ബെംഗളൂരു : സംസ്ഥാനത്ത് കനത്ത മഴ മുന്നിൽ കണ്ടു കൊണ്ട് കലബുറഗി, ബീദർ, ഉത്തര കന്നഡ, ഉടുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപകമായികുമെന്നാണ് കാലാവസ്ഥാ പ്രവചനം. നഗരത്തിലും അടുത്ത ദിവസങ്ങളിൽ മഴ തുടരും. റെക്കാർഡ് മഴയാണ് ഈ മാസം നഗരത്തിൽ ലഭിച്ചത്, കഴിഞ്ഞ 14 ന് ലഭിച്ചത് 209 മില്ലിമീറ്റർ മഴ മുൻപ് സെപ്റ്റംബർ മാസത്തിൽ ഉണ്ടായത് 2018 ലാണ്. BBMP Rainfall Forecast: Scattered to widespread light to…
Read MoreMonth: September 2020
അന്വേഷണം താരദമ്പതികളിലേക്ക് …
ബെംഗളൂരു : കന്നഡ സിനിമാലോകത്ത് കൂടുതൽ പേരിലേക്ക് ലഹരിമരുന്ന് കേസ് വ്യാപിക്കുന്നു, യുവ നടൻ ദിഗന്തിനും ഭാര്യയും നടിയുമായ ഐന്ദ്രിത റായിക്കും ബുധനാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് സെൻട്രൽ ക്രൈം ബ്രാഞ്ച് ബ്യൂറോ സമൻസ് അയച്ചു. ദൾ നേതാവും മുൻ മന്ത്രിയുമായ ജീവരാജ് ആൽവയുടെ മകനും ബോളിവുഡ് നടൻ വിവേക് ഒബ്രോയിയുടെ ഭാര്യാ സഹോദരനുമായ ആദിത്യ ആൽവയുടെ വീട്ടിൽ സി.സി.ബി പരിശോധന നടത്തിയിരുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. കോൺഗ്രസ് എം എൽ എ സമീർ അഹമ്മദ് ഖാൻ ശ്രീലങ്കയിൽ സഞ്ജനക്കൊപ്പം അവധിക്കാലം…
Read Moreബെംഗളൂരു നഗര ജില്ലയിൽ ആകെ കോവിഡ് മരണം 2500 കടന്നു;ഇന്നത്തെ കർണാടകയിലെ സമ്പൂർണ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…
ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 97 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 7576 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :97(119) ആകെ കോവിഡ് മരണം :7481 (7384) ഇന്നത്തെ കേസുകള്‍ :7576(8244) ആകെ പോസിറ്റീവ് കേസുകള്‍ :475265 (467689) ആകെ ആക്റ്റീവ് കേസുകള്‍ : 98536(98463) ഇന്ന് ഡിസ്ചാര്‍ജ് :7406(8865) ആകെ ഡിസ്ചാര്‍ജ് :369229(361823) തീവ്ര പരിചരണ വിഭാഗത്തില്‍…
Read Moreജെ.പി. നഗറിൽ കഞ്ചാവ് വിൽപന; 25 ലക്ഷം രൂപയുടെ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ബെംഗളൂരു: ജെ.പി. നഗറിൽ കഞ്ചാവ് വിൽപന; വിപണിയിൽ 25 ലക്ഷം രൂപ വിലമതിക്കുന്ന 50 കിലോ കഞ്ചാവുമായി രണ്ടുപേരെ കൊനനകുണ്ഡെ പോലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരു സ്വദേശി എം. സുരേഷ് (30), ആന്ധ്ര സ്വദേശി ബന്റു തത്തരം (41) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വിൽക്കുന്നതിനായി ഉപഭോക്താവിനെ കാത്തുനിൽക്കുമ്പോഴായിരുന്നു സുരേഷ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് ഒരു കിലോ കഞ്ചാവും മൊബൈൽ ഫോണുമാണ് പിടിച്ചെടുത്തത്. സുരേഷിനെ ചോദ്യംചെയ്തപ്പോഴാണ് ആന്ധ്ര സ്വദേശിയും ജെ.പി. നഗറിൽ താമസക്കാരനുമായ ബന്റു തത്തരത്തിന്റെ പക്കൽനിന്നാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്ന് പോലീസ്…
