ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ആകെ മരണം പതിനായിരം കടന്നു. നഗരത്തിൽ ഇന്ന് 5764 പേർ ഡിസ്ചാർജ് ആയി. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 70(75) ആകെ കോവിഡ് മരണം : 10036(9966) ഇന്നത്തെ കേസുകള്‍ : 7606(9523) ആകെ പോസിറ്റീവ് കേസുകള്‍ : 717915(710309) ആകെ ആക്റ്റീവ് കേസുകള്‍ : 115776(120270) ഇന്ന് ഡിസ്ചാര്‍ജ് :12030(10107) ആകെ ഡിസ്ചാര്‍ജ് : 592084(580054) തീവ്ര പരിചരണ വിഭാഗത്തില്‍ : 928(904) കര്‍ണാടകയില്‍…
Read MoreDay: 12 October 2020
നഗരത്തില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ ചെലവില്‍ വിശ്വസ്തതയോടെയും നിങ്ങളുടെ വീട്ടു സാധനങ്ങള്‍ അയക്കാനുണ്ടോ ? റീറോം ലോജിസ്റ്റിക് നിങ്ങളെ സഹായിക്കാന്‍ മുന്നിലുണ്ട്.
ബെംഗളൂരു:നമുക്കറിയാം ഇന്ന് കൊറോണ നമ്മളെ ദൈനം ദിന ജീവിതത്തിൽ തന്നെ വളരെയധികം പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നിലനില്പിനെ തന്നെ ബാധിക്കുന്നുമുണ്ട് ,ബെംഗളൂരുവില്‍ നിന്ന് തന്നെ നിർബന്ധിതമായി നാട്ടിലേക്ക് താമസം മാറുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ സാധങ്ങൾ നാട്ടിലെത്തിക്കാനും തിരിച്ചു കേരളത്തില്‍ നിന്ന് ഉള്ള സാധനങ്ങള്‍ നഗരത്തില്‍ എത്തിക്കാനും വിശ്വസനീയമായ ലോജിസ്റ്റിക് ഏജന്‍സിയെ നിങ്ങള്‍ തെടുന്നുണ്ടോ ? എങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ റീറോം ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സേവനം തേടാവുന്നതാണ്. റീറോം ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് എന്നത് ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ലോജിസ്റ്റിക്…
Read Moreഎം.എം.എ കർണാടക മലബാർ സെൻ്റർ ഉൽഘാടനം നവംമ്പർ അവസാനവാരം.
ബെംഗളൂരു: : മലബാർ മുസ്ലിം അസോസിയേഷൻ മൈസൂർ റോഡിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന കർണാടക മലബാർ സെൻററിൻ്റെ ഉൽഘാടനം അടുത്ത മാസം അവസാനവാരം നടത്താൻ പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ബെംഗളൂരുവിലെ മലയാളി സമൂഹത്തിൻ്റെ ആസ്ഥാന കേന്ദ്രമായി പ്രവർത്തിക്കുകയെന്നതാണ് കർണാടക മലബാർ സെൻറർ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രവാസികളും അല്ലാത്തവരുമായ മലയാളികളുടെ പൊതുവായ കാര്യങ്ങൾക്ക് ഇടപെടലുകൾ നടത്താനും സ്വകാര്യ സന്ദർശനങ്ങൾക്കും പഠനത്തിനും രോഗ ചികിൽസക്കുമായി നഗരത്തിലെത്തുന്നവർക്ക് ഒരത്താണി എന്ന നിലക്കുമാണ് ഈ സെൻററിൻ്റെ പ്രവർത്തനം നടത്തുകയെന്നും പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദ് പറഞ്ഞു. സ്റ്റുഡൻ്റ്…
Read Moreനഗരത്തിലെ ചൂതാട്ട ക്ലബില്‍ റെയ്ഡ്: 65 പേർ അറസ്റ്റിൽ, 96 ലക്ഷം പിടിച്ചെടുത്തു
ബെംഗളൂരു: നഗരത്തിലെ ചൂതാട്ട ക്ലബില്‍ നടത്തിയ റെയ്ഡില്‍ 96 ലക്ഷം രൂപ പിടിച്ചെടുത്ത് ബംഗളുരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറുപതിലധികം ആളുകളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാദേവപുരയിലെ ചൂതാട്ട ക്ലബില്‍ നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതികളെല്ലാം തന്നെ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് ലഭ്യമാവുന്ന വിവരങ്ങള്‍. #UPDATE: A total of Rs 96 Lakhs seized in the raid by Central Crime Branch (CCB), at a gambling centre in Bengaluru today. 65…
Read Moreനാട്ടിൽനിന്ന് തമിഴ്നാട് വഴി ബെംഗളൂരുവിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽനിന്ന് എത്തുന്നവരെ കർശനമായി നിരീക്ഷിക്കുമെന്ന് തമിഴ്‌നാട് സർക്കാർ. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചത് തമിഴ്നാട്ടിലും ആശങ്ക ഉയർത്തുന്നു. അതിനാൽ അവിടെനിന്ന് എത്തുന്നവരെ കർശനമായി നിരീക്ഷിക്കുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ അറിയിച്ചു. സമ്പർക്കവിലക്ക് കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്തർസ്സംസ്ഥാന യാത്രകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെങ്കിലും കേരളം അടക്കം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് ഇ-പാസ് നിർബന്ധമാണ്. നാട്ടിൽനിന്ന് തമിഴ്നാട് വഴി ബെംഗളൂരുവിലേക്ക് വരുന്നവർ https://tnepass.tnega.org/ എന്ന വെബ്സൈറ്റിൽ നിന്ന്…
Read Moreദുരൂഹ സാഹചര്യത്തിൽ 5 ദിവസം മുൻപ് കാണാതായ ബാർക്കിലെ യുവ ശാസ്ത്രജ്ഞനെ കണ്ടെത്തി.
