ബെംഗളൂരു: കോവിഡ് ബാധിച്ച് പാലക്കാട് സ്വദേശിയായ മലയാളി മരിച്ചു.
പാലക്കാട് ഓട്ടർകാട് കാട്ടുപറമ്പിൽ കെ.എസ്. ബെന്നി (55)യാണ് മരിച്ചത്.
ബെംഗളൂരു കെന്നാ മെറ്റൽ കമ്പനി ജീവനക്കാരനായ കെ.എസ്. ബെന്നിക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.
പിന്നീട് രോഗം മൂർച്ഛിച്ചതോടെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം.
നെലമംഗല അഷ്ണി കുണ്ഡെ മാരുതി നഗറിലായിരുന്നു താമസം. മനു ബെന്നിയാണ് ബെന്നിയുടെ ഭാര്യ. മക്കൾ: എൽവിൻ, എഡ്വിൻ. ശവസംസ്കാരം പിന്നീട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.