ് ഷെട്ടിയെ വെടിവച്ചു കൊന്ന കേസില്‍ ഗാന്ധി നഗറിലെ ഒരു ഹോട്ടലില്‍ നിന്നാണ് മുന്ന എന്ന് വിളിക്കുന്ന ശശികിരന്‍ (44) ,നിത്യ (29),ഗണേഷ (39),അക്ഷയ് (38) എന്നിവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ഇവര്‍  ശ്രമിച്ചിരുന്നു. കഴിഞ്ഞ നാല് മാസമായി ഷെട്ടിയെ വകവരുത്താനുള്ള ആസൂത്രണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്ന്…

Read More

മധ്യവയസ്‌കയെ ബലാത്സംഗം ചെയ്തുകൊന്ന് കവര്‍ച്ച നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മധ്യവയസ്‌കയെ ബലാത്സംഗം ചെയ്തുകൊന്ന് കവര്‍ച്ച നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. ബണ്ട്വാള്‍ ബലേപ്പുനി ബെല്ലേരിയിലെ കുസുമ(50)ത്തെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. സക്ലേശ്പുര പാത്തൂരില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി അഷറഫ്(28) ആണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കാനും ശ്രമിച്ചു. കുസുമത്തിന്റെ രണ്ട് കമ്മലുകളും 18,000 രൂപയും കവരുകയും ചെയ്തു.ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കുസുമത്തെ മരിച്ചനിലയില്‍ കണ്ടത്. അടുക്കളയില്‍ വസ്ത്രങ്ങള്‍ പാതി കത്തിയ നിലയിലായിരുന്നു മൃതദേഹം.ബന്ധുക്കൾ മൃതദേഹം കണ്ടപ്പോൾ മൃതദേഹത്തില്‍ വസ്ത്രങ്ങളില്ലാത്തത് സംശയത്തിനിടയാക്കി. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read More

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് വീണ്ടും കുറച്ച് സർക്കാർ; തോന്നിയ നിരക്കുകൾ ഈടാക്കി സ്വകാര്യ ലാബുകൾ.

Covid Karnataka

ബെംഗളൂരു: കോവിഡ് പരിശോധനനിരക്ക് വീണ്ടും കുറച്ച് കർണാടകസർക്കാർ. പുതുക്കിയ നിരക്കുപ്രകാരം സ്വകാര്യ ലാബുകളിൽ പി.പി.ഇ. കിറ്റിന്റെ തുക ഉൾപ്പെടെ 1,200 രൂപ നൽകിയാൽ മതി. നേരത്തേ ഇത് 1,600 രൂപയായിരുന്നു. വീട്ടിലെത്തി സാമ്പിൾ ശേഖരിക്കുകയാണെങ്കിൽ 1,600 രൂപ നൽകണം. സർക്കാർ ശേഖരിച്ച സാമ്പിളുകൾ സ്വകാര്യ ലാബുകളിൽ പരിശോധനക്ക് അയക്കുന്നതിനുള്ള തുകയും കുറച്ചു. 1,200 രൂപയിൽ നിന്ന് 800 രൂപയാക്കിയാണ് കുറച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. രണ്ടാം തവണയാണ് സ്വകാര്യ ലാബുകളിലെ പരിശോധനനിരക്ക് സർക്കാർ കുറയ്ക്കുന്നത്. സ്വകാര്യ ലാബുകളിൽ റാപ്പിഡ് ആന്റി ബോഡി പരിശോധനയ്ക്ക്…

Read More

കോവിഡ് പരിശോധനനിരക്ക് വീണ്ടും കുറച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: കോവിഡ് പരിശോധനനിരക്ക് വീണ്ടും കുറച്ച് സംസ്ഥാന സർക്കാർ. നേരത്തേ  1,600 രൂപയായിരുന്ന പി.പി.ഇ. കിറ്റിന് ഇനി 1,200 രൂപ നൽകിയാൽ മതി. വീട്ടിലെത്തി സാമ്പിൾ ശേഖരിക്കുകയാണെങ്കിൽ 1,600 രൂപ നൽകണം. സർക്കാർ ശേഖരിച്ച സാമ്പിളുകൾ സ്വകാര്യ ലാബുകളിൽ പരിശോധനക്ക് അയക്കുന്നതിനുള്ള തുകയും കുറച്ചു. 1,200 രൂപയിൽ നിന്ന് 800 രൂപയാക്കിയാണ് കുറച്ചത്. രണ്ടാം തവണയാണ് സ്വകാര്യ ലാബുകളിലെ പരിശോധനനിരക്ക് സർക്കാർ കുറയ്ക്കുന്നത്. സ്വകാര്യ ലാബുകളിൽ റാപ്പിഡ് ആന്റി ബോഡി പരിശോധനയ്ക്ക് 500 രൂപയും ആന്റിജൻ പരിശോധനക്ക് 700 രൂപയും ഈടാക്കാം. സർക്കാർ നിർദേശിച്ച സാമ്പിളുകൾ…

Read More
Click Here to Follow Us