Read Moreബൈക്കിലെത്തിയ സംഘം കാറിലേക്ക് അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്നു; കവർച്ചയ്ക്ക് ഒത്താശ ചെയ്ത പോലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
ബെംഗളൂരു: ചിക്ക്പേട്ടിനടുത്ത് ബൈക്കിലെത്തിയ കവർച്ചാസംഘം കാറിലേക്ക് അതിക്രമിച്ചു കയറി ലക്ഷങ്ങൾ കവർന്നു. കാറിലുണ്ടായിരുന്ന നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരെ തട്ടിക്കൊണ്ടു പോയാണ് കവർച്ച നടത്തിയത്. ഈ സംഭവത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് എസ്. ജെ. പാർക്ക് പോലീസ് ഇൻസ്‌പെക്ടർ യോഗേഷ് കുമാർ പാട്ടീലിനെ താൽക്കാലികമായി പിരിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ സിറ്റി മാർക്കറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികൾ തുടരുമെന്ന് പോലീസ് വക്താവ് അറിയിച്ചു. ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് തുംകൂര് സ്വദേശിയായ വ്യാപാരിയുടെ സഹായികളിൽ നിന്നും ഏകദേശം 26 ലക്ഷത്തോളം യോഗേഷ്‌കുമാറും സംഘവും…
Read Moreലഹരിമരുന്നു കേസിൽ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ശക്തമായ ശിക്ഷ ലഭിക്കില്ല
ബെംഗളൂരു: സിനിമ, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖർ ഉൾപ്പെട്ട ലഹരിമരുന്ന്കേസിൽ നിലവിൽ ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ള ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കാനിടയില്ലെന്നാണ് വിദഗ്ദാഭിപ്രായം. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വേണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽ റാണി എന്നിവർ ലഹരി ഉപയോഗിച്ചതിന് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി രക്തസാംപിൾ, മൂത്രം, മുടി എന്നിവ പരിശോധനക്കായി ഫോറൻസിക് ലാബിലേക്കയച്ചിട്ടുണ്ട്. ലഹരി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ലഹരി…
Read More3 പേരെ കൊലപ്പെടുത്തി ക്ഷേത്രം കൊള്ളയടിച്ച സംഭവം; പ്രതികളെ വെടിവച്ച് വീഴ്ത്തി പോലീസ്.
ബെംഗളൂരു : കഴിഞ്ഞ ആഴ്ച നടന്ന ക്ഷേത്രക്കവർച്ച നാടിനെ നടുക്കിയ സംഭവമായിരുന്നു, വെള്ളിയാഴ്ച പുലർച്ചെ മണ്ഡ്യ ഗുട്ടലു അർക്കേശ്വര സ്വാമി ക്ഷേത്രത്തിലെ പൂജാരിയുടെ മകനായ ആനന്ദ്, സുരക്ഷാ ജീവനക്കാരായ ഗണേഷ്,പ്രകാശ് എന്നിവരെ തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് ക്ഷേത്രക്കവർച്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് വെടി വച്ച് പിടികൂടി.ഇതോടെ കേസിൽ 5 പേർ അറസ്റ്റിലായി. ചന്ദ്രു,മഞ്ജുനാഥ്, വിജയ് എന്നിവരെയാണ് ഇന്നലെ പിടികൂടിയത്. ഇന്നലെ പുലർച്ചെ മദ്ദൂരിലെ ഹുളിഗെരെ പുരയിലെ ഒരു ബസ് ഷെൽട്ടറിൽ കിടന്നുറങ്ങുകയായിരുന്ന പ്രതികൾ പോലീസ് വളഞ്ഞതിനെ തുടർന്ന് കടന്നു കളയാൻ…
Read Moreകോവിഡ് രൂക്ഷമാകുന്നു; ബെംഗളൂരു ഉൾപ്പെടെ ആറു ജില്ലകൾ കേന്ദ്ര നിരീക്ഷണത്തിൽ
ബെംഗളൂരു: കോവിഡ് -19 രൂക്ഷമായ ആറുജില്ലകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ. ബെംഗളൂരു അർബൻ, ദാവൻഗെരെ, കൊപ്പാൾ, ബല്ലാരി, ദക്ഷിണ കന്നഡ, മൈസൂരു എന്നീ ജില്ലകളാണ് കേന്ദ്രത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഈ ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക്, നിലവിലുള്ള രോഗികളുടെ എണ്ണം, മരണനിരക്ക് എന്നിവ പഠിച്ചശേഷം ആശുപത്രി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് ഹെൽത്ത് കമ്മിഷണർ പങ്കജ് കുമാർ പാണ്ഡെ പറഞ്ഞു. മരണം കൂടുതൽ സ്ഥിരീകരിച്ച ജില്ലകളിൽ കൂടുതൽ വെന്റിലേറ്ററുകൾ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി. സംസ്ഥാന കുടുംബാരോഗ്യ ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ ഈ…
Read Moreരാഗിണി ദ്വിവേദിയും കൂട്ടുപ്രതികളായ നാലുപേരും ജയിലിൽ
ബെംഗളൂരു: ലഹരിമരുന്നു കേസിൽ നടി രാഗിണി ദ്വിവേദിയെയും കൂട്ടുപ്രതികളായ നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെത്തുടർന്ന് പരപ്പന അഗ്രഹാര ജയിലിലാക്കി. നടി സഞ്ജന ഗൽറാണിയെ മജിസ്‌ട്രേറ്റ് കോടതി മൂന്നുദിവസത്തേക്കുകൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. തമിഴ്നാട്ടിലെ അനധികൃത സ്വത്തുകേസിൽ തടവ് അനുഭവിക്കുന്ന, അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളിതയുടെ കൂട്ടുകാരി വി.കെ. ശശികലയുടെ തൊട്ടടുത്ത സെല്ലിലാണ് രാഗിണിയെ പ്രവേശിപ്പിച്ചത്. രാഗിണിയെ പരപ്പന അഗ്രഹാര ജയിലിലെ വനിതാ ബ്ലോക്കിലെ സെല്ലിൽ പ്രവേശിപ്പിച്ചു. സുരക്ഷ കണക്കിലെടുത്ത് മറ്റു തടവുകാർക്ക് രാഗിണിയെ കാണാൻ അനുവാദമില്ല. ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ് രാഗിണി അടക്കമുള്ള പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കു…
Read Moreനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ നീട്ടി
ബെംഗളൂരു: കർണാടക ആർ.ടി.സി. യുടെ കേരളത്തിലേക്കുള്ള ബസ് സർവീസുകൾ നീട്ടി. കോവിഡിനു മുമ്പുണ്ടായിരുന്നതുപോലെ ഒരുമാസം വരെയുള്ള ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. നിലവിൽ ഒക്ടോബർ 14 വരെയുള്ള ബുക്കിങ്ങാണ് തുടങ്ങിയത്. പ്രത്യേക ബസുകളായിട്ടാണ് സർവീസ് നടത്തുന്നത്. നേരത്തേ ഈ മാസം 20 വരെയായിരുന്നു സർവീസ് നീട്ടിയിരുന്നത്. സ്ഥിരം സർവീസ് നടത്താൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഓണത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക സർവീസുകളുടെ തുടർച്ചയായി ഒരുമാസം വരെയുള്ള ബസുകളുടെ ബുക്കിങ് ആരംഭിക്കുകയായിരുന്നു. മറ്റ് തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കിൽ സാധാരണപോലെ സർവീസ് തുടരാനാണ് കർണാടക ആർ.ടി.സി. യുടെ തീരുമാനം. അടുത്ത…
Read More