ബെംഗളൂരു: കഴിഞ്ഞ 5 ദിവസമായി മൈസൂരുവിലെ ബാബാ ആറ്റോമിക് റിസർച്ച് സെന്ററി(ബി.എ.ആർ.സി.) ൽ നിന്ന് കാണാതായ യുവശാസ്ത്രജ്ഞനെ കണ്ടെത്തി. മൈസൂരു യെൽവാലയിലെ ബി.എ.ആർ.സി.യിലെ അസിസ്റ്റന്റ് സയന്റഫിക് ഓഫീസറായ അഭിഷേക് റെഡ്ഡി ഗുള്ള(26)യെയാണ് ഈ മാസം ആറുമുതൽ കാണാതായത്. വീട് പൂട്ടാതെ താമസ സ്ഥലത്തു നിന്ന് സ്കൂട്ടറിൽ പുറത്തു പോയതായിരുന്നു, കഴിഞ്ഞ 4 ദിവസമായി ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. താമസസ്ഥലത്തുനിന്നു സ്കൂട്ടറിൽ പുറത്തുപോയതായിരുന്നു. സംശയം തോന്നിയ ബി.എ.ആർ.സി. അധികൃതർ യെൽവാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇതിനിടെ വിജയവാഡയിലെ ബന്ധുവീട്ടിൽനിന്ന് ഇദ്ദേഹം…
Read Moreമഹാനവമിയോടനുബന്ധിച്ച് കേരള ആർ.ടി.സി. സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു
ബെംഗളൂരു: മഹാനവമിയോടനുബന്ധിച്ച് കേരള ആർ.ടി.സി. ഈ മാസം 22 മുതൽ നവംബർ മൂന്നു വരെ 16 സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു. കാസർകോട്, പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം എന്നിവിടങ്ങളിലേക്കാണ് സ്‌പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചത്. ഇവയിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ലോക്ഡൗണിൽ ഇളവുവന്നപ്പോൾ കേരളത്തിൽ മറ്റു സ്ഥലങ്ങളിലേക്ക് സർവീസ് പുനരാരംഭിച്ചങ്കിലും പയ്യന്നൂർ, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിച്ചിരുന്നില്ല. കർണാടക ആർ.ടി.സി.സ്‌പെഷ്യൽ ബസുകൾ: കർണാടക ആർ.ടി.സി.യും വരുംദിവസങ്ങളിൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിക്കും. മഹാനവമിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി.യും പ്രത്യേക സർവീസുകൾ…
Read Moreഈ മാസം 30 വരെ പ്രഖ്യാപിച്ച അവധി എല്ലാ സ്കൂളുകൾക്കും ബാധകമല്ല
ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ ഈ മാസം 30 വരെ ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. എന്നാൽ ഈ ഉത്തരവ് CBSE, ICSE, International സിലബസുകൾ ഉള്ള സ്കൂളുകൾക്ക് ബാധകമല്ല എന്ന് സർക്കാർ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്തു. സംസ്ഥാന ബോർഡിനുകീഴിലുള്ള എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കുമാണ് ഈ ഉത്തരവ് ബാധകമായിരിക്കുക മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമാവുകയും സംസ്ഥാനത്തെ പല അധ്യാപകർക്കും കോവിഡ് ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. അധ്യാപകർ സ്കൂളിലും പോകേണ്ടതില്ലെന്നും വ്യക്തമാക്കി. ഗ്രാമങ്ങളിലെ…
Read More