ബെംഗളൂരു: യെലഹങ്കയിൽ വൻ പൊട്ടിത്തെറി; 15 എൻജിനീയർമാർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം. വൈദ്യുത നിലയത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.
യെലഹങ്കയിൽ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡിന്റെ (കെപിടിസിഎൽ) വെള്ളിയാഴ്ച പുലർച്ചെ മൂന്നിനുണ്ടായ അപകടത്തിൽ 15 എൻജിനീയർമാർക്കാണ് പരിക്കേറ്റത്.
വാതക ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
സുവർണ ന്യൂസ് പുറത്ത് വിട്ട വീഡിയോ:
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.