എം.എം.എ കർണാടക മലബാർ സെൻ്റർ ഉൽഘാടനം നവംമ്പർ അവസാനവാരം.

ബെംഗളൂരു: : മലബാർ മുസ്ലിം അസോസിയേഷൻ മൈസൂർ റോഡിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന കർണാടക മലബാർ സെൻററിൻ്റെ ഉൽഘാടനം അടുത്ത മാസം അവസാനവാരം നടത്താൻ പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.

ബെംഗളൂരുവിലെ മലയാളി സമൂഹത്തിൻ്റെ ആസ്ഥാന കേന്ദ്രമായി പ്രവർത്തിക്കുകയെന്നതാണ് കർണാടക മലബാർ സെൻറർ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രവാസികളും അല്ലാത്തവരുമായ മലയാളികളുടെ പൊതുവായ കാര്യങ്ങൾക്ക് ഇടപെടലുകൾ നടത്താനും സ്വകാര്യ സന്ദർശനങ്ങൾക്കും പഠനത്തിനും രോഗ ചികിൽസക്കുമായി നഗരത്തിലെത്തുന്നവർക്ക് ഒരത്താണി എന്ന നിലക്കുമാണ് ഈ സെൻററിൻ്റെ പ്രവർത്തനം നടത്തുകയെന്നും പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദ് പറഞ്ഞു.

സ്റ്റുഡൻ്റ് ഗൈഡൻസ്, ചികിൽസക്കെത്തുന്നവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും സഹായിക്കുന്നതിനും പ്രത്യേക സെൽ ,ആധുനിക സംവിധാനത്തോടെയുള്ള ലൈബ്രറി, യാത്രക്കാർക്ക് വിശ്രമിക്കാനും നിസ്കാര കർമ്മങ്ങൾ നിർവ്വഹിക്കുവാനുമുള്ള സൗകര്യം, എം എം എ യുടെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന ഓഫീസ് സമുചഛയം തുടങ്ങിയവയുംകർണാടക മലബാർ സെൻ്ററിൽ പ്രവർത്തിക്കുമെന്നും നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ് ഉള്ളതെന്നും ജനറൽ സെക്രട്ടറി ടി.സി.സിറാജ് പറഞ്ഞു.

യോഗത്തിൽ ട്രഷറർ സി.എം.മുഹമ്മദ് ഹാജി, വൈസ് പ്രസിഡണ്ടുമാരായ ഫരീക്കോ മമ്മു ഹാജി, Adv.p.ഇസ്മാൻ സെക്രട്ടറിമാരായ ശംസുദ്ധീൻ കൂടാളി, പി.എം.അബ്ദുൽ ലത്തീഫ് ഹാജി, വി.സി.കരീം ഹാജി, കെ.എച്ച് ഫാറൂഖ്, സി.എച്ച്.ശഹീർ, തൻവീർ മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us