നാട്ടിൽനിന്ന് തമിഴ്നാട് വഴി ബെംഗളൂരുവിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിൽനിന്ന് എത്തുന്നവരെ കർശനമായി നിരീക്ഷിക്കുമെന്ന് തമിഴ്‌നാട് സർക്കാർ. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചത് തമിഴ്നാട്ടിലും ആശങ്ക ഉയർത്തുന്നു. അതിനാൽ അവിടെനിന്ന് എത്തുന്നവരെ കർശനമായി നിരീക്ഷിക്കുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ അറിയിച്ചു.

സമ്പർക്കവിലക്ക് കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അന്തർസ്സംസ്ഥാന യാത്രകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെങ്കിലും കേരളം അടക്കം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് ഇ-പാസ് നിർബന്ധമാണ്.

നാട്ടിൽനിന്ന് തമിഴ്നാട് വഴി ബെംഗളൂരുവിലേക്ക് വരുന്നവർ https://tnepass.tnega.org/ എന്ന വെബ്സൈറ്റിൽ നിന്ന് ട്രാൻസിറ്റ് പാസ്‌ എടുക്കേണ്ടതാണ്. തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ അന്തർസ്സംസ്ഥാന യാത്രക്കാരുടെ സമ്പർക്കവിലക്ക് അത്ര കർശനമായിരുന്നില്ല. ഇനി മുതൽ കേരളത്തിൽനിന്ന് എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കാനാണ് നിർദേശം.

കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അതിർത്തിയിൽ പരിശോധന കർശനമാക്കാനും ഒരുങ്ങുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി അതിർത്തിയിലെ പരിശോധനയിൽ ഇളവുണ്ടായിരുന്നു. കേരളവുമായി അതിർത്തി പങ്കിടുന്ന ഒമ്പത് ജില്ലകളിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ തമിഴ്‌നാട് സർക്കാർ തